പ്രണയം നിറഞ്ഞ ഹണിമൂണ്‍ യാത്രയെ കുറിച്ച് സ്‌നേഹയും ശ്രീകുമാറും; മൂന്നാറില്‍ നിന്നുള്ള ചിത്രങ്ങളുമായി നടി
ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ശ്രീകുമാറും സ്‌നേഹ ശ്രീകുമറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാവുന്നത്. രണ്ട് പേരും വിവാഹിതരാവാന്‍ പോവുകയാണെന്ന് അറിയിച്ചതോടെ വലിയ സ്‌നേഹപ്രകടനങ്ങളായിരുന്നു ലഭിച്ചത്. 2019 ഡിസംബര്‍ പതിനൊന്നിനാണ് ആഘോഷപൂര്‍വ്വമായിട്ടുള്ള താരവിവാഹം നടന്നത്.
അടുത്ത ആഴ്ച ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ് സ്‌നേഹയും ശ്രീകുമാറും. അതിന് മുന്നോടിയായി ഹണിമൂണ്‍ യാത്രകളിലാണ് താരദമ്പതിമാര്‍. മൂന്നാറില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പോസ്റ്റ് ചെയ്തിട്ടുള്ളത്. 'സ്‌നേഹവും സ്‌നേഹവും മാത്രമാണ്. നിന്നില്‍ ഞാന്‍ സന്തുഷ്ടനാണ്' എന്ന ക്യാപ്ഷനിലാണ് സ്‌നേഹ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

നിനക്കൊപ്പം ഡാന്‍സ് ചെയ്യുന്നത് ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ് മൂന്നാറില്‍ നിന്നുള്ള ഒരുപാട് ഫോട്ടോസ് താരങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നു. വിവാഹം കഴിഞ്ഞ ഉടന്‍ ഹണിമൂണ്‍ ട്രിപ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും കൊറോണ വന്ന് അത് മുടങ്ങി പോവുകയായിരുന്നു. മേയ് 29 ന് സിംഗപൂര്‍-മലേഷ്യ യിലേക്ക് പോവാനായിരുന്നു പ്ലാനിട്ടത്. ആറ് ദിവസത്തെ ആ യാത്രയ്ക്ക് ഞാനും ശ്രീയും വലിയ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു എന്ന് സ്‌നേഹ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അങ്കമാലി ഡയറിസിലൂടെ ശ്രദ്ധേയായ നടി അന്ന രാജന്‍ വിവാഹസമ്മാനമായി ഇരുവര്‍ക്കും വേണ്ടി ഒരുക്കിയ യാത്രയാണിത്. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ ഞാന്‍ തന്നെ ഷൂട്ടിങ്ങിന് പോയി. ഏറ്റെടുത്ത പ്രോജക്ട് ഞാന്‍ കാരണം മുടങ്ങരുതെന്ന് എന്നെക്കാളും ശ്രീയ്ക്ക് നിര്‍ബന്ധമായിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിങ്ങിന് ഒരു മുടക്കവും വരുത്തിയില്ല. അപ്പോഴാണ് ഇങ്ങനെയൊരു യാത്ര വീണ് കിട്ടിയത്. അതാണ് കൊറോണ കാരണം മുടങ്ങിയതെന്ന് വേദനയോടെ താരങ്ങള്‍ പറഞ്ഞിരുന്നു.

Recommended Video
കൊറോണ കാലത്ത് വീട്ടില്‍ തന്നെ ഇരുവര്‍ക്കും ഒന്നിച്ച് ചിലവഴിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഡാന്‍സും ടിക് ടോക് വീഡിയോ ചെയ്തുമാണ് ലോക്ഡൗണ്‍ മറികടന്നത്. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളുടെ തിരക്കിലാണ് താരങ്ങള്‍. നെല്ലിക്ക എന്ന പേരില്‍ ആരംഭിച്ച പരിപാടിയില്‍ സ്‌നേഹയും ശ്രീകുമാറും ഒന്നിച്ച് എത്തിയിരുന്നു. അതുപോലെ ഫ്‌ളവേഴ്‌സ് ചാനലില്‍ പുതിയതായി ആരംഭിച്ച ചക്കപ്പഴം എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീകുമാറാണ്.


Click it and Unblock the Notifications