മൂന്ന് പെൺമക്കളെയും പള്ളിയിൽ വെച്ച് കെട്ടിക്കില്ലെന്ന് പറഞ്ഞു; മിശ്ര വിവാഹത്തെ കുറിച്ച് ബീന ആൻ്റണിയും മനോജും

മിനിസ്‌ക്രീനിലെ ഏറ്റവും മികച്ച രണ്ട് താരദമ്പതിമാരാണ് മനോജ് കുമാറും ബീന ആന്റണിയും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലുകളും ടെലിവിഷന്‍ പരിപാടികളുമൊക്കെ വലിയ ജനപ്രീതി നേടിയിട്ടുമുണ്ട്. രണ്ട് മതവിഭാഗങ്ങളില്‍ നിന്നും വന്ന് പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോഴും സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരങ്ങള്‍. പല അഭിമുഖങ്ങളിലും തങ്ങളുടെ പ്രണയത്തെ കുറിച്ച് രണ്ടാളും സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തുന്ന ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ നടത്തിയ വിവാഹത്തെ കുറിച്ച് മനോജും ബീനയും പറഞ്ഞു. ആ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

നായരും ക്രിസ്ത്യനുമായത് കൊണ്ട് രണ്ട് കുടുംബങ്ങളും അടുക്കില്ല

'ഞങ്ങളുടെ രണ്ട് പേരുടെയും കുടുംബം ഒരിക്കലും അടുക്കാന്‍ സാധ്യത ഇല്ലാത്തതാണെന്നാണ് മനോജ് പറയുന്നത്. കാരണം നായരും ക്രിസ്ത്യനുമാണ്. പക്ഷേ ഇരുകുടുംബങ്ങളും ഞങ്ങളുടെ വിവാഹത്തിന് വേണ്ടി നിന്നു. കാരണം ഞങ്ങളുടെ ഫൈറ്റ് അതുപോലെ ആയിരുന്നു. ലവ് ഫൈറ്റ് ആയിരുന്നു. തന്റെ വീട്ടില്‍ പിന്നെ വലിയ പ്രശ്‌നമായില്ലെന്നാണ് ബീന ആന്റണി പറയുന്നത്. കാരണം അച്ഛന്‍ കുറച്ചൂടി തുറന്ന മനസുള്ള ആളാണ്. എന്റെ ഇഷ്ടമാണ് പുള്ളി നോക്കിയത്. എനിക്കിഷ്ടമുള്ള ആളാരാണോ അത് പറഞ്ഞാല്‍ മതിയെന്നാണ് പറഞ്ഞത്.

മൂന്ന് പെണ്‍കുട്ടികളെ പള്ളിയില്‍ വെച്ച് കെട്ടിച്ച് തരില്ലെന്ന് പറഞ്ഞു

തന്റെ അമ്മയുടെ സഹോദരനും അതുപോലെ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിച്ചതാണ്. അദ്ദേഹത്തെ അമ്മയുടെ വീട്ടില്‍ കയറ്റില്ല. പക്ഷേ അച്ഛന്‍ ഞങ്ങളുടെ വീട്ടില്‍ കയറ്റി. ഏത് കാസ്റ്റ് ആണെങ്കിലും എന്റെ പിതാവിന് അതൊരു കുഴപ്പമല്ലായിരുന്നു. വീട്ടില്‍ നിന്നും കെട്ട് നിറച്ചിട്ട് വര്‍ഷങ്ങളോളം ശബരിമലയില്‍ പോയ ആളാണ് തന്റെ പിതാവ്. മൂന്ന് പെണ്‍കുട്ടികള്‍ അല്ലേ, ഒറ്റ ഒരാളെ പള്ളിയില്‍ വെച്ച് കെട്ടിച്ച് തരില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ലെന്ന തീരുമാനത്തിലായിരുന്നു അച്ഛന്‍. പറഞ്ഞ പോലെ താന്‍ മാത്രമേ അങ്ങനെ ആയുള്ളു. സഹോദരിമാര്‍ സാധാരണ പോലെയാണ് വിവാഹം കഴിച്ചതെന്ന് ബീന വ്യക്തമാക്കുന്നു.

തറവാട്ടിലെ കാര്‍ന്നോന്മാര്‍ക്ക് അതൊരു വലിയ പ്രശ്‌നമായിരുന്നു

തന്റെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു എന്നാണ് മനോജ് പറയുന്നത്. ചെറുപ്പത്തിലെ ഡാഡി പള്ളിയിലും അമ്പലങ്ങളിലുമൊക്കെ തൊഴുമായിരുന്നു. അന്നെനിക്ക് അറിയില്ലെങ്കിലും പിന്നീട് മനസിലൊരു മതില്‍ക്കെട്ട് ഇല്ലാതെയായി. പക്ഷേ തറവാട്ടിലെ കാര്‍ന്നോന്മാര്‍ക്ക് അതൊരു വലിയ പ്രശ്‌നമായിരുന്നു. കാരണം കുടുംബത്തില്‍ ആദ്യമായിട്ടാണ് അങ്ങനൊരു സംഭവം. അച്ഛന്റെയും അമ്മയുടെയും മനസ് വേദനിപ്പിച്ചിട്ട് ഇറങ്ങി പോക്ക് ഒന്നുമില്ലെന്ന് ഞങ്ങള്‍ തമ്മില്‍ തീരുമാനിച്ചിരുന്നു. സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ഒളിച്ചോടി പോവുകയോ ചെയ്യില്ല. പക്ഷേ ജീവിതത്തില്‍ വേറെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു. ശരിക്കും ഒരു ലവ് ഫൈറ്റ് ആണ് തങ്ങള്‍ നടത്തിയതെന്ന് മനോജ് പറയുന്നു.

സീരിയൽ താരങ്ങൾ ഒളിച്ചോടുന്നതിനെ പറ്റി നടി

പ്രണയിക്കുന്നവരോട് തങ്ങള്‍ക്ക് പറയാനുള്ളതും അതാണ്. അച്ഛനെയും അമ്മയെയും ഒന്നും തള്ളി പറഞ്ഞിട്ട് പോവാന്‍ പാടില്ല. ഒരു കുട്ടി ഉണ്ടായി കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് ആ കാര്യം മനസിലാവുന്നത്. നമ്മള്‍ അത്രയും സ്‌നേഹവും കരുതലുമൊക്കെ കൊടുത്ത് വളര്‍ത്തി കൊണ്ട് വരുന്ന മക്കള്‍ നമ്മളെ വേണ്ടെന്ന് പറയുമ്പോള്‍ ഹൃദയം മുറിയും. ഒറ്റക്കുട്ടികളായി വളരുന്ന ഇന്‍ഡസ്ട്രിയിലെ ചില പെണ്‍കുട്ടികളെ എനിക്കറിയാം. അവര് എത്ര വളര്‍ന്നാലും അച്ഛന്റെയും അമ്മയുടെയും ചിറകിന്റെ കീഴിലാണ് കിടന്ന് ഉറങ്ങുന്നത് പോലും. അങ്ങനെ ഉള്ള കുട്ടികള്‍ ഇങ്ങനെ പോവുന്നു എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് പോലും താങ്ങാന്‍ പറ്റിയിട്ടില്ലെന്ന് ബീന പറയുന്നു. ഒരു റിയല്‍ അല്ലെങ്കില്‍ ദൈവീക പ്രണയമാണെങ്കില്‍ അതിന് ദൈവം കൂട്ട് നില്‍ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് മനോജും സൂചിപ്പിച്ചു.

Recommended Video

തന്റെ ഭർത്താവിന് ബാധിച്ച അസുഖത്തെക്കുറിച്ച് ബീന മനോജ് പറയുന്നു | FilmiBeat Malayalam

അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X