ആരെയും പഴിചാരാനോ, ഇല്ലാവചനങ്ങൾ പറയാനോ നിൽക്കാതെ ഞങ്ങളുടെ ലൈഫ്! മനോജിന്റെ ഈ വാക്കുകൾ ഉർവശിക്കുള്ള മറുപടിയോ?
ഭാര്യ ആശയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് മനോജ് കെ ജയന്‍. ഉര്‍വശിയുമായി പിരിഞ്ഞതിന് ശേഷമായിരുന്നു മനോജിന്റെ ജീവിതത്തിലേക്ക് ആശ എത്തുന്നത്. വിവാഹം കഴിഞ്ഞതും, പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ വാചാലനായി അദ്ദേഹം എത്താറുണ്ട്. ഇപ്പോഴിതാ വിവാഹ ജീവിതം 15ാം വര്‍ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെയായി ആ സന്തോഷം പങ്കുവെച്ച് മനോജ് എത്തിയിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചെത്തിയത്.
ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വർഷം. കഴിഞ്ഞ കാര്യങ്ങൾ അയവിറക്കാനോ, ആരെയും പഴിചാരാനോ, വേദനിപ്പിക്കാനോ, ഇല്ലാവചനങ്ങൾ പറയാനോ, നിൽക്കാതെ, ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സന്തോഷകരമായ ജീവിതത്തിന്, സർവശക്തന് എന്നും നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥനയോടെ ജീവിക്കുന്നു. കാരണം, എന്റെ ഈ ജീവിതം എനിക്ക് വിലമതിക്കാനാവാത്തതാണ് എന്നുമായിരുന്നു മനോജ് കെ ജയൻ പറഞ്ഞത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു. അടിച്ച് പൊളിക്ക് മനോജേട്ടാ, ജീവിതം ഒന്നല്ലേയുള്ളൂ. കുറെ കാലമായി കണ്ടിട്ട് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. സന്തോഷമായിരിക്കുക. ജീവിതം അഭിനയമായി മാറരുത്. അഭിമാനമായി മാറാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ നിങ്ങളെ. എല്ലാവിധ ആശംസകളും, നിരവധി പേരായിരുന്നു പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.
ഡിവോഴ്‌സൊക്കെ കഴിഞ്ഞ സമയത്ത് നല്‍കിയ അഭിമുഖത്തില്‍ മകളോടുള്ള അറ്റാച്ച്‌മെന്റിനെക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് എന്നോട് ഒരു പാട്ട് പാടാമോയെന്ന് ചോദിച്ചപ്പോള്‍ എങ്ങ് നിന്ന വന്ന പഞ്ചവര്‍ണ്ണക്കിളി എന്ന ഗാനമായിരുന്നു പാടിയത്. ആ അഭിമുഖം ആശ കണ്ടിരുന്നു. നിങ്ങള്‍ നന്നായി പാടി എന്നായിരുന്നു എന്നോട് പറഞ്ഞത്. ആശ എന്റെ ജീവിതത്തിലേക്ക് വരാന്‍ ഈ പാട്ട് ഒരു നിമിത്തമായെന്നാണ് വിശ്വസിക്കുന്നതെന്ന് പിന്നീട് മനോജ് കെ ജയന്‍ പറഞ്ഞിരുന്നു. അച്ഛന്‍ മകളായി തന്നെയാണ് ആശയെ കണ്ടിരുന്നത്. അച്ഛന്‍ മരിച്ച സമയത്ത് അത്രയും സങ്കടത്തോടെയാണ് ആശ വന്നത്.
ആശയ്ക്ക് 15 വയസുള്ളപ്പോഴായിരുന്നു അച്ഛന്‍ മരിച്ചത്. അതിന് ശേഷം എന്റെ അച്ഛനെയാണ് സ്വന്തം അച്ഛനായി കണ്ടത്. അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ആശയായിരുന്നു. തമാശയൊക്കെ പറഞ്ഞ് എപ്പോഴും ആക്ടീവാക്കി അച്ഛനെ നിര്‍ത്തിയത് അവളാണ്. അങ്ങനെയുള്ള അച്ഛന്റെ വിയോഗം താങ്ങാനായില്ല. ആ സങ്കടമാണ് കരച്ചിലിലൂടെ പുറത്തുവന്നത്. അതാണ് അഭിനയമാണെന്ന് വിമര്‍ശിച്ചത്. അവളുടെ വേദനയാണ് കരഞ്ഞ് തീര്‍ത്തത്, അതിനെ മോശമായി കണ്ടതില്‍ തനിക്ക് സങ്കടമുണ്ടെന്ന് അന്ന് മനോജ് പറഞ്ഞിരുന്നു.
മനോജിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതയാണ് ആശയും. ആശയുടെ യുകെ ജീവിതവും, ജോലിയും, വരുമാനമെല്ലാം ഇടക്കാലത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മാര്‍ക്കറ്റിംഗ് പ്രൊഡക്ഷന്‍ അഡൈ്വസര്‍ എന്നാണ് ആശ തന്റെ പ്രൊഫൈലില്‍ കുറിച്ചത്. ലക്ഷങ്ങളാണ് ആശയ്ക്ക് മാസം ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യുകെയിലെ ഗ്രാമര്‍ സ്‌കൂളിലാണ് മകന്‍ പഠിക്കുന്നത്. ആഗ്രഹിച്ച പോലെ മകന് അഡ്മിഷന്‍ കിട്ടിയ സന്തോഷം നേരത്തെ മനോജ് പങ്കിട്ടിരുന്നു. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മകളായ തേജാലക്ഷ്മി അഭിനയ മേഖലയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications











