»   » ജഗതി ശ്രീകുമാറിന്റെ ശബ്ദവുമായി സാമ്യമില്ല.. തകര്‍ന്ന ഹൃദയവുമായി പടിയിറങ്ങിയെന്ന് മനോജ് കെ ജയന്‍!

ജഗതി ശ്രീകുമാറിന്റെ ശബ്ദവുമായി സാമ്യമില്ല.. തകര്‍ന്ന ഹൃദയവുമായി പടിയിറങ്ങിയെന്ന് മനോജ് കെ ജയന്‍!

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയന്‍. അഭിനയത്തിലും ആലാപനത്തിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് താരം. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് താരം മുന്നേറുന്നത്. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനും പോലെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം മനോജ് കെ ജയന് ലഭിച്ചിട്ടുണ്ട്.

അടുത്ത കുഞ്ഞിനെ എപ്പോള്‍ തരുമെന്നാണ് അദ്ദേഹത്തോട് ചോദിക്കുന്നത്, താരപത്‌നിയുടെ വെളിപ്പെടുത്തല്‍!

ദിലീപിനൊപ്പമുള്ള ജീവിതത്തിന് ഒരു വയസ്സ്, വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് ഇങ്ങനെയാണോ? എങ്ങനെ?

സിനിമയിലെത്തുന്നതിന് മുന്‍പുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടിക്കിടയില്‍ സംസാരിക്കുകയായിരുന്നു താരം. സദൃശ്യവാക്യം എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സംവിധായകനെ കാണുന്നതിന് വേണ്ടി

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതിനിടയില്‍ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനായി പോവുമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ടവരെയെല്ലാം കാണുക എന്ന ഉദ്ദേശത്തോടെയാണ് അവിടെ പോകുന്നത്. മിക്ക സിനിമകളും ചെയ്തുകൊണ്ടിരുന്നത് അവിടെ നിന്നായിരുന്നു.

സിദ്ദിഖിനെയും ഫാസിലിനെയും കണ്ടുമുട്ടിയത്

സുഹൃത്ത് നാസറുമൊത്ത് ഊണ് കഴിക്കുന്നതിന് വേണ്ടി എത്തിയപ്പോഴാണ് സംവിധായകരായ സിദ്ദിഖിനെയും ഫാസിലിനെയും പരിചയപ്പെട്ടത്. ലാലും കൂടെയുണ്ടായിരുന്നു. ഫാസിലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു സിദ്ദിഖും ലാലും.

ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി ചെയ്തത്

ഊണ് കഴിഞ്ഞതിന് ശേഷം ഫാസിലിനെ പരിചയപ്പെടാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഊണിനിടയില്‍ ഇടയ്ക്ക് വെറുതെ ഒരു മൂളിപ്പാട്ട് പാടി. അവര്‍ കേള്‍ക്കട്ടെയെന്ന് കരുതിയാണ് ഉറക്കെ പാടിയത്. ഇത് കൃത്യമായി അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു.

പാടുമോയെന്ന് ചോദിച്ചു

ചക്രവര്‍ത്തിനി എന്ന ഗാനമായിരുന്നു താന്‍ പാടിയത്. ഇത് കേട്ടതോടെയാണ് ഫാസില്‍ അടുത്തെത്തി താന്‍ പാടുമോയെന്ന് തിരക്കിയത്. ഇതോടെ തനിക്ക് സന്തോഷമായെന്നും പാടുമെന്നും പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി ഭാഗവതപാരായണം ചെയ്യാമോ?

എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണെന്നും സിനിമയില്‍ ജഗതി ശ്രീകുമാറിന് വേണ്ടി ഭാഗവതപാരായണം നടത്താമോയെന്നുമായിരുന്നു അവര്‍ ചോദിച്ചത്. ഇതോടെ സിനിമയില്‍ മുഖം കാണിക്കാനുള്ള അവസരം ചോദിക്കാതെ തേടി വന്നല്ലോയെന്ന സന്തോഷത്തിലായിരുന്നു താനെന്ന് മനോജ് കെ ജയന്‍ പറയുന്നു.

നന്നായി ചെയ്തതിന് ശേഷം

റിഹേഴ്‌സല്‍ നടത്തിയതിന് ശേഷം ഭാഗവതപാരായണം മനോഹരമായി ചെയ്തതിന് ശേഷമാണ താന്‍ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിയത്. ഇതിനിടയില്‍ പ്രൊഡ്യൂസര്‍ 500 രൂപ തരാനായി വന്നു. എന്നാല്‍ തുടക്കത്തില്‍ ലഭിക്കുന്ന ആ പൈസ വാങ്ങിയാല്‍ വേറെ വ്യാഖ്യനമുണ്ടാവുമെന്ന് കൂട്ടുകാരന്‍ പറഞ്ഞതോടെ പൈസ വാങ്ങിച്ചില്ല.

പിന്നീട് സംഭവിച്ചത്

അടുത്തയാഴ്ച ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറിനെ കണ്ടപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് തിരക്കിയിരുന്നു. ജഗതി ശ്രീകുമാറിന്റെ ശബ്ദവുമായി സാമ്യമില്ലാത്തതിനാല്‍ ആ രംഗം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. പകരം എംജി രാധാകൃഷ്ണനെക്കൊണ്ട് ഭാഗവതപാരായണം ചെയ്യിക്കുകയായിരുന്നു.

English summary
Manoj K Jayan is talking about his dubbing experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam