സ്വന്തം ഭാര്യയെ ലോക്കപ്പിലാക്കി സന്തോഷിക്കുന്നു; യഥാര്‍ഥത്തില്‍ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത കാര്യമെന്ന് മനോജ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ് മനോജ് കുമാര്‍. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ നായകനായും അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുമൊക്കെ മനോജ് ശ്രദ്ധേയനായി നില്‍ക്കുകയാണ്. ഒപ്പം ഭാര്യ ബീന ആന്റണിയും സജീവ സാന്നിധ്യമായി മിനിസ്‌ക്രീന്‍ പരമ്പരകളില്‍ അഭിനയിക്കുന്നുണ്ട്. ഇരുവരും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

ഏറ്റവും പുതിയതായി രസകരമായൊരു വീഡിയോയുമായിട്ടാണ് നടനെത്തിയത്. പോലീസ് സ്‌റ്റേഷന് ഉള്ളില്‍ ലോക്കപ്പില്‍ കിടക്കുന്ന ഭാര്യയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയാണ് മനോജ്. ശേഷം ഭാര്യയുടെ നിസ്സഹായമായ അവസ്ഥ പകര്‍ത്തുന്നതിനെ പറ്റി നടന്‍ വീഡിയോയുടെ ക്യാപ്ഷനില്‍ പറയുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത സംഭവമാണെന്ന് പറഞ്ഞാണ് മനോജ് എത്തിയത്.

'സ്വന്തം ഭാര്യയെ ലോക്കപ്പിലാക്കിയിട്ട് അവളുടെ നിസ്സഹായമായ നില്‍പ്പ് മൊബൈലില്‍ പകര്‍ത്തി സ്‌ക്രീന്‍ സേവര്‍ ആക്കി, അത് കണ്ട് സായൂജ്യമടയുന്ന ദുഷ്ടനായ ഭര്‍ത്താവ്... (യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്ക് ഓര്‍ക്കാന്‍ കൂടി കഴിയാത്ത കാര്യം)',. എന്നുമാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ മനോജ് കുറിച്ചത്.

 manoj

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു മനോജ് പങ്കുവെച്ചത്. സീരിയലില്‍ കുറച്ച് ദുഷ്ടനായ ഭര്‍ത്താവ് വേഷമാണ് നടന്‍ അവതരിപ്പിക്കുന്നത്. ഇതൊന്നും യഥാര്‍ഥ ജീവിതത്തിലെ ഭാര്യയോട് കാണിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് മനോജ് പറയുന്നത്. എന്തായാലും നടന്റെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

അതേ സമയം സീരിയലിന് പുറമേ ഡബ്ബിങ്ങിലും കഴിവ് തെളിയിക്കാന്‍ മനോജിന് സാധിച്ചിട്ടുണ്ട്. പുലിമുരുകനില്‍ ഡാഡി ഗിരിജയ്ക്കും മധുരരാജിയിലുമായി നടന്‍ ജഗപതി ബാബുവിന് ശബ്ദം നല്‍കിയത് മനോജായിരുന്നു. ഇക്കാര്യം നേരത്തെ നടന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വീണ്ടും തനിക്ക് അത്തരമൊരു അവസരം തേടി എത്തിയതിനെ പറ്റിയാണ് മറ്റൊരു പോസ്റ്റിലൂടെ മനോജ് സൂചിപ്പിച്ചിരിക്കുന്നത്. ദിലീപ് അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞാണ് നടന്‍ വന്നിരിക്കുന്നത്.

'പ്രിയപ്പെട്ടവരേ നമസ്‌കാരം... 2023 ലെ എന്റെ ആദ്യ കലാ സംരഭം 'വോയിസ് ഓഫ് സത്യനാഥന്‍' എന്ന ദിലീപ് ചിത്രത്തിന് വേണ്ടിയുള്ള ഡബ്ബിങ്. മകരം ഒന്നിന് തന്നെ ഐശ്വര്യമായി ആ വിളി വന്നു. സ്വാമി ശരണം. വളരെ ആസ്വദിച്ച് തന്നെ കൊച്ചി ലാല്‍ മീഡിയയില്‍ വച്ച് അത് ഇന്നലെ പൂര്‍ത്തീകരിച്ചു.

നന്ദി ദിലീപ്, റാഫി സര്‍, ബാദുഷ, ഡിക്‌സന്‍ & മുഴുവന്‍ ക്രൂ മെമ്പേഴ്‌സ്. സര്‍വ്വേശ്വരന് ഒരിക്കല്‍ കൂടി നന്ദി. ഒപ്പം എന്നെ എന്നും പ്രോത്സാഹിപ്പിക്കുന്ന എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന, നിങ്ങള്‍ ഓരോ സുമനസ്സിനും നന്ദി. 2023 നമുക്കേവര്‍ക്കും വിജയങ്ങളുടെ വര്‍ഷമാവട്ടേ. ഇന്‍ഷാ അള്ളാഹ്.. അപ്പോള്‍ മറക്കണ്ട.

 manoj-jagapathy-

'വോയിസ് ഓഫ്' ഇറങ്ങുമ്പോള്‍ (മിക്കവാറും വിഷു റിലീസ് ആയിരിക്കും). അതില്‍ വോയിസ് ഓഫ് മനോജ് കുമാര്‍ ഉണ്ട്. നമ്മുടെ സ്വന്തം 'ഡാഡി ഗിരിജ' യുടെ ചുണ്ടിലൂടെ..

ഒരു കാര്യം കൂടി. പുലിമുരുകനിലും മധുരരാജയിലും ഞാന്‍ ഇദ്ദേഹത്തിന് ശബ്ദം കൊടുത്തെങ്കിലും. അതിനേക്കാളൊക്കെ ഒരു പാട് ഇഷ്ടപ്പെട്ടും ഭയങ്കരമായി ആസ്വദിച്ചുമാണ് ഞാന്‍ ഇതില്‍ ചെയ്തത്. കാരണം മറ്റൊന്നുമല്ല, ആ രണ്ട് സിനിമയില്‍ കണ്ട ജഗപതി ബാബുവല്ല ഈ സിനിമയില്‍. വേറെ ലെവല്‍. നിങ്ങള്‍ ഞെട്ടി പോകും. എന്തായാലും സസ്‌പെന്‍സ് കണ്ട് തന്നെ അറിഞ്ഞോളൂ.. എന്നുമാണ് മനോജ് കുമാര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

മഞ്ഞുരുകും കാലം, നാമം ജപിക്കുന്ന വീട് തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് മനോജ് നായര്‍. ബീന ആന്റണിയുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നെങ്കിലും കുടുംബത്തിന്റെ പിന്തുണ താരങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ മകന്‍ ആരോമലിനൊപ്പം സന്തുഷ്ടമായി ജീവിക്കുകയാണ് താരജദമ്പതിമാര്‍.

More from Filmibeat

Read more about: manoj kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X