കുറേ മമ്മാസ് ബോയ്സുണ്ട്... പോത്ത് പോലെ വളർന്നാലും അഞ്ച് പൈസയുടെ വിവരമില്ല; ശരിയാണെന്ന് സമ്മതിച്ച് ദിയ കൃഷ്ണയും
രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ഒരു റീൽ വൈറലായി പ്രചരിക്കുന്നുണ്ട്. തന്റെ വിവാഹ വാർഷികത്തിന്റെ കേക്ക് മുറിച്ച് ആദ്യ പീസ് അമ്മയ്ക്ക് നൽകുന്ന മകനാണ് വൈറൽ വീഡിയോയിലുള്ളത്. സമീപത്തായി ഊഴം കാത്ത് ഭാര്യ നിൽക്കുന്നതും കാണാം. റീൽ വൈറലായതോടെ നിരവധി പേരാണ് മകനെ വിമർശിച്ച് എത്തിയത്. വിവാഹ വാർഷിക ആഘോഷ സമയത്ത് പോലും ഭാര്യയ്ക്ക് പരിഗണന നൽകാൻ മടിക്കുന്നവർ എന്തിന് വിവാഹം കഴിച്ചുവെന്നാണ് ഏറെയും വിമർശനം.
ചിലർ റീൽ എടുത്ത് റിയാക്ട് ചെയ്യുകയും ചെയ്തിരുന്നു. വെഡ്ഡിങ് ആനിവേഴ്സറിക്ക് കേക്ക് മുറിച്ചശേഷം ആദ്യത്തെ പീസ് അമ്മയ്ക്ക് കൊടുക്കുന്ന ചെക്കൻ. അമ്മയ്ക്ക് കേക്ക് കൊടുക്കാൻ അച്ഛനുണ്ട്. നിന്റെ ഭാര്യയ്ക്ക് കേക്ക് കൊടുക്കാൻ നീ മത്രമേയുള്ളു.

ഇങ്ങനെ കുറേ മമ്മാസ് ബോയ്സുണ്ട്. പഠിച്ച് സെറ്റിലായി പോത്ത് പോലെ വളർന്നാലും അഞ്ച് പൈസയുടെ വിവരമില്ല. അമ്മയ്ക്ക് കൊടുക്കേണ്ട സ്നേഹവും ബഹുമാനവും അമ്മയ്ക്ക് കൊടുക്ക്. ഭാര്യയ്ക്ക് കൊടുക്കേണ്ട പ്രയോറിറ്റി ഭാര്യയ്ക്ക് കൊടുക്ക്. നീ എന്തൊക്കെ എന്തിനാണ് വിവാഹം കഴിച്ചത്. നിനക്കൊക്കെ വൈകുന്നേരം ചന്ദനമഴയും കണ്ടിരുന്നാൽപ്പോരേ എന്നാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ ഒരാൾ വൈറൽ വീഡിയോയിലെ യുവാവിനെ വിമർശിച്ച് പറഞ്ഞത്.
ആ റിയാക്ഷൻ വീഡിയോയും ഇപ്പോൾ വൈറലാണ്. സെലിബ്രിറ്റികൾ അടക്കമുള്ളവർ റിയാക്ഷൻ വീഡിയോ ചെയ്ത വ്യക്തിയുടെ വാക്കുകൾ ശരിവെച്ച് എത്തിയിട്ടുണ്ട്. സ്നേഹ ശ്രീകുമാർ, ദിയ കൃഷ്ണ, അഭിരാമി സുരേഷ് എന്നിവരാണ് അവരിൽ ചിലർ.
പൊട്ടിച്ചിരിക്കുന്ന സ്മൈലിക്കൊപ്പം 'ട്രൂ' എന്നാണ് ദിയ കമന്റ് ചെയ്തത്. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഭർത്താവ് അശ്വിനേയും അയാളുടെ വീട്ടുകാരുടേയും ചൊല്ലി നിരന്തരം സോഷ്യൽമീഡിയയിൽ നിന്നും വിമർശനം ഏറ്റുവാങ്ങുന്നയാളാണ് ദിയ. ഭർത്താവിനെ സ്വന്തം താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കുമായി അടിമയാക്കി വെച്ചിരിക്കുന്നു, കുടുംബത്തോടൊപ്പം ചിലവഴിക്കാൻ അശ്വിന് സമയം നൽകുന്നില്ല,
യാത്രകളിൽ പോലും സ്വാർത്ഥത കാണിച്ച് മാതാപിതാക്കളെ ഒഴിവാക്കി നിർത്തുന്നു... എന്നിങ്ങനെ നീളുന്നു ആ വിമർശനങ്ങൾ. അടുത്തിടെ ദുബായിലേക്ക് ന്യൂഇയർ ആഘോഷിക്കാൻ അശ്വിനേയും മകനേയും മാത്രം ദിയ ഒപ്പം കൂട്ടിയതും പലരേയും ചൊടിപ്പിച്ചിരുന്നു. അന്ന് വന്ന വിമർശന കമന്റുകൾക്ക് ദിയ കൃത്യമായ മറുപടി നൽകുകയും ചെയ്തിരുന്നു.

തന്റേയും അശ്വിന്റേയും കുടുംബങ്ങൾ കാര്യങ്ങൾ മനസിലാക്കി പെരുമാറുന്നവരാണെന്നും താനും ഭർത്താവും കുഞ്ഞും ഇപ്പോൾ ഒരു കുടുംബമാണെന്നും തങ്ങളുടേതായ ഫാമിലി ബിൽഡ് ചെയ്ത് എടുക്കാനാണ് ശ്രമിക്കുന്നതെന്നും ദിയ പറഞ്ഞിരുന്നു. ഫാമിലിയുടെ കൂടെ ടൈം സ്പെന്റ് ചെയ്യാത്തത് എന്താണ്... അശ്വിനും ഫാമിലി ഇല്ലേ?, ദിയയ്ക്കും ഫാമിലി ഇല്ലേ? എന്നൊക്കെ ചിലർ എന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് കണ്ടിരുന്നു. അശ്വിന്റേയും എന്റേയും ഫാമിലിയാണിത്.
ഞങ്ങൾ ഒരുമിച്ച് ഒരു കുടുംബമായി ജീവിക്കാൻ ആരംഭിച്ചിരിക്കുകയാണ്. അത് നിങ്ങൾ മനസിലാക്കണം. അതുപോലെ അശ്വിന്റെ ഫാമിലിയായാലും എന്റെ ഫാമിലിയായാലും ഞങ്ങൾക്കൊപ്പം അവർ സമയം ചിലവഴിച്ചിട്ടുള്ളവരാണ്. ഞങ്ങൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ അവരും ഇതുപോലെ യാത്രകൾ പോയിട്ടുണ്ടാകും. അവരുടെ കുഞ്ഞുങ്ങൾക്കൊപ്പം ആവശ്യത്തിന് സമയം ചിലവഴിച്ചിട്ടുണ്ടാകും.
ഇനി ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനൊപ്പം കുറച്ച് സമയം ചിലവഴിക്കട്ടേയെന്നായിരുന്നു ദിയ അന്ന് വിമർശനങ്ങൾക്ക് നൽകിയ മറുപടി. ഭാര്യയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസിലാക്കി പെരുമാറുന്നതിന്റെ പേരിൽ അശ്വിനും ഏറെ കാലമായി സോഷ്യൽമീഡിയ വഴി വിമർശനവും പരിഹാസവും ഏറ്റുവാങ്ങാറുണ്ട്.
ദിയ ബിസിനസ് ആരംഭിച്ച കാലഘട്ടം മുതൽ അശ്വിൻ എല്ലാവിധ സഹായവുമായി ഒപ്പം നിൽക്കാറുണ്ട്. ഇപ്പോഴും അമ്മയ്ക്കുശേഷം മാത്രം ഭാര്യമാരെ പരിഗണിക്കാമെന്ന ചിന്തയുള്ള ഭർത്താക്കന്മാരുണ്ടെന്നതിന്റെ തെളിവാണ് മകന്റേയും അമ്മയുടേയും വൈറൽ റീൽ.


Click it and Unblock the Notifications