ആദ്യമായി അഭിനയിക്കുന്ന പരിപാടി! 10-ാം വര്‍ഷത്തിലേക്ക് എത്തിയ മറിമായത്തെ കുറിച്ച് പറഞ്ഞ് നടി സ്‌നേഹ
മലയാള ടെലിവിഷനില്‍ ഏറ്റവും വിജയം നേടിയ പരമ്പരകളിലൊന്നാണ് മറിമായം. വിനോദ് കോവൂര്‍, ശ്രീകുമാര്‍, സ്‌നേഹ ശ്രീകുമാര്‍, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന പരമ്പര മികച്ച ഹാസ്യ പരമ്പരകളിലൊന്നാണ്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തി നര്‍മ്മ രൂപത്തില്‍ അവതരിപ്പിച്ചാണ് മറിമായം പ്രേക്ഷക പ്രശംസ നേടി എടുത്തത്.
പരിപാടി ആരംഭിച്ച് പത്ത് വര്‍ഷത്തോളമായിട്ടും ഇപ്പോഴും വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. ഈ കാലത്തിനിടെ തങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതകള്‍ക്കും പുരസ്‌കാരങ്ങള്‍ക്കുമെല്ലാം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സ്‌നേഹ ശ്രീകുമാര്‍. മികച്ച ഹാസ്യ പരിപാടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം മറിമായത്തിന് ലഭിച്ചത്. ഇതേ കുറിച്ച് പറഞ്ഞായിരുന്നു സ്‌നേഹ എത്തിയത്. മറിമായത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസും നടി പങ്കുവെച്ചിരുന്നു.

സ്‌നേഹയുടെ കുറിപ്പ് വായിക്കാം
ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക, അതിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക, ആ പരിപാടി പത്താം വര്‍ഷത്തിലേക്കു വിജയകരമായി മുന്നോട്ടു പോകുക, ഇതൊക്കെയാണ് മറിമായം എനിക്ക് തന്ന ഭാഗ്യം. ഇതാദ്യമായല്ല മറിമായത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്, ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവാര്‍ഡിന്റെ മധുരവും കൂടുന്നു.
മണ്ഡോദരിയായി നിങ്ങളുടെ മുന്നിലേക്കെത്തിച്ച മഴവില്‍ മനോരമയോടും ഉണ്ണി സാറിനോടും ഒരുപാട് നന്ദി. മറിമായം കുടുംബത്തിലെ അംഗമായതില്‍ എന്നും അഭിമാനം. ഇത്രയും വര്‍ഷങ്ങള്‍ എല്ലാവരും തന്ന പ്രോത്സാഹനം ഇനിയും മാറിമായത്തിന്റെ കൂടെ ഉണ്ടാവുമല്ലോ. കൂടെ നിന്ന എല്ലാവര്‍ക്കും സ്‌നേഹം.
മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തെയായിരുന്നു സ്‌നേഹ ശ്രീകുമാര്‍ അവതരിപ്പിച്ചിരുന്നത്. ഇതേ പരമ്പരയില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് നടന്‍ ശ്രീകുമാറുമായി സ്‌നേഹ അടുപ്പത്തിലാവുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറിയതോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷവും പരമ്പരകളുടെ ഭാഗമായി മാറിയ സ്‌നേഹയും ശ്രീകുമാറും ഇപ്പോഴും മറിമായത്തില്‍ അഭിനയിക്കുകയാണ്.


Click it and Unblock the Notifications











