ഞാനും സിന്ധുവും സെപ്പറേറ്റഡാണ്, ഇനി ഒരുമിക്കാൻ സാധ്യതയില്ല, അവിടെ നടക്കുന്നത് പരസ്പരമുള്ള പഴിചാരൽ; മനു വർമ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് സിനിമാ-സീരിയൽ താരമായ മനു വർമ. മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലുമൊക്കെ സജീവ സാന്നിധ്യമാണ്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ നടന്‍ ഇപ്പോള്‍ കൂടുതലായും സീരിയലുകളാണ് ചെയ്യുന്നത്. നടിയായ സിന്ധു വർമയാണ് മനു വർമയുടെ ഭാര്യ. ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടൻ ജഗന്നാഥ വര്‍മയാണ് മനുവിന്റെ പിതാവ്.

എന്നാൽ അഭിനയരം​ഗത്ത് ചുവടുറപ്പിക്കാൻ അച്ഛന്റെ പേര് മനു ഉപയോ​ഗിച്ചിട്ടില്ല. അച്ഛന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും എന്റെ കരിയറിനുവേണ്ടി അച്ഛന്റെ പേര് ഉപയോ​ഗിച്ചിട്ടില്ല. അച്ഛൻ ആരോടും എന്നെ റെക്കമന്റ് ചെയ്തിട്ടുമില്ല. ഡി​ഗ്രി ഞാൻ പാസാകണം എന്ന് അച്ഛൻ ആ​ഗ്രഹിച്ചിരുന്നു. 1994 ബാച്ചിൽ ഞാൻ പോലീസ് ടെസ്റ്റും എഴുതിയിരുന്നു.

Manu Varma
Photo Credit: sindhu varma / Instagram

ഞാൻ ​ഗവൺമെന്റ് ജോലി നേടിയെടുക്കണമെന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അഭിനയമേഖല ഒട്ടും സുരക്ഷിതമല്ലെന്ന് അച്ഛൻ പറയുമായിരുന്നു. സ്ഥിരവരുമാനം ഉണ്ടാകണം എന്നില്ലല്ലോ. കിട്ടാത്തതിനെ കുറിച്ച് വിഷമിക്കാറില്ല. നമുക്ക് ഇതെങ്കിലും കിട്ടിയല്ലോ. നഷ്ടങ്ങൾ പറയുകയാണെങ്കിൽ നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളു. എനിക്ക് പിആർ വർക്ക് കുറവാണ്. ഞാൻ ആരെയും വിളിച്ച് ചാൻസ് ചോദിക്കാറില്ല.

അവർക്ക് ശല്യമാകുമോയെന്ന് ഒരു തോന്നലാണ് എന്നാണ് സിനിമാ-സീരിയൽ ജീവിത്തെ കുറിച്ച് സംസാരിക്കുമ്പോൾ മനു വർമ പറയാറുള്ളത്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ. താനും ഭാര്യ സിന്ധുവും വേർപിരിഞ്ഞുവെന്നും വിവാഹമോചനകേസ് കോടതിയുടെ പ​രി​ഗണനയിലാണെന്നും താരം പറയുന്നു.

മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാൾ അമേരിക്കയിലാണ്. അവിടെ ഐടി എഞ്ചിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബാം​ഗ്ലൂരാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവൾ സുഖമില്ലാത്ത കുഞ്ഞാണ്. ഞാനും ഭാര്യയും ഇപ്പോൾ സെപ്പറേറ്റഡാണ്. ഓഫീഷ്യലായിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

ഇതിനേക്കാൾ പ്രണയിച്ചും സ്നേഹിച്ചും ജീവിച്ച എത്രയോപേർ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാർട്ട് ഓഫ് ദി ​ഗെയിം. ഇപ്പോൾ പിന്നെ ഒരു ഫാഷനാണല്ലോ. ഫാമിലി കോർട്ടിൽ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാൻ കഴിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ​​ദിവസം വരുന്നത്. ജഡ്ജ് ചില സമയങ്ങളിൽ തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം.

Manu Varma
Photo Credit: sindhu varma / Instagram

സെപ്പറേറ്റഡായ ആൾക്കാർ ഒരിക്കലും തമ്മിൽ തമ്മിൽ നല്ലത് പറയില്ലല്ലോ. കോർട്ട് റൂമിൽ പരസ്പരമുള്ള പഴിചാരലും ചളി വാരിയെറിയലും തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ട് പോകാൻ ഒരു മടിയാണ്. പണ്ട് ഒരു അണ്ടർസ്റ്റാന്റിങ്ങൊക്കെ ഉണ്ടായിരുന്നു. പിന്നെ പതിയെ കാലം മാറിയപ്പോൾ ആളുകളുടെ മനസ്ഥിതിയും മാറി. രണ്ട്, മൂന്ന് വർഷം മുമ്പ് ഞങ്ങൾ സ്നേഹത്തിലും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാൻ വലിയ സമയം ഒന്നും വേണ്ടല്ലോ.

പരസ്പരം പൊരുത്തമില്ലാതെ വരുമ്പോൾ മാറി താമസിക്കുന്നതാണ് നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ലല്ലോ. ഒരുമിച്ച് താമസിക്കുമ്പോൾ വീണ്ടും പ്രശ്നങ്ങൾ കൂടിയാലോ. എന്തിനാണ് അത്. ഫോറിൻ കൺട്രീസിലൊക്കെ അങ്ങനെയല്ലേ. പിന്നെ അവിടെയുള്ളവർ വേർപിരിഞ്ഞാലും പരസ്പരം സൗഹൃദം സൂക്ഷിക്കും.

ഇവിടെയും അത് വന്ന് കഴിഞ്ഞാൽ നല്ലതാണ്. പക്ഷെ അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ഡിവോഴ്സ് കൂടും. വേർപിരിഞ്ഞവർ സൗഹൃദം സൂക്ഷിക്കുന്നതിൽ തെറ്റില്ല. കേരളത്തിൽ അങ്ങനെയല്ലല്ലോ. പരസ്പരം കണ്ടാൽ കീറി മുറിക്കാൻ നിൽക്കുകയല്ലേ എന്ന് മനു വർമ പറയുന്നു. മനുവിന്റേയും സിന്ധുവിന്റേയും പ്രണയ വിവാഹമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X