ഞങ്ങള്‍ കൈകോര്‍ത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു; ബീനയ്ക്ക് ആശംസകളുമായി മനോജ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സീരിയലുകളും മറ്റ് പരിപാടികളുമൊക്കെ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ പത്തൊന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. രണ്ട് മതവിഭാഗത്തില്‍ നിന്നുള്ളവര്‍ ആണെങ്കിലും പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ മാതൃകാപരമായ ദാമ്പത്യം ആരാധകര്‍ക്ക് മുന്നില്‍ കാഴ്ച വെച്ചിരുന്നു.

ഇത്രയും വര്‍ഷത്തെ ദാമ്പത്യ ജീവിതം കഴിഞ്ഞാലും ഇന്നും അതേ പ്രണയമാണ് ഞങ്ങള്‍ക്കെന്ന് പറയുകയാണ് മനോജ്. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രിയതമയ്ക്ക് സ്‌നേഹസന്ദേശവുമായി മനോജ് കുമാര്‍ എത്തിയത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

പരസ്പരം കൈകോര്‍ത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു

'ഞങ്ങള്‍ പരസ്പരം കൈകോര്‍ത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു.. ഇന്നും അതേ പ്രണയം തന്നെ കിനിയുന്നു പരസ്പരം. കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായി ഞങ്ങളുടെ കൊച്ചു കുടുംബം സന്തോഷത്തോടെ മുന്നേറുന്നു. എനിക്ക് അവളും അവള്‍ക്ക് ഞാനും മാത്രം ഇണയായ് സന്തോഷത്തോടെ നിര്‍വൃതിയോടെ ജീവിക്കുന്നു.

ഞങ്ങള്‍ രചിച്ച ദാമ്പത്യമെന്ന മഹാകാവ്യത്തിന്റെ പത്തൊമ്പതാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുന്നു

'അര്‍ത്ഥം അനര്‍ത്ഥമാക്കാതെ.. അക്ഷരത്തെറ്റ് വരുത്താതെ ഞങ്ങള്‍ രചിച്ച ദാമ്പത്യമെന്ന മഹാകാവ്യത്തിന്റെ പത്തൊമ്പതാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോള്‍.. ' (ക്ഷമിക്കണം. ശ്രീകുമാരന്‍ തമ്പി സാറിന്റെ സാഹിത്യം ഒന്ന് കടമെടുത്തതാ.. സന്തോഷവും പ്രണയവും നിറഞ്ഞു തുളുമ്പുമ്പോള്‍ ആര്‍ക്കായാലും അറിയാതെ സാഹിത്യം വരുമല്ലോ) സര്‍വ്വേശ്വരന് ഞങ്ങളുടെ ഏറ്റവും വലിയ നന്ദി. കൂപ്പുകൈ. ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് നന്ദി. ഗുരുക്കന്മാര്‍ക്ക് നന്ദി. കൂടപ്പിറപ്പുകള്‍ക്ക് നന്ദി.

ഞങ്ങളുടെ പൊന്നുമോന്‍ ശങ്കുരുവിന്റെ സ്‌നേഹ സമ്മാനമാണിത്

സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. സര്‍വ്വോപരി ഞങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് പോലും, ഞങ്ങളേ സ്‌നേഹിക്കുന്ന. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന. നിങ്ങള്‍ ഓരോ വിലയേറിയ ചങ്കുകള്‍ക്കും നന്ദി. ഈ വീഡിയോ.. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്പാദ്യമായ.. ഞങ്ങളുടെ പൊന്നുമോന്‍ ശങ്കുരുവിന്റെ സ്‌നേഹ സമ്മാനമാണ്... ഉമ്മ ചക്കരേ..' എന്നുമാണ് മനോജ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

വളരെ പെട്ടെന്ന് ഇഷ്ടത്തിലായ താരങ്ങള്‍ 2003 ഏപ്രില്‍ ഇരുപത്തിനാലിനാണ് വിവാഹിതരാവുന്നത്

സ്റ്റേജ് പരിപാടിയ്ക്ക് വേണ്ടി പങ്കെടുക്കാന്‍ എത്തിയ കാലത്താണ് ബീന ആന്റണിയും മനോജ് കുമാറും പരിചയത്തിലാവുന്നത്. വളരെ പെട്ടെന്ന് ഇഷ്ടത്തിലായ താരങ്ങള്‍ 2003 ഏപ്രില്‍ ഇരുപത്തിനാലിനാണ് വിവാഹിതരാവുന്നത്. ഇരുവര്‍ക്കും ആരോമല്‍ എന്നൊരു മകനുണ്ട്. അടുത്തിടെ താരങ്ങള്‍ ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തേക്കും എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X