ടെലിവിഷനിലെ എന്റെ ആദ്യഭര്‍ത്താവ്! നടന്‍ വിനോദ് കോവൂരിന് ആശംസകളുമായി സ്‌നേഹ ശ്രീകുമാര്‍

മിനിസ്‌ക്രീനില്‍ ഏറെ വിജയമായി മാറിയ പരമ്പരയാണ് മറിമായം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലൂടെ ഒരുപാട് താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ശ്രീകുമാറും നടി സ്‌നേഹ ശ്രീകുമാറുമടക്കമുള്ള താരങ്ങളുടെ പ്രകടനമായിരുന്നു മറിമായത്തിനെ വിജയത്തിലേക്ക് എത്തിച്ചത്. അടുത്തിടെ ഇരുവരും വിവാഹിതരായതോടെ മറിമായത്തെ കുറിച്ചുള്ള രസകരമായ ഓരോ കാര്യങ്ങളും വന്നിരുന്നു.

തന്റെ വിവാഹവിശേഷങ്ങളും ഭര്‍ത്താവായ ശ്രീകുമാറിനൊപ്പമുള്ള നല്ല നിമിഷങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ സ്‌നേഹ പങ്കുവെക്കാറുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലം ഭര്‍ത്താവിനൊപ്പം ചിലവഴിക്കാന്‍ സമയം ലഭിച്ചതിനെ കുറിച്ചും വീട്ടിലിരുന്നപ്പോഴത്തെ തങ്ങളുടെ വിനോദം എന്താണെന്നുമൊക്കെ താരദമ്പതിമാര്‍ ആരാധകരോടായി പറഞ്ഞിരുന്നു.

sneha-

അതിന് ശേഷവും നിരവധി പോസ്റ്റുകളുമായി സ്‌നേഹ എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ നടന്‍ വിനോദ് കോവൂരിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ താന്‍ ആദ്യമായി അഭിനയിച്ച പരമ്പരയെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. ഒപ്പം ടെലിവിഷനിലെ ആദ്യ ഭര്‍ത്താവ് വിനോദ് കോവൂര്‍ ആണെന്ന് പറഞ്ഞാണ് സ്‌നേഹ വിനോദിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

'എന്റെ ആദ്യത്തെ ടെലിവിഷന്‍ പരിപാടി ആയ മാറിമയത്തിന്റെ ആദ്യത്തെ എപ്പിസോഡിന്റെ ഫോട്ടോയാണ് ഇത്. ആദ്യത്തെ എപ്പിസോഡില്‍ അത്യാവശ്യം നല്ല പേടിയോടെ നിന്ന എനിക്ക് ധൈര്യം തന്നതില്‍ പ്രധാനി എന്റെ ഭര്‍ത്താവായി അഭിനയിച്ച വിനോട്ടനാണ്. മറിമായം 10 വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒരുപാട് സന്തോഷം ഇങ്ങനെ നല്ല മനസുള്ള ഒരുകൂട്ടം ആളുകളുടെ കൂടെ വന്നുപെട്ടതില്‍. എന്റെ ടെലിവിഷനിലെ ആദ്യഭര്‍ത്താവിനു, വിനോട്ടന് പിറന്നാള്‍ ആശംസകള്‍'. എന്നാണ് നടി സ്‌നേഹയുടെ കുറിപ്പ്.

sneha-

Recommended Video

Sreekumar and Sneha Wedding Reception Video | FilmiBeat Malayalam

സ്‌നേഹ ശ്രീകുമാര്‍ മാത്രമല്ല നടി സുരഭി ലക്ഷ്മി അടക്കമുള്ളവരും വിനോദ് കോവൂരിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. ഗുരുവും, സുഹൃത്തും, നാട്ടുകാരനും, സര്‍വ്വോപരി മൂസക്കായിയുമായ ഞങ്ങളുടെ കോവൂരാന്, പ്രിയപ്പെട്ട വിനോദേട്ടന് ജന്മദിനാശംസകള്‍. ആയുസ്സ് ആരോഗ്യത്തോടുകൂടി ഒരുപാട് കാലം യാത്രചെയ്യാന്‍ ആവട്ടെ.... എന്നാണ് സുരഭി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X