സീരിയലുകാരാണെങ്കില്‍ രണ്ട് തെറി പറഞ്ഞിട്ട് പോകാമെന്ന് ചിന്തിക്കുന്നവരുണ്ട്! ഗായത്രിയ്ക്ക് മനോജിന്റെ മറുപടി

സീരിയലുകളെ പറ്റി നടി ഗായത്രി വര്‍ഷ പറഞ്ഞ ചില കാര്യങ്ങള്‍ വ്യാപകമായി വൈറലായിരുന്നു. സീരിയലുകളില്‍ ഹിന്ദു കഥാപാത്രങ്ങള്‍ മാത്രമേ വരുന്നുള്ളുവെന്നും ദളിതനോ മറ്റ് മതത്തില്‍ നിന്നുള്ള കഥാപാത്രങ്ങളോ കുറഞ്ഞ് വരികയാണെന്നാണ് നടി പറഞ്ഞത്. മാത്രമല്ല ഇതൊക്കെ നിയന്ത്രിക്കുന്നത് ഒരു കോര്‍പറേറ്റ് ആണെന്നും നടി ആരോപിച്ചിരുന്നു.

രജനികാന്തും സില്‍ക്ക് സ്മിതയും തമ്മിലെന്തോ ഉണ്ട്! ഗ്ലാമറസ് പാട്ടിന് പിന്നാലെ താരങ്ങളുടെ പേരില്‍ വന്ന ഗോസിപ്പ്

എന്നാല്‍ സീരിയലില്‍ അങ്ങനൊന്നും ഇല്ലെന്ന് പറയുകയാണ് നടന്‍ മനോജ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താനും സീരിയലില്‍ നിന്നും അന്നം കഴിക്കുന്നവനാണെന്നും അതിനെപ്പറ്റി നടി പറഞ്ഞ അഭിപ്രായത്തോട് യോജിക്കാന്‍ പറ്റുന്നില്ലെന്നും മനോജ് പറയുന്നത്. വിശദമായി വായിക്കാം...

വഴക്ക് ഉണ്ടാക്കുന്നവരെയാണ് വേണ്ടത്! ബിഗ് ബോസില്‍ ആ സ്ട്രാറ്റജി അല്ലായിരുന്നു ചെയ്യേണ്ടതെന്ന് അപര്‍ണ

manoj

ഈ വിഷയത്തെ കുറിച്ച് വീഡിയോ ചെയ്യാന്‍ കാരണം നമ്മുടെ മേഖലയില്‍ കയറി മാന്തിയത് കൊണ്ടാണെന്ന് പറഞ്ഞാണ് മനോജ് സംസാരിക്കുന്നത്. നമ്മുടെ മേഖല എന്ന് പറയുന്നത് ഞങ്ങളുടെ ഉപജീവനമാര്‍ഗവും അന്നം തരുന്നതുമായ സീരിയലിനെ പറ്റിയാണ്. സീരിയലുകളെ ആര്‍ക്ക് വേണമെങ്കിലും പുച്ഛിക്കാം. പൊതുസമൂഹത്തിന് അതിനുള്ള സ്വതന്ത്ര്യമുണ്ട്.

നടി ഷീല വിവാഹമോചിതയാവുന്നു! ഭര്‍ത്താവുമായി പിരിയുകയാണെന്ന് പ്രഖ്യാപിച്ച് കുമ്പളങ്ങിയിലെ താരം

സീരിയലുകാരണോ, എന്നാല്‍ വെറുതേ രണ്ട് തെറി പറഞ്ഞിട്ട് പോകാമെന്നാണ് പലരും കരുതുന്നത്. സീരിയലിലുള്ളവര്‍ വൃത്തിക്കെട്ടവന്മാരാണെന്ന് ഒക്കെ പറയുന്നവരുണ്ട്. പൊതുജനങ്ങള്‍ ഇതൊക്കെ പറഞ്ഞാല്‍ കുഴപ്പമില്ല. മാത്രമല്ല സീരിയല്‍ മഹത്തരമായ കലയാണെന്നോ സമൂഹത്തെ ഉദ്ധരിക്കുന്ന സന്ദേശം നല്‍കുമെന്നോ ഒന്നും ഞാന്‍ പറയുന്നില്ല.

സീരിയലെന്ന് പറഞ്ഞാല്‍ ഒരു എന്റര്‍ടെയിന്‍മെന്റാണ്. അവിടെ വലിയ സന്ദേശമൊന്നും കൊടുക്കുന്നില്ല. സിനിമയാണെങ്കിലും സന്ദേശമല്ല കൊടുക്കുന്നത്. അതുമൊരു എന്റര്‍ടെയിന്‍മെന്റാണ്. കാണുക, മറക്കുക അത്രയേ ഉള്ളു. പലരും സിനിമ തെറ്റായ സന്ദേശം കൊടുക്കുന്നു എന്നൊക്കെ പറയും. സീരിയലിന് പിന്നെ ആ പേര് നേരത്തെ ഉള്ളതാണ്. അതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല.

ഗാന്ധി എന്ന സിനിമ കണ്ടത് കൊണ്ട് എല്ലാവരും നന്നായോ, ഇല്ല. ദൃശ്യം എന്ന സിനിമ കണ്ടത് കൊണ്ട് എന്ത് സന്ദേശമാണ് കിട്ടിയത്. അതിലൊരു കൊലപാതകം ഒളിപ്പിക്കുന്ന നായകന്‍ എന്നേ ഉള്ളു. അതിന്റെ മേക്കിങ്ങും അവതരണവുമൊക്കെ കണ്ടാല്‍ മതി. അതിനപ്പുറത്തേക്ക് ഒന്നുമില്ല. സിനിമയെ ജീവിതത്തിലേക്ക് എടുക്കാതെ ഇരിക്കുക. അത് കാണുക, എന്നിട്ട് മറക്കണം.

സിനിമ എല്ലാ പ്രായത്തിലുള്ളവരും കാണുന്നതാണ്. എന്നാല്‍ സീരിയലുകള്‍ കാണുന്നത് എന്റെ അമ്മയുടെ ഒക്കെ പ്രായത്തിലുള്ള സ്ത്രീകളാണ്. പ്രത്യേകിച്ച് വീട്ടമ്മമാരാണ്. പണ്ട് നോവലൊക്കെ കണ്ട് തുടര്‍ക്കഥകള്‍ വായിച്ചിരുന്നത് പോലെ സീരിയലുകള്‍ കണ്ട് അവര്‍ സന്തോഷിക്കുന്നു. അത്രയും മാത്രമേ അവര്‍ക്ക് വേണ്ടൂ..

 gayathri-varsha

പിന്നെ ജോലിയൊക്കെ വിരമിച്ച് ഇരിക്കുന്ന പ്രായമായ പുരുഷന്മാരും മാത്രമാണ് സീരിയലുകളുടെ കാഴ്ചക്കാര്‍. അല്ലാതെ ജോലി ചെയ്യുന്ന സ്ത്രീകള്‍ പോലും ഇത് കാണാന്‍ നില്‍ക്കാറില്ല. പിന്നെ ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം കൂടിയാണിത്. അതിനപ്പുറത്തേക്ക് ഇതിലൊന്നുമില്ലെന്നാണ് മനോജ് പറയുന്നത്.

ഗായത്രി വര്‍ഷ എന്റെ സുഹൃത്താണ്. അവര്‍ക്ക് എന്തും പറയാനുള്ള സ്വതന്ത്ര്യമുണ്ട്. അതിനെ ഒന്നും ഞാന്‍ വിമര്‍ശിക്കുന്നില്ല. പിന്നെ ഗായത്രിയുടെ മറ്റ് പ്രസംഗം ഞാന്‍ കേള്‍ക്കാത്തതിന് കാരണം അവരുടെ സംസാരം കുറച്ച് സാഹിത്യമൊക്കെ കൂട്ടി കലര്‍ത്തിയുള്ളത് കൊണ്ടാണ്. എനിക്കങ്ങനെ പറയാനും അറിയില്ല, കേള്‍ക്കാനും വലിയ താല്‍പര്യമില്ല. എന്നാല്‍ സീരിയലിനെ പറ്റി അവര്‍ പറഞ്ഞതിനാണ് എന്റെ മറുപടി.

ചില കോര്‍പറേറ്റുകളാണ് സീരിയലിനെ നിയന്ത്രിക്കുന്നതെന്നാണ് ഗായത്രി പറയുന്നത്. എന്തിനാണ് ഇതിലേക്ക് സീരിയലിനെ വലിച്ചിടുന്നത്. ഇതൊക്കെ രാഷ്ട്രീയക്കാരുടെ ചീപ്പ് തന്ത്രമാണ്. വോട്ട് വാങ്ങാന്‍ എന്ത് ചെയ്താലും അതിനിടയിലേക്ക് കലയെ വലിച്ചിടരുത്. കലയില്‍ അങ്ങനെയൊന്നുമില്ല. വേണ്ട സമയത്ത് കഥയില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമൊക്കെ വന്നിട്ടുണ്ട്. അല്ലാതെ മൊല്ലാക്കയെ പറ്റി എന്ത് കഥ പറയാനാണ്. അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും.

പറയുന്നതിന് ഔചിത്യം വേണം. ഇതൊക്കെ സവര്‍ണമേധാവിത്വമാണെന്ന് പറയുന്നതില്‍ കഥയില്ല. ഇതൊരു മണ്ടത്തരമാണെന്നും ഗായത്രി ചിന്തിക്കണമെന്നും മനോജ് പറയുന്നു.

More from Filmibeat

Read more about: manoj kumar actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X