ഞങ്ങള്‍ കെട്ടാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞത്; ഒരു പ്ലാനുമില്ലെന്ന് ശ്രീകുമാറും സ്‌നേഹയും

മറിമായം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് സ്‌നേഹ ശ്രീകുമാറും എസ്പി ശ്രീകുമാറും. ഇരുവരും പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയതിന് ശേഷമാണ് യഥാര്‍ഥ ജീവിതത്തില്‍ ഒന്നിക്കുന്നതിനെ പറ്റി പറയുന്നത്. അങ്ങനെ 2019 ല്‍ താരങ്ങള്‍ വിവാഹിതരായി.

വിവാഹശേഷവും പരമ്പരകളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് സ്‌നേഹ ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകത്തോട് പറയുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഇങ്ങനൊരു വാര്‍ത്ത അറിഞ്ഞതെന്നാണ് അടുത്തിടെ താരങ്ങള്‍ വെളിപ്പെടുത്തിയത്. നിലവില്‍ ഗര്‍ഭകാലം ആസ്വദിക്കുകയാണ് താരങ്ങള്‍.

മുന്‍പുണ്ടായിരുന്ന ജീവിതത്തില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഗര്‍ഭകാലത്തും ഉണ്ടായിട്ടില്ലെന്നാണ് സ്‌നേഹ പറയുന്നത്. മാത്രമല്ല വിവാഹത്തെ കുറിച്ചും ഗര്‍ഭകാലത്തെ പറ്റിയുമൊക്കെ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സ്‌നേഹയും ശ്രീകുമാറും തുറന്ന് പറയുന്ന വീഡിയോയും പുറത്ത് വന്നു. വിശദമായി വായിക്കാം...

 sneha-sree

'കെട്ടാമെന്ന് ഞങ്ങള്‍ പെട്ടെന്ന് എടുത്ത തീരുമാനമാണ്. കൂടെ അഭിനയിച്ചിരുന്നവരോടൊക്കെ കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷമായി. നല്ലതാണ്, നിങ്ങള്‍ക്ക് പരസ്പരം അറിയാവുന്നവരാണല്ലോ എന്നാണ് പറഞ്ഞത്. എല്ലാവര്‍ക്കും ഞങ്ങള്‍ അവരുടെ വീട്ടിലെ ആളുകളെ പോലെയാണ്. അതുകൊണ്ട് പോസിറ്റീവായിട്ടാണ് എല്ലാവരും ഇക്കാര്യം സ്വീകരിച്ചതെന്ന് സ്‌നേഹ പറയുന്നു.

എല്ലാ കാര്യത്തിലും ഭര്‍ത്താവ് സപ്പോര്‍ട്ടാണ്. വര്‍ക്കിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും ശ്രീ വലിയ പിന്തുണയാണ് തരാറുള്ളത്. ഇനിയിപ്പോ പോകണോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരിക്കുമ്പോള്‍ ഹേയ്, അതൊന്നും നോക്കണ്ട. വേഗം പോയിക്കോ എന്നാണ് പറയാറുള്ളത്.

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പേരിനെ കുറിച്ചൊന്നും ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല. പക്ഷേ കുട്ടി ജനിച്ച ഉടനെ തന്നെ ആശുപത്രിയില്‍ പേര് കൊടുക്കണം എന്നുള്ളത് കൊണ്ട് പേര് ആലോചിച്ച് തുടങ്ങി. ചിലപ്പോള്‍ ഞാന്‍ ലേബര്‍ റൂമിലും ശ്രീ പുറത്തും നില്‍ക്കുമ്പോഴായിരിക്കും പേരിന്റെ കാര്യം വരുന്നത്. ആ സമയത്ത് കണ്‍ഫ്യൂഷന്‍ വേണ്ടല്ലോ. അതുകൊണ്ട് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

ഒന്നും പ്ലാന്‍ ചെയ്തിട്ടല്ല തന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്. ഇപ്പോള്‍ ഇത് തന്നെ അങ്ങനെയാണ്. ഞാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു കാര്യവും എന്റെ ലൈഫില്‍ നടന്നിട്ടില്ല. കിട്ടുന്നതൊക്കെ ഇങ്ങോട്ട് സ്വീകരിക്കുന്നു എന്നേയുള്ളുവെന്ന് സ്‌നേഹ പറയുന്നു.

 sneha-sree

മുന്‍പ് കഴിച്ചിരുന്നതൊക്കെ കഴിക്കാനുള്ള ഇഷ്ടമേ സ്‌നേഹയ്ക്കുള്ളു. അല്ലാതെ പ്രത്യേകം ഇഷ്ടം പറയുന്നതൊന്നുമില്ല. പിന്നെ മുന്‍പ് മധുരം വല്ലാതെ കഴിക്കുമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്. മധുരം ഇഷ്ടമില്ലെന്നാണ് പറയുന്നത്. ഫ്രൂട്ട്‌സ് വേണമെന്ന് പറയാറുണ്ട്. അതൊക്കെ നേരത്തെ അവള്‍ പറയുന്ന കാര്യങ്ങളാണ്.

രണ്ടാളും കൂടി ഒരുമിച്ച് പുറത്തൊക്കെ പോവുന്നത് കുറവാണ്. എപ്പോഴും പരിപാടികളുടെ തിരക്കൊക്കെയായി പോകുന്നത് കൊണ്ടാണ്. പിന്നെ ട്രാവല്‍ ചെയ്യാന്‍ വലിയ താല്‍പര്യമില്ലാത്ത ആളാണ് ശ്രീകുമാര്‍. കൂട്ടുകാരൊക്കെ ഉണ്ടെങ്കില്‍ എവിടേലും പോകും എന്നല്ലാതെ ഒറ്റയ്ക്ക് ട്രാവല്‍ ചെയ്യാറേയില്ല. കൂടുതലും വീട്ടില്‍ നത്‌നെ ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന്', ശ്രീകുമാര്‍ വ്യക്തമാക്കുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം പരമ്പരയാണ് സ്‌നേഹയുടെയും ശ്രീകുമാറിന്റെയും ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. മണ്ഡോധരിയായി സ്‌നേഹയും ലോലിതനായി ശ്രീകുമാറും തിളങ്ങിയ പരമ്പര 2011 ലാണ് ആരംഭിക്കുന്നത്. പന്ത്രണ്ട് വര്‍ഷവും കഴിഞ്ഞ് ഇപ്പോഴും പരമ്പര മുന്നോട്ട് പോവുകയാണെന്നാണ് രസകരമായ കാര്യം. ഇപ്പോഴും താരങ്ങളെ അതില്‍ കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മാത്രമല്ല കുഞ്ഞതിഥിയ്ക്കും അമ്മയാവാൻ പോവുന്ന സ്നേഹയ്ക്കും ആശംസകൾ അറിയിച്ച് കൊണ്ടാണ് ആരാധകരെത്തുന്നത്.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X