For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാബുരാജിന്റെ വീട്ടിലെ അവസ്ഥ ദയനീയമാണ്! കുടുംബത്തെ സഹായിക്കണമെന്ന് മനോജ്

  |

  എഷ്യനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയനായ മിമിക്രി കലാകാരന്‍ ഷാബുരാജ് വിടവാങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു ഷാബുരാജിന്. നിര്‍ദ്ധന കുടുംബത്തില്‍ നിന്നുളള ഷാബുരാജിന്റെ ചികില്‍സയ്ക്കായി പണം കണ്ടെത്താനുളള ഓട്ടത്തിലായിരുന്നു സുഹൃത്തുക്കള്‍.

  അടിയന്തിരമായി രണ്ട് ശസ്ത്ര ക്രിയകള്‍ കൂടി നടത്തി അദ്ദേഹത്തെ ജീവിതത്തിലേക്ക്‌ മടക്കികൊണ്ടുവരാനുളള ശ്രമങ്ങളിലായിരുന്നു ഇവര്‍. ഇതിനിടെയാണ് താരം മരണത്തിന് കീഴടങ്ങിയത്. ഷാബുരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും താരങ്ങളുമെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. അധികപേരുടെയും മനസുകളില്‍ സൈക്കോ ചിറ്റപ്പന്‍ എന്ന ഷാബുവിന്റെ കഥാപാത്രമാണ് ഇപ്പോഴും മായാതെ നില്‍ക്കുന്നത്.

  ഷാബുരാജിന്റെ കരിയറില്‍ വലിയ വഴിത്തിരിവായ വേഷമായിരുന്നു അത്. നിര്‍ധന കുടുംബത്തില്‍ നിന്നും കലാകാരനായി വളര്‍ന്നുവന്ന ഷാബുരാജ് മിമിക്രി വേദികളിലൂടെയാണ് സജീവമായത്. രണ്ട് ദിവസം മുന്‍പ് അദ്ദേഹം മരിച്ചതിന് പിന്നാലെയാണ് കുടംബത്തിന്റെ ബാധ്യതകളെപറ്റി പുറം ലോകം അറിയുന്നത്. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് ഷാബുവിന്റെ കുടുംബം.

  ഗ്രാമ പഞ്ചായത്തിന്റെ ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം, ഭാര്യ ചന്ദ്രിക ആറുവര്‍ഷമായി ചികില്‍സയിലാണ്. പരസഹായമില്ലാതെ ചന്ദ്രികയ്ക്ക് എഴുന്നേറ്റിരിക്കാന്‍ പോലുമാവില്ല. കലാപരിപാടികളില്ലാത്ത സമയത്തെല്ലാം മരപ്പണിയുള്‍പ്പെടെയുളള കൂലിപ്പണികള്‍ക്കു പോയാണ് ഷാബു കുടുബം നോക്കിയിരിക്കുന്നത്. ഷാബുവിന്റെ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ മനോജ് കുമാര്‍ രംഗത്തെത്തിയിരുന്നു.

  ഷാബുരാജിന്റെ വീട്ടിലെ അവസ്ഥ അതിദയനീയമാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ മനോജ് പറഞ്ഞു. "അകാലത്തില്‍ പൊലിഞ്ഞ ഹാസ്യ കലാകാരന്‍ പ്രിയപ്പെട്ട ഷാബുരാജിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങ് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഈ ലൈവ് ഇടുന്നത്. നിങ്ങള്‍ക്ക് കഴിയുന്ന പോലെ സഹായിക്കുക. എന്റെ ഒരു എളിയ അപേക്ഷയാണ് അതെന്ന് നടന്‍ പറയുന്നു.

  അവന്‍ മിതഭാഷി ആയിരുന്നെങ്കിലും സ്റ്റേജില്‍ കയറിയാല്‍ ആളാകെ മാറും. അത്രത്തോളം ആയിരുന്നു അവന്റെ കഴിവുകള്‍, സിനിമയില്‍ കയറിയാല്‍ അത്രത്തോളം അവനു ശോഭിക്കാനും കഴിഞ്ഞേനെ. പക്ഷേ അവന് അതിനുളള ആയുസ്സ് ദൈവം നല്‍കിയില്ല. കുടുംബം വളരെ നിര്‍ധനാവസ്ഥയില്‍ ആണുളളത്. നിങ്ങള്‍ക്ക് കഴിയുന്ന സഹായം നല്‍കി അവന്റെ കുടുംബത്തെ സഹായിക്കണം.

  വളരെ ഇരുളടഞ്ഞ ഭാവിയില്‍ ആണ് ആ കുടുംബം ഉളളത്. അവന്റെ ആശ്രയം ഒന്നുകൊണ്ടു മാത്രം ജീവിച്ചുപോയ കുടുംബത്തിന്റെ വരുമാനം ആണ് ഇല്ലാതെ ആയിരിക്കുന്നത്. പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങള്‍, ഹൃദ്രോഗിയായ ഭാര്യ. എല്ലാവരും അവന്റെ തണലില്‍ ആയിരുന്നു. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന സഹായം നല്‍കി അവനെ സഹായിക്കണം. ഫേസ്ബുക്ക് ലൈവിലൂടെ മനോജ് കുമാര്‍ അഭ്യര്‍ത്ഥിച്ചു.

  പ്രണയ വിവാഹമാണ്, വളരെ ചെറുപ്പം മുതലേ അഞ്ജലിയെ കണ്ടിട്ടുണ്ട്! മനസുതുറന്ന് മണികണ്ഠന്‍

  എനിക്ക് അറിയാം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഈ കാലം ദുരിതപൂര്‍വ്വം അണെന്ന്. പക്ഷേ നിങ്ങളാല്‍ കഴിയുന്നത് ഈ കുടുംബത്തിന് നല്‍കിയാല്‍ മതി. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല,. ഒരു നൂറ് രൂപയെങ്കിലും താഴെ കാണുന്ന അക്കൗണ്ടിലേക്ക് അയച്ചു നല്‍കണമെന്നും മനോജ് പറഞ്ഞു. ടിവി ചാനലുകളിലും ഉത്സവ പറമ്പുകളിലുും തന്റെതായ ശൈലിയില്‍ ആളുകളെ നിര്‍ത്താതെ ചിരിപ്പിച്ച കലാകാരനായിരുന്നു ഷാബു. ഭാഷ കൊണ്ടും ശരീരം കൊണ്ടും കോമഡി ആസ്വദിക്കുന്നവരെയും കൂടുകുടെ ചിരിപ്പിച്ച കലാകാരനാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. കലാകേരളത്തിന് കനത്ത നഷ്ടമാണ് ഷാബുവിന്റെ വിയോഗം നല്‍കിയതെന്ന് മനോജ് കുമാര്‍ ലൈവിലൂടെ പറഞ്ഞു.

  ശ്രീകുമാറിന്റെ പാട്ടിനൊപ്പം ചുവടുവെച്ച് സ്‌നേഹ! വീഡിയോ പങ്കുവെച്ച് നടി

  manojkumar

  ശ്രീകുമാറിന്റെ പാട്ടിനൊപ്പം ചുവടുവെച്ച് സ്‌നേഹ! വീഡിയോ പങ്കുവെച്ച് നടി

  Read more about: television
  English summary
  Manoj Kumar's Facebook Live About Shaburaj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X