'എപ്പോഴും ഇത് പറഞ്ഞ് ശ്രീ കളിയാക്കാറുണ്ട്, ഇത്തവണയും പണി പാളുമോയെന്ന് അറിയില്ല'; ഭർത്താവിന് സ്നേഹയുടെ സർപ്രൈസ്

ഇരുവരും ജീവിതത്തിൽ പുതിയ ഒരംഗത്തെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ തനിക്ക് അഞ്ചാം മാസം ആണെന്നും അറിയാൻ വൈകിയെന്നും അടുത്തിടെ സ്നേഹ പറഞ്ഞിരുന്നു

പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം സീരിയൽ പ്രേമികളുടെ സ്വന്തം മണ്ഡുവും ലോലിതനും ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷം ഇപ്പോഴും പ്രേക്ഷകർക്കുണ്ട്. ഇരുവരും ജീവിതത്തിൽ പുതിയ ഒരംഗത്തെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ്.

ഇപ്പോൾ തനിക്ക് അഞ്ചാം മാസം ആണെന്നും അറിയാൻ വൈകിയെന്നും അടുത്തിടെ സ്നേഹ പറഞ്ഞിരുന്നു. 'നമ്മൾ പൂർണ്ണമായി തയാറെടുത്തുവെന്ന് പറയാനാകില്ല. അതിനായി മാനസികമായി നമ്മൾ തയ്യാറെടുത്ത് കൊണ്ടിരിക്കുന്നു. വളരെ പെട്ടെന്നുള്ള ഒരു ന്യൂസ് ആയിപ്പോയി.'

Sneha Sreekumar, Sneha Sreekumar News, Sneha Sreekumar wedding, Sneha Sreekumar photos, സ്നേഹ ശ്രീകുമാർ, സ്നേഹ ശ്രീകുമാർ വാർത്ത, സ്നേഹ ശ്രീകുമാർ, സ്നേഹ ശ്രീകുമാർ ഫോട്ടോകൾ

'ഒരു വയനാട് ട്രിപ്പൊക്കെ കഴിഞ്ഞ് തിരികെ ഷൂട്ടിൽ കയറിയപ്പോഴാണ് ഫുഡ് കഴിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ട് പോലെ തോന്നുന്നത്. ഉടനെ തന്നെ ഡോക്ടറിനെ കണ്ടു. എന്നെ കണ്ടപ്പോൾ തന്നെ ഞാൻ ഗർഭിണിയാണെന്ന് ആ ഡോക്ടർ പറഞ്ഞു.'

'കാരണം പുള്ളിക്കാരി ഭയങ്കര എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഗൈനക്കാണ്. ​ഗർഭിണിയാണെന്ന് ഞാൻ ശ്രീയോട് പറയുന്നത് ഫോണിൽ കൂടിയാണ്. അപ്പോൾ തിരികെ ആണോ എന്ന മറുപടിയാണ് വന്നത്. പിന്നെ ഫോണിൽ കൂടി ആയതുകൊണ്ട് അത്രേ ഉള്ളൂവെന്നും' സ്നേഹ പറഞ്ഞിരുന്നു.

'ഞെട്ടൽ ഒന്നും ഉണ്ടായില്ല... സന്തോഷം തന്നെയാണ്. പിന്നെ സിനിമാറ്റിക് പോലെയുള്ള സംഭവം ഒന്നും ഉണ്ടായില്ല. ഞങ്ങൾ രണ്ടുപേരും ഷൂട്ടിൽ ആണല്ലോ. അതുകൊണ്ടുതന്നെ ഒരു നോർമൽ ആയ രീതി അത്രേ ഉള്ളൂവെന്നുമാണ്' ​ഗർഭിണിയാണെന്ന് സ്നേഹ പറഞ്ഞപ്പോഴുള്ള അനുഭവത്തെ കുറിച്ച് വിവരിച്ച് ശ്രീകുമാർ പറഞ്ഞത്.

ഇപ്പോഴിത ശ്രീകുമാറിന്റെ പിറന്നാൾ ആഘോഷമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സ്നേ‌ഹ. പിറന്നാൾ ആഘോഷങ്ങൾക്കായി എല്ലാം സജ്ജീകരിക്കുന്നതിനിടെ നടന്ന രസകരമായ കാര്യങ്ങളും പുതിയ വീഡിയോയിൽ സ്നേഹ ഉൾപ്പെടുത്തിയിട്ടുണ്ട്.

'വിശേഷ ദിവസങ്ങള്‍ സ്‌പെഷലായി തന്നെ ആഘോഷിക്കുന്നയാളാണ് ഞാൻ. ചെറിയ കാര്യങ്ങള്‍ വരെ സെലിബ്രേറ്റ് ചെയ്യാനിഷ്ടമാണ്. ഒരാള്‍ക്ക് എത്ര ബര്‍ത്ത് ഡേയുണ്ട് രണ്ട് ബര്‍ത്ത് ഡേയുണ്ടോയെന്ന് ചോദിച്ച് ശ്രീ എപ്പോഴും കളിയാക്കാറുണ്ട്.'

'ഡേറ്റും നാളും ആഘോഷിക്കാറുണ്ട്. ഡേറ്റ് ഓഫ് ബര്‍ത്തിന് നല്‍കിയ സര്‍പ്രൈസാണ് ഈ വീഡിയോ. ഷൂട്ടില്ലാത്തതിനാല്‍ ശ്രീ വീട്ടിലുണ്ട്. അതിനാല്‍ അവിടെ സര്‍പ്രൈസ് പറ്റില്ല. ബ്രദറായ ഹരിച്ചേട്ടന്റെ വീട്ടില്‍ വെച്ച് സര്‍പ്രൈസ് കൊടുക്കാനായി തീരുമാനിക്കുകയായിരുന്നു. ഇത് സര്‍പ്രൈസ് ആവുമോ എന്നൊന്നും അറിയില്ല എപ്പോഴും പണി പാളാറുണ്ട്.'

Sneha Sreekumar, Sneha Sreekumar News, Sneha Sreekumar wedding, Sneha Sreekumar photos, സ്നേഹ ശ്രീകുമാർ, സ്നേഹ ശ്രീകുമാർ വാർത്ത, സ്നേഹ ശ്രീകുമാർ, സ്നേഹ ശ്രീകുമാർ ഫോട്ടോകൾ

'പെട്ടെന്നാണ് സമ്മാനവും കേക്കുമൊക്കെ ഒപ്പിച്ചത്. ഞാന്‍ അകത്ത് ഓരോന്ന് ചെയ്‌തോണ്ടിരിക്കുമ്പോള്‍ ശ്രീയുടെ വണ്ടി പുറത്ത് കണ്ടിരുന്നു. ഞാന്‍ ഇവിടെ വന്ന കാര്യം അറിയുമോ എന്നൊന്നും എനിക്കറിയില്ല. എല്ലാം സെറ്റായി കഴിഞ്ഞിട്ട് ഹരിച്ചേട്ടനെ വിളിച്ച് ശ്രീയേയും കൊണ്ട് വരാനായി പറയാനാണ് പ്ലാന്‍.'

'സിനിമാ ഷൂട്ടിംഗിനായി ശ്രീ മുംബൈയിലേക്ക് പോവുകയാണ്. ചേട്ടന്റെ മോളായ പാറുവാണ് ഗുജറാത്തില്‍ നിന്നും എല്ലാം സെറ്റാക്കിത്തന്നത്. മനോഹരമായ കേക്കായിരുന്നുവെങ്കിലും ഫ്രിഡ്ജിലേക്ക് വെച്ചപ്പോള്‍ ഒരുഭാഗം അടര്‍ന്ന് പോയിരുന്നു. വട്ടത്തിലുള്ളത് മുട്ടയുടെ ഷേപ്പായെന്നേയുള്ളൂ.'

'ബൊക്കെ കൊടുത്താണ് ഞാൻ ശ്രീയെ സ്വീകരിക്കുന്നത് സ്നേഹ പറഞ്ഞു. അതേസമയം സര്‍പ്രൈസൊക്കെയുണ്ടെങ്കില്‍ എന്നോടൊന്ന് പറയണ്ടേ ഞാന്‍ പ്രിപ്പയര്‍ ചെയ്ത് വന്ന് നില്‍ക്കില്ലേയെന്നായിരുന്നു' ശ്രീകുമാർ സ്നേഹയോട് ചോദിച്ചത്. ടീഷര്‍ട്ടും മ്യൂസിക്ക് സിസ്റ്റവും മൈക്കുമായിരുന്നു സ്‌നേഹ സമ്മാനമായി നല്‍കിയത്.

ഇനി ഗാനമേളയൊക്കെ ഇവിടെ നടത്താമെന്നായിരുന്നു ശ്രീ പറഞ്ഞത്. ശ്രീകുമാറിന്റെ സുഹൃത്തും കേക്ക് അയച്ച് കൊടുത്തിരുന്നു. അകലെയാണെങ്കിലും എപ്പോഴും അടുത്താണെന്ന് തോന്നുന്ന സുഹൃത്താണ്. എത്ര തിരക്കാണെങ്കിലും എന്തെങ്കിലും കാര്യം പറഞ്ഞാല്‍ അത് ചെയ്തിരിക്കുമെന്നായിരുന്നു ശ്രീകുമാര്‍ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X