For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷമായി; ഇപ്പോഴും ഞങ്ങള്‍ പ്രണയിക്കുകയാണ്, ബീനയെ ആദ്യം കണ്ടതിനെ കുറിച്ച് മനോജ്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് മനോജ് കുമാറും ബീന ആന്റണിയും. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഇരുവരും ജനശ്രദ്ധ പിടിച്ച് പറ്റുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും നന്നായി പോകുന്നുവെന്ന് പറയുകയാണ് മനോജ് കുമാറിപ്പോള്‍.

  ബീനയെ ആദ്യമായി കണ്ടതിനെ പറ്റിയും ഒരു പകര്‍ച്ചപനിയിലൂടെ ആരംഭിച്ച പ്രണയത്തെ കുറിച്ചുമൊക്കെ വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ് മനോജിപ്പോള്‍. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഞങ്ങളുടെ സ്‌നേഹം അതുപോലെയുണ്ടെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം പറയുന്നു.

  ബോംബെയില്‍ നടന്നൊരു പ്രോഗ്രാമില്‍ വച്ചാണ് ആദ്യമായി ബീനയെ ഞാന്‍ കാണുന്നത്. അതില്‍ ഞാന്‍ ആങ്കറിങ് ചെയ്യുന്നു. അന്ന് സ്‌റ്റേജില്‍ ഞാനൊരു പാട്ട് പാടിയിരുന്നു. അത് കേട്ട് ബീന അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെയാണ് പരിചയത്തിന്റെ തുടക്കം. ആ പരിചയത്തിന്റെ പേരില്‍ പിന്നീട് ഒരു പരിപാടിയ്ക്ക് ബീനയെ ക്ഷണിക്കാന്‍ സംഘാടകര്‍ എന്നെ സമീപിച്ചു. ബീന സമ്മതിക്കുകയും ചെയ്തു. നോട്ടീസും അടിച്ചു, പക്ഷേ പരിപാട ദിവസം വിളിച്ചപ്പോള്‍ ബീന പനി പിടിച്ച് കിടക്കുന്നു.

  സംഘാടകരുടെ സമ്മര്‍ദ്ദത്തില്‍ ബീനയോട് വരാന്‍ പറ്റുമോന്ന് ചോദിച്ചു. വയ്യെങ്കിലും ബീന ആ പരിപാടിയില്‍ സഹകരിച്ചു. ഞാനാണ് തിരികെ കൊണ്ട് പോയി വിട്ടത്. പിറ്റേ ദിവസം മുതല്‍ എനിക്കും കടുത്ത പനി തുടങ്ങി. അപ്പോഴാണ് ആദ്യമായി ബീനയോട് എനിക്ക് സ്‌നേഹം തോന്നിയത്. ആ പനിച്ചൂടിലും ഞാന്‍ വിളിച്ചപ്പോള്‍ ഒരു പരിഭവവും പറയാതെ വന്നു സഹകരിച്ചല്ലോ. അതിന് ശേഷം കുറേ വര്‍ഷങ്ങള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി.

  പക്ഷേ ഞങ്ങള്‍ രണ്ട് പേരും രണ്ട് മതത്തില്‍പെട്ടവര്‍. വീട്ടുകാരെ വെറുപ്പിച്ചൊരു സാഹസത്തിന് ഞങ്ങള്‍ തയ്യാറായില്ല. വീട്ടുകാര്‍ അനുവദിക്കുമെങ്കില്‍ മാത്രം വിവാഹം എന്ന ധാരണയില്‍ ഞങ്ങള്‍ ഇരുവീടുകളിലും കാര്യം അറിയിച്ചു. ഭാഗ്യത്തിന് വീട്ടുകാര്‍ സമ്മതിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഒന്നായത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വര്‍ഷമായി. ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ തീവ്രത കുറഞ്ഞിട്ടില്ല. മകന്‍ ആരോമല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു.

  സ്‌കൂളില്‍ നാടകത്തിനൊക്കെ സജീവമായിരുന്നു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഒരു ട്രൂപ്പ് ഉണ്ടാക്കി, നാടകം കളിക്കാന്‍ തുടങ്ങി. പിന്നീട് കുറച്ച് കാലത്തിന് ശേഷം മിമിക്രിയിലേക്ക് മാറി. ഞാന്‍ ഇങ്ങനെ നാടകവും മിമിക്രിയുമായി നടക്കുന്നത് വീട്ടുകാര്‍ക്ക് ടെന്‍ഷനായി. അവര്‍ എന്നെ എങ്ങനെയും ഗള്‍ഫില്‍ അയക്കാന്‍ തീരുമാനിച്ചു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് സൗദി അറേബ്യയില്‍ സെയില്‍മാനായി മൂന്നര വര്‍ഷത്തെ ജീവിതം. എന്നിലെ കലാകാരനെ ജയിലിലടച്ച വര്‍ഷങ്ങളായിരുന്നു അത്. ഒന്നും സമ്പാദിക്കാന്‍ നില്‍ക്കാതെ ആ പണി മതിയാക്കി ഞാന്‍ നാടുപിടിച്ചു.

  ജാതിപ്പേര് പറഞ്ഞ് അപമാനിക്കുന്ന ഡയലോഗുകളും എഴുതില്ല | FilmiBeat Malayalam

  ആര്‍ട്ടിസ്റ്റ് വിനോദ് കെടാമംഗലം എന്റെ സുഹൃത്താണ്. അവനും ഞാനും പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങി. പതിയെ പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിലെത്തി. ആ സമയത്ത് എനിക്ക് ദൂരദര്‍ശനില്‍ ഒരു വേഷം കിട്ടി. അങ്ങനെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. ചെറിയ വേഷങ്ങളാണെങ്കിലും ഇക്കാലത്തിനുള്ളില്‍ 25 സിനിമകള്‍ ചെയ്തു. എങ്കിലും ഞങ്ങള്‍ രണ്ട് പേരുടെയും കരിയറില്‍ പിന്തുണയായത് സീരിയലുകളാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലമാണ് അതില്‍ എടുത്ത് പറയേണ്ടത്.

  262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

  Read more about: manoj kumar
  English summary
  Manjurukum Kaalam Serial Fame Manoj Kumar About His Love Story With Beena Antony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X