ബിഗ് ബോസ് ഓഡീഷന് പോയി, കിട്ടിയില്ല! രജിതിനെക്കുറിച്ച് പറഞ്ഞ് അന്ന് അവന്‍ കരഞ്ഞുവെന്നും മനോജ്!
ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുകയാണ് പരിപാടി. പരിപാടിയെക്കുറിച്ചും തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചിലുമായി താരങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്.
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ മനോജ് കുമാറും കഴിഞ്ഞ ദിവസം ലൈവ് വീഡിയോയുമായി എത്തിയിരുന്നു. അദ്ദേഹത്തിന്‍രെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. രജിത് കുമാറാണ് തന്‍രെ പ്രിയപ്പെട്ട മത്സാര്‍ത്ഥിയെന്നും മനോജ് പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ ഓഡീഷനില്‍ താനും പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ തന്നെ അവര്‍ നിരസിക്കുകയായിരുന്നു. പരിപാടിക്ക് പറ്റിയ ഒരാളായി അവര്‍ക്ക് തോന്നിയിരിക്കില്ല. അതായിരിക്കാം അങ്ങനെ ചെയ്തത്. തന്നെ എടുത്തിരുന്നുവെങ്കില്‍ രജിത് കുമാറിന്റെ അവസ്ഥ ഇങ്ങനെയാവുമായിരുന്നില്ലെന്നും മനോജ് പറയുന്നു.
നാളുകള്‍ക്ക് ശേഷമാണ് ലൈവില്‍ വരുന്നത്. പുതിയ പരമ്പരയായ കുടുംബവിളക്കില്‍ താനും അഭിനയിക്കുന്നുണ്ടെന്നും അതേക്കുറിച്ചും മനോജ് സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഒരാള്‍ ബിഗ് ബോസിനെക്കുറിച്ച് ചോദിച്ചത്. രജിത് സാറിനെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. തനിക്ക് പരിചയമുള്ളവരും സഹപ്രവര്‍ത്തകരുമൊക്കെ പരിപാടിയില്‍ മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ പരിപാടി ഇങ്ങനെയായിരുന്നില്ല. ഒരാളെ ലക്ഷ്യമാക്കി എല്ലാവരും ആക്രമിക്കുന്ന പരിപാടി കഴിഞ്ഞ തവണ ഉണ്ടായിരുന്നില്ല. അതില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് പിന്തുണ നല്‍കാനും തനിക്ക് തോന്നുന്നുണ്ടെന്നും മനോജ് പറയുന്നു. താന്‍ മാത്രമല്ല കുടുംബം മുഴുവനും അദ്ദേഹത്തിന്‍രെ ഫാനാണ്. ഇത് കേള്‍ക്കുമ്പോള്‍ മറ്റ് താരങ്ങളുടെ ആരാധകര്‍ തങ്ങളെ പൊങ്കാല ഇടുമായിരിക്കും. എന്നാലും തന്റെ അഭിപ്രായമാണ് താന്‍ പറയുന്നത്. താന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തിയ തെസ്‌നി ഖാനോട് അതിനകത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചിരുന്നു. രജിത് കുമാറിനെക്കുറിച്ച് മറ്റ് മത്സാര്‍ത്ഥികള്‍ പറയുന്നത് ശരിയാണോയെന്ന് ചോദിച്ചിരുന്നു. അഭിനയിക്കുന്നതല്ല, അദ്ദേഹം ശരിക്കും ജീവിക്കുകയാണ് എന്ന മറുപടിയായിരുന്നു ലഭിച്ചത്. ഗെയിമിനെ അതിന്റേതായ സ്പിരിറ്റോടെ വേണം എടുക്കാന്‍. അതൊന്നും അവിടെ കാണുന്നില്ല. ഫുക്രുവിന്‍രെ കഴിവിനെ അംഗീകരിക്കുന്നു, എന്നാല്‍ അച്ഛന്‍രെ പ്രായമുള്ള വ്യക്തിയോട് അവനെന്താണ് ചെയ്തത്. അത് കണ്ടപ്പോള്‍ വിഷമം തോന്നി. എട്ടാം ക്ലാസില്‍ തന്‍രെ പഠിക്കുന്ന മകന്‍ രജിത് കുമാറിന്റെ അവസ്ഥ കണ്ട് കരഞ്ഞിരുന്നു. അന്നാണ് അവന്‍ തന്നോട് അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചതെന്നും മനോജ് പറയുന്നു.


Click it and Unblock the Notifications