നിറവയറില്‍ സ്‌നേഹ ശ്രീകുമാര്‍; മണ്ഡോദരി അങ്ങനെ അമ്മയാവുന്നു, ഈ കോലത്തില്‍ കണ്ടല്ലോ, സന്തോഷം പറഞ്ഞ് ആരാധകര്‍

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളികളുടെ മൊത്തം ഇഷ്ടം നേടിയെടുത്ത താരമാണ് സ്‌നേഹ ശ്രീകുമാര്‍. മറിമായം പരമ്പരയിലെ മണ്ഡോദരി എന്ന കഥാപാത്രമാണ് സ്‌നേഹയ്ക്ക് ആരാധകരെ നേടി കൊടുത്തത്. ഇതിന് പിന്നാലെ നിരവധി പരമ്പരകളിലും സിനിമകളിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി.

എങ്കിലും സ്‌നേഹയുടെ കുടുംബവിശേഷങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കാറുള്ളത്. നടന്‍ ശ്രീകുമാറുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ താരങ്ങളുടെ ഫോട്ടോ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ നിറവയറുമായി നില്‍ക്കുന്ന നടിയുടെ പുത്തന്‍ ചിത്രമാണ് ഏറ്റവും പുതിയതായി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

മറിമായം പരമ്പരയിലൂടെയാണ് സ്‌നേഹയും ശ്രീകുമാറും അടുപ്പത്തിലാവുന്നത്

മറിമായം പരമ്പരയിലൂടെയാണ് സ്‌നേഹയും ശ്രീകുമാറും അടുപ്പത്തിലാവുന്നത്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരസ്പരം അറിയാമെങ്കിലും ഇരുവരും ഇഷ്ടത്തിലാവുന്നത് വളരെ വൈകിയാണ്. ഒടുവില്‍ 2019 ഡിസംബര്‍ പതിനൊന്നിന് താരങ്ങള്‍ വിവാഹം കഴിച്ചു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിപുലമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. ഇത്തവണ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് താരദമ്പതിമാര്‍.

വിവാഹം കഴിഞ്ഞതിന് പിന്നാലെ വിശേഷമായില്ലേ

ഇത് ഞങ്ങളുടെ വിവാഹവാര്‍ഷിക മാസമാണെന്ന് ഡിസംബര്‍ തുടങ്ങിയപ്പോള്‍ സ്‌നേഹ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ വിശേഷമായില്ലേ, കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ ആ സന്തോഷ വാര്‍ത്തയുമായി സ്‌നേഹ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രം കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരപ്പെട്ടു, എങ്കിലും അതിലെ ട്വിസ്റ്റ് പിന്നാലെ വ്യക്തമായിരിക്കുകയാണ്.

തലയില്‍ തട്ടമിട്ട്, നിറവയര്‍ കാണിച്ച് നില്‍ക്കുന്നൊരു ഫോട്ടോയായിരുന്നു സ്‌നേഹ പങ്കുവെച്ചത്

തലയില്‍ തട്ടമിട്ട്, നിറവയര്‍ കാണിച്ച് നില്‍ക്കുന്നൊരു ഫോട്ടോയായിരുന്നു സ്‌നേഹ പങ്കുവെച്ചത്. ക്യാപ്ഷനില്‍ കാര്യമായി ഒന്നും പറഞ്ഞില്ലെങ്കിലും മറിമായം, മണ്ഡോദരി, എന്നിങ്ങനെ ഹാഷ്ടാഗിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. ഇതോടെ മറിമായം പരമ്പരയിലെ മണ്ഡോദരിയാണ് ഗര്‍ഭിണിയായതെന്നും അല്ലാതെ സ്‌നേഹയല്ലെന്നുമുള്ള കാര്യം വ്യക്തമായി. നടിയുടെ പോസ്റ്റിന് താഴെ ഇക്കാര്യം ചോദിച്ചും സന്തോഷം പങ്കുവെച്ചുമുള്ള കമന്റുകളാണ് നിറയുന്നത്.

എന്തായാലും സ്‌നേഹയെ ഈ കോലത്തില്‍ കാണാന്‍ സാധിച്ചല്ലോ

'അങ്ങനെ മണ്ഡോദരി മണ്ടു അമ്മയായി, എന്തായാലും സ്‌നേഹയെ ഈ കോലത്തില്‍ കാണാന്‍ സാധിച്ചല്ലോ, എന്നിങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയുടെ താഴെ വരുന്നത്. 2011 ലായിരുന്നു മറിമായം തുടങ്ങുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയ്ക്ക് വളരെ പെട്ടെന്നാണ് സ്വീകാര്യത ലഭിച്ചത്. പതിനൊന്ന് വര്‍ഷത്തോളമായിട്ടും ഇപ്പോഴും മാറ്റമില്ലാതെ ഷോ മുന്നോട്ട് പോവുകയാണ്. പരമ്പരയില്‍ സ്‌നേഹ മണ്ഡോദരിയായി എത്തുമ്പോള്‍ ലോലിതന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീകുമാര്‍ അവതരിപ്പിച്ചിരുന്നത്.

മുന്‍പ് ലോലിതന്‍ എന്ന കഥാപാത്രം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആ വേഷത്തില്‍ ശ്രീകുമാറില്ല

മുന്‍പ് ലോലിതന്‍ എന്ന കഥാപാത്രം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആ വേഷത്തില്‍ ശ്രീകുമാറില്ല. എങ്കിലും മറിമായം നേടി കൊടുത്ത പ്രേക്ഷക പ്രശംസയാണ് താരങ്ങള്‍ക്കുള്ളത്. എന്നും ഇതുപോലെ തന്നെ മുന്നോട്ട് പോവാന്‍ താരങ്ങള്‍ക്ക് സാധിക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

അതേ സമയം സ്നേഹയ്ക്കും ശ്രീകുമാറിനും നല്ലൊരു കുടുംബ ജീവിതം ആശംസിക്കുകയാണ് ആരാധകർ. മൂന്ന് വർഷം മാത്രമല്ല ഇനിയങ്ങോട്ട് ഒത്തിരി കാലം ഇതേ സന്തോഷത്തിൽ തുടരാൻ സാധിക്കട്ടേ എന്നുള്ള ആശംസയാണ് വരുന്നത്.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X