ഗര്‍ഭിണിയായ ഒന്‍പത് മാസവും ഡാന്‍സ് കളിക്കുകയും ഡ്രൈവ് ചെയ്യുകയും ചെയ്തിരുന്നു! കാരണം ഇവരാണെന്ന് സ്‌നേഹ

ഹാസ്യ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. മറിമായം അടക്കം നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചാണ് സ്‌നേഹ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായത്. കഴിഞ്ഞ വര്‍ഷം സ്‌നേഹയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്തോഷമുണ്ടായ വര്‍ഷമായിരുന്നു.

നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തത് കഴിഞ്ഞ വര്‍ഷമായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് താന്‍ ഗര്‍ഭിണിയായതെന്ന് സ്‌നേഹ പറഞ്ഞിരുന്നു. അന്ന് മുതലിങ്ങോട്ട് ഗര്‍ഭകാലം കുഴപ്പങ്ങളൊന്നുമില്ലാതെ പോയതിന് പ്രധാന കാരണം തന്നെ നോക്കിയ ഡോക്ടറാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

sneha-sree

ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്നെ ശ്രുശ്രൂഷിച്ച ഡോക്ടറുടെ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് സ്‌നേഹയിപ്പോള്‍ എത്തിയിരിക്കുന്നത്. കൂടെ മകന്‍ കേദാറും ഉണ്ടായിരുന്നു. ഗര്‍ഭിണിയായത് മുതല്‍ ഒന്‍പത് മാസം വരെ തനിക്് പ്രോഗ്രാമുകള്‍ക്ക് പോകാനൊക്കെ സാധിച്ചത് ഈ ഡോക്ടറു കാരണമാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്. സ്‌നേഹയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'ഇതാണ് എന്റെ ഡോക്ടര്‍ സൂസന്‍. എന്റെ മോനെ ആദ്യമായി കൈയില്‍ എടുത്ത ഡോക്ടര്‍. എന്റെ പല യൂട്യൂബ് വീഡിയോകളിലും ഞാന്‍ പറഞ്ഞ സൂസന്‍ ഡോക്ടര്‍. ഗര്‍ഭകാലം ഏറ്റവും നല്ല ഓര്‍മ്മകളുള്ളത് ആവാന്‍ ഉള്ള പ്രധാന കാരണം ഞാന്‍ ഈ ഡോക്ടറുടെ അടുത്ത് എത്തിയതാണ്.

9 മാസം വരെ ജോലിക്ക് പോവാനും, കാര്‍ ഓടിക്കാനും, ഡാന്‍സ് കളിക്കാനും, പ്രോഗ്രാമുകള്‍ ചെയ്യാനും ഒക്കെ സാധിച്ചത് ഒരു ധൈര്യമായി സൂസന്‍ ഡോക്ടര്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. വളരെ സ്‌നേഹത്തില്‍ ഭയപ്പെടുത്താതെ കാര്യങ്ങള്‍ പറഞ്ഞു തരുന്ന രീതി ആണ് ഡോക്ടര്‍ക്കു, അതുകൊണ്ട് തന്നെ എല്ലാ ശ്രദ്ധയോടും കൂടി ഇഷ്ട്ടമുള്ള കാര്യങ്ങള്‍ ചെയ്തു എന്റെ ഗര്‍ഭകാലം സന്തോഷം നിറഞ്ഞതായി.

sneha-sree

ഹോസ്പിറ്റലില്‍ നിന്ന് പോന്ന ശേഷം മോനെ ഡോക്ടര്‍ ഇന്നാണ് കാണുന്നത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുള്ള നിമിഷമായി എന്നും ഇത് മനസ്സില്‍ സൂക്ഷിക്കും. നമ്മുടെ ജീവിതത്തിലെ പല ഘട്ടങ്ങളില്‍ ഇതുപോലെ ചിലര്‍ വരും, അവരാണ് എനിക്ക് ദൈവം. കേദാറും ഞാനും ഞങ്ങടെ ഡോക്ടര്‍ ആന്റിയും'... എന്നും പറഞ്ഞാണ് സ്‌നേഹ ശ്രീകുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മറിമായത്തിലൂടെ ഒരുമിച്ച് അഭിനയിച്ചതോടെയാണ് നടന്‍ ശ്രീകുമാറും സ്‌നേഹയും ഇഷ്ടത്തിലാവുന്നത്. അങ്ങനെ ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാല് വര്‍ഷമായപ്പോഴും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നാണ് നടി പറഞ്ഞത്. എന്നാല്‍ വിദേശത്തേക്ക് ഒരു പരിപാടിയ്ക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് ചെറിയ അസ്വസ്ഥതകള്‍ തോന്നുന്നത്. അതെന്താണെന്ന് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

അതോടെ കാര്യങ്ങള്‍ കുറച്ചൂടി ശ്രദ്ധിച്ച് ചെയ്യാന്‍ തുടങ്ങി. ഗര്‍ഭിണിയാണെങ്കിലും അഭിനയത്തിലും മറ്റ് പരിപാടികളിലുമൊക്കെ സ്‌നേഹ സജീവമായിരുന്നു. 2023 ജൂണിലായിരുന്നു ശ്രീകുമാറിനും സ്‌നേഹയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. മകന് കേദാര്‍ എന്നാണ് താരങ്ങള്‍ പേരിട്ടത്. ജനിച്ച് ഒരു മാസം കഴിഞ്ഞതും കേദാര്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X