വിവാഹത്തിന് ശേഷം പുത്തന്‍ സന്തോഷവുമായി സ്‌നേഹയും ശ്രീകുമാറും! വിശേഷങ്ങൾ പങ്കുവെച്ച് താരദമ്പതികള്‍

മിനിസ്‌ക്രീനിലെ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രങ്ങെ അവതരിപ്പിച്ചാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. 2019 ന്റെ അവസാനത്തോട് കൂടിയാണ് യഥാര്‍ഥ ജീവിതത്തില്‍ വിവാഹത്തിലൂടെ താരങ്ങള്‍ ഒന്നിച്ചത്. വിവാഹം കഴിഞ്ഞെങ്കിലും അതുവരെ ഉണ്ടായിരുന്ന ജോലികളില്‍ ഒരു മാറ്റവും താരങ്ങള്‍ വരുത്തിയില്ലായിരുന്നു.

ഷൂട്ടിങ് തിരക്കുകളിലേക്ക് പോയതോടെ ഹണിമൂണ്‍ യാത്രകള്‍ വരെ നഷ്ടപ്പെട്ടിരുന്നു. മേയ് മാസത്തില്‍ വിദേശത്തേക്ക് യാത്ര പ്ലാന്‍ ചെയ്‌തെങ്കിലും കൊറോണ കാരണം പോകാന്‍ പറ്റിയിരുന്നില്ല. ഈ സങ്കടം അടുത്തിടെ താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. നടി അന്ന രാജനായിരുന്നു താരങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള പാസ് വിവാഹസമ്മാനമായി കൊടുത്തിരുന്നത്.

sneha-and-sreekumar

Recommended Video

കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

ലോക്ഡൗണിന് ശേഷം പരിപാടികളുടെ ഷൂട്ടിങ് ഒക്കെ ആരംഭിച്ചതോടെ ശ്രീകുമാറും സ്‌നേഹയും തിരക്കുകളിലേക്ക് പോയിരിക്കുകയാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ പരമ്പര ജൂണ്‍ 29 ന് തുടക്കമാവുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ നെല്ലിക്ക എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

നീണ്ട നാളുകള്‍ക്ക് ശേഷം ശ്രീയുമായി വര്‍ക്ക് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് താന്‍. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഷൂട്ടിങ്ങിലേക്ക് പോകേണ്ടി വന്നിരുന്നുവെങ്കിലും, ലോക്ഡൗണ്‍ ഞങ്ങള്‍ക്ക് വളരെ കുറെ നല്ല നിമിഷങ്ങള്‍ തന്നു. ഉപ്പും മുളകും, മറിമായം, സീരിയലുകള്‍ക്ക് പുറമെ ചില സിനിമകളിലെ അഭിനയത്തിന് ശേഷം ഒരു ഇടവേള എടുത്തിട്ടാണ് ഇപ്പോള്‍ ശ്രീകുമാര്‍ അഭിയത്തിലേക്ക് മടങ്ങി എത്തുന്നത്.

sneha-and-sreekumar

അതിന്റെ സന്തോഷവും താരദമ്പതികള്‍ പങ്കുവെച്ചിരുന്നു. മറിമായത്തില്‍ നിന്നും മാറി നെല്ലിക്കയിലെത്തുമ്പോള്‍ അപ്പുകുട്ടനും ദമയന്തിയും എന്ന കഥാപാത്രങ്ങളെയാണ് ഇരുവരും സ്‌ക്രീനില്‍ അവതരിപ്പിക്കുക. വഴക്കും ബഹളവുമൊക്കെയുള്ള ഭാര്യ ഭര്‍ത്താക്കന്മാരുടെ കഥാപാത്രമാണ് പുതിയ പരമ്പരയിലേത് എന്നാണ് ഇതുവരെ വന്ന വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.

മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയിലൂടെയാണ് സ്നേഹും ശ്രീകുമാറും ശ്രദ്ധിക്കപ്പെടുന്നത്. മണ്ഡോദരി എന്ന കഥാപാത്രമായി സ്നേഹയും ലോലിതന്‍ എന്ന വേഷത്തില്‍ ശ്രീകുമാറും എത്തി. ഇരുവരും നിരവധി സിനിമകളിലും അഭിയനിയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X