സീരിയല്‍ നടി ആലീസും വിവാഹിതയാവുന്നു;വിവാഹനിശ്ചയം കഴിഞ്ഞെന്ന് പറഞ്ഞ് പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങളുമായി നടി
കൊറോണയും ലോക്ഡൗണും ഉണ്ടാക്കിയ പ്രതിസന്ധികള്‍ക്കിടയിലും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് സിനിമാ, സീരിയല്‍ രംഗത്തുള്ള താരങ്ങള്‍. ഇപ്പോള്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റ് സീരിയലുകളിലെ പല നായികമാരും കഴിഞ്ഞ മാസങ്ങളില്‍ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. ഇപ്പോഴിതാ സമാനമായൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.
നടി ആലീസ് ക്രിസ്റ്റിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ നടി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിന്ന ആലീസിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അന്ന് മുതല്‍ നടി വിവാഹിതയാവാന്‍ പോവുന്നതായി ഗോസിപ്പുകളും പ്രചരിച്ചു. എന്നാല്‍ വിവാഹമല്ല, വിവാഹനിശ്ചയം മാത്രമേ ഇപ്പോള്‍ നടന്നുള്ളുവെന്നാണ് ആലീസ് പറയുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. ശേഷം സ്ത്രീപദം, കസ്തൂരിമാന്‍, തുടങ്ങി നിരവധി സീരിയലുകളില്‍ ആലീസ് അഭിനയിച്ചിട്ടുണ്ട്. നേരത്തെ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടിയായി വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് നടി ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'കുടുംബം വലുതായി കൊണ്ടിരിക്കുകയാണ്' എന്ന ക്യാപ്ഷനില്‍ പ്രതിശ്രുത വരനൊപ്പമുള്ളതും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവും ആലീസ് പോസ്റ്റ് ചെയ്യുന്നു. നീല നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ആലീസ് ചടങ്ങിനെത്തിയത്. സാരിയില്‍ കാണാന്‍ നല്ല ഭംഗിയുണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെട്ടത്. അതുപോലെ വരനെ കുറിച്ചുള്ള വിശേഷങ്ങളും ചിലര്‍ ചോദിക്കുന്നുണ്ട്.
Recommended Video
നേരത്തെ ഒരു ആരാധകന്റെ കമന്റിന് മറുപടിയായി തന്റെ വിവാഹം ആയിട്ടൊന്നുമില്ല. എന്‍ഗേജ്ഡ് മാത്രമേ ആയിട്ടുള്ളുവെന്ന് നടി മറുപടി നല്‍കിയിരുന്നു. ആലീസിന്റെ വരന്‍ അമിതാഭ് ബച്ചനെ പോലെയുണ്ടെന്നുള്ള കമന്റിന് 'ശോ എനിക്ക് വയ്യ' എന്ന റിപ്ലേ ആണ് കൊടുത്തത്. പത്തനംതിട്ട സ്വദേശി സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍. വിവാഹതീയ്യതി ഇനിയും നിശ്ചയിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷേ ഉണ്ടാവുകയുള്ളു എന്ന കാര്യം കൂടി നടി വ്യക്തമാക്കി.


Click it and Unblock the Notifications











