നിർഭാഗ്യവശാൽ അവന് നിവൃത്തിയില്ലാത്തത് കൊണ്ട് ഞാനത് നിർവ്വഹിക്കുന്നു, ശബരിക്ക് വേണ്ടി മനോജ്
മിനിസ്ക്രീൻ താരം ശബരിനാഥിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാൻ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആരാധകർക്കും കഴിഞ്ഞിട്ടില്ല. ശബരിയുടെ ശൂന്യത സൃഷ്ടിച്ച ഞെട്ടലിലാണ് ഇപ്പോഴും. അപ്രതീക്ഷിത വിടവാങ്ങലായിരുന്നു ശബരിയുടേത് താരത്തിന്റെ ഓമകൾ പങ്കുവെച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിത നടൻ മനോജ് കുമാർ പങ്കുവെച്ച് കുറിപ്പ് പ്രേക്ഷകരുട ഇടയിൽ വൈറലാവുകയാണ്. ഒരു ചലഞ്ചുമായി ബന്ധപ്പെട്ടാണ് ശബരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മനോജിന്റെ കുറിപ്പ്.

ഇപ്പോൾ ഫേസ്ബുക്കിൽ ൽ " "ചാലഞ്ചുകളുടെ"സമയമാണല്ലോ... ഈ അവസരത്തിൽ ശബരീനാഥിന്റെ ഫേസ്ബുക്ക് പേജിൽ തീർച്ചയായും "ചിരി ചാലഞ്ച്" അവനും ഏറ്റെടുത്തേനേ....
പക്ഷെ നിർഭാഗ്യവശാൽ അവന് തീരെ "നിവൃത്തിയില്ലാത്തത് കൊണ്ട്" , ഞാനത് നിർവ്വഹിക്കുന്നു... !ആരോടും ഒരു വാക്കു പോലും പറയാതെ .. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്... തീരാവേദനയിലാഴ്ത്തി ഈ ലോകം വിട്ട് പോയ നീ "ആ" ചാലഞ്ചിൽ "വിജയിച്ചു"...!?? ആയിക്കോ......
എപ്പോഴും എവിടേയും വിജയിച്ച് നില്കണമെന്ന 'വാശി' നിനക്കെന്നുമുണ്ടായിരുന്നല്ലോ. പക്ഷെ ഇപ്പോൾ.. 'അനുവാദം' ചോദിക്കാതെ നിന്റെ പ്രസിദ്ധമായ ആ മനോഹര പുഞ്ചിയുള്ള ഒരു ചിത്രം ഞാൻ ഈ "ചിരി ചാലഞ്ച് മത്സരത്തിൽ" എൻ്റെ പേജിലൂടെ ഇടുകയാണ്..എനിക്ക് ജയിക്കാനല്ല.... നിനക്ക് ജയിക്കാൻ. എന്റെ പ്രിയപ്പെട്ട ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് മുന്നിൽ ഹൃദയപൂർവ്വം ഞാൻ സമർപ്പിക്കുന്നു... നമ്മുടെ പ്രിയപ്പെട്ട ശബരിയുടെ...#chirichallenge. സ്നേഹപൂർവ്വം മനോജ്... -താരം കുറിച്ചു. ശബരിനാഥന്റെ ചിരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു മനോജ് കുമാറിന്റെ പോസ്റ്റ്. ശബരിനാഥിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മനോജ് കുമാർ.
Recommended Video
മനിസ്ക്രീനിൽ സജീവമായിരുന്നു ശബരിനാഥ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരിനാഥ് അഭിനയിച്ചു വന്നിരുന്നത് .സാഗരം സാക്ഷി എന്ന സീരിയലിന്‍റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്. സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി, സ്ത്രീപഥം അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രിയനടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമാ സീരിയൽ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
മനോജ് കുമാർ ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications











