'മൂന്നാം മാസത്തിൽ ആദ്യ സർജറി, കുഞ്ഞിനെ കാണിക്കാത്ത ആശുപത്രികളില്ല, അവൾ എപ്പോൾ വേണമെങ്കിലും നോർമലാകാം'
കഴിഞ്ഞ ദിവസമാണ് സിനിമ-സീരിയൽ താരം മനു വർമ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. സീരിയൽ നടി സിന്ധു വർമയാണ് മനുവിന്റെ ഭാര്യ. സിന്ധു-മനു വർമ ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. മൂത്തയാൾ അമേരിക്കയിൽ എഞ്ചിനീയറാണ്. രണ്ടാമത്തെയാൾ ബാംഗ്ലൂരും. സുഖമില്ലാത്ത മകളാണ് ഏറ്റവും ഇളയ കുട്ടി. മനുവും സിന്ധുവും വേർപിരിഞ്ഞതോടെ മകളുടെ സംരക്ഷണം സിന്ധുവിനാണ്. ഇരുവർക്കും കാത്തിരുന്ന് കിട്ടിയ പെൺകുഞ്ഞായിരുന്നു.
പക്ഷെ വിധി മറ്റൊന്നായിരുന്നു. മകൾ അസുഖ ഭേദമായി സാധാരണ ജീവിതം നയിക്കുന്നത് കാണാൻ ഭാഗ്യമുണ്ടാകണമെന്ന പ്രാർത്ഥനയാണ് എപ്പോഴും ഇരുവർക്കും. മുമ്പ് എം.ജി ശ്രീകുമാർ അവതാരകനായ ഒരു ടിവി ഷോയിൽ അതിഥികളായി എത്തിയപ്പോൾ മകളുടെ അസുഖത്തെ കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ഇരുവരും മനസ് തുറന്നിരുന്നു. 2007ആണ് മകൾ പിറന്നത്.

നമ്മുടെ എല്ലാവരുടേയും ബ്രെയിനിൽ ഒരു ഫ്ലൂയിഡ് കലക്ഷനുണ്ട്. ബ്രെയിനിനെ സംരക്ഷിക്കുന്ന ഫ്ലൂയിഡാണത്. അതെപ്പോഴും നമ്മുടെ തലച്ചോറിന് മുകളിലൂടെ റൊട്ടേറ്റ് ചെയ്യും എന്നാണ് പറയപ്പെടുന്നത്. അത് അധികമാകുമ്പോൾ ശരീരത്തിലൂടെ തന്നെ പുറത്തേക്ക് പോകാനുള്ള ഓപ്ഷനുമുണ്ട്. മോൾക്ക് അത് ഇല്ല. അതാണ് പ്രധാന പ്രശ്നം. പ്രസവത്തിന് ഒരാഴ്ച മുമ്പാണ് മകളുടെ ഈ അവസ്ഥയെ കുറിച്ച് അറിയുന്നത്.
അല്ലാതെ ഓട്ടിസം, സെറിബ്രൽ പാൾസി പോലുള്ളതൊന്നും കുഞ്ഞിന് ഇല്ല. അങ്ങനൊരു മെന്റൽ ഡിസീസും അല്ല അവൾക്ക്. ഏത് പ്രായത്തിലും ആർക്കും ഈ ഒരു അവസ്ഥ വരാം. ഫ്ലൂയിഡ് കലക്ഷൻ പുറത്തേക്ക് പോകാതെ വരുമ്പോൾ നമ്മുടെ തലയോട്ടി വലുതാകും. ജനിച്ച് ഒരു മാസം വരെ മോൾക്ക് പ്രശ്നങ്ങളില്ലായിരുന്നു. അത് കഴിഞ്ഞപ്പോൾ മുതൽ തല വലുതാകാൻ തുടങ്ങി. പിന്നീട് അതിനുള്ള ചികിത്സ ചെയ്തു.
ഇപ്പോൾ ഡോക്ടർ പറയുന്നത് അവൾ എപ്പോൾ വേണമെങ്കിലും നോർമലാകാം എന്നാണ്. അങ്ങനൊരു പ്രതീക്ഷ ഡോക്ടർമാർ തന്നിട്ടുണ്ട്. മെന്റൽ റെസ്പോൺസ് അവളിൽ നിന്നും കിട്ടുന്നുണ്ട്. പാട്ടുകൾ അവൾക്കിഷ്ടമാണ്. കഴിവുകളുള്ള കുഞ്ഞാണ്. പതിനാറ് വർഷമായി. പബ്ലിക്ക് ഇന്ററാക്ഷൻ അവൾക്ക് കൊടുക്കാറുണ്ട്. വീൽചെയറിലാണ് ഇപ്പോൾ. അവൾ സുന്ദരികുട്ടിയാണ്.
അവളെ കണ്ടാൽ നോർമൽ കുട്ടിയെപ്പോലെയാണ്. കുഞ്ഞിന്റെ ഈ അവസ്ഥ അറിഞ്ഞപ്പോൾ ഞാൻ ഡെസ്പായിരുന്നു. ഇങ്ങനൊരു കുഞ്ഞ് ജീവിതത്തിൽ വന്നാൽ നമ്മുടെ ഫാമിലി മൊത്തത്തിൽ മാറും. മൂന്നാം മാസത്തിൽ ആയിരുന്നു കുഞ്ഞിന്റെ ആദ്യ സർജറി. ഐസിയു കണ്ടാൽ കയ്യും കാലും വിറച്ചിരുന്നയാളാണ് ഞാൻ. ഈ കുഞ്ഞിനേയും കൊണ്ട് ഇന്ത്യയിലെ ഒരുപാട് ആശുപത്രികളിൽ പോയി.

പുറം ലോകം കാണാതെ മൂന്ന് മാസത്തോളം റൂമിനുള്ളിൽ മാത്രം ചിലവഴിച്ച സമയങ്ങളുണ്ട് സിന്ധു പറഞ്ഞു. ഒരു പെൺകുഞ്ഞായതുകൊണ്ട് സ്വന്തം കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പറ്റുന്ന അവസ്ഥയിലേക്കെങ്കിലും നമ്മുടെ കാലം കഴിയും മുമ്പ് അവൾ എത്തണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ട് എന്ന് മനു വർമയും മകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞു. മകൾക്കൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും സിന്ധു സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.
സിന്ധുവും മനുവും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. മാതൃകാപരമായ ദാമ്പത്യ ജീവിതം നയിച്ചിരുന്നവർ. അതുകൊണ്ട് തന്നെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത സീരിയൽ പ്രേക്ഷകരിലും ഞെട്ടലുണ്ടാക്കി. പണ്ട് ഒരു മനസിലാക്കലുണ്ടായിരുന്നു. കാലഘട്ടം മാറുമ്പോൾ ഓരോരുത്തരുടെയും മനസ്ഥിതിയും കാര്യങ്ങളുമൊക്കെ മാറുകയല്ലേ.
ഇത് സംഭവിക്കാൻ അധികം സമയമൊന്നും വേണ്ടല്ലോ. പരസ്പരം മനസിൽ പെരുത്തമില്ലാതെ വരുമ്പോൾ മാറി താമസിക്കുക എന്നതാണല്ലോ നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ല. പറ്റില്ല എന്ന് തോന്നിയാൽ പിരിയുക എന്നാണ് വിവാഹമോചനത്തെ കുറിച്ച് സംസാരിച്ച് മനു വർമ പറഞ്ഞത്.


Click it and Unblock the Notifications











