ശരീരം ഒരു ബാധ്യത ആയി തോന്നിയിട്ടില്ല, ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി സ്നേഹ ശ്രീകുമാർ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ സ്നേഹയും ശ്രീകുമാറും. ഇവരുടെ സ്വന്തം പേരിനെക്കാളും മണ്ഡോദരി ലോലിതൻ എന്ന പേരിലാകും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണിവർ. ഇവരുടെവിവാഹം ആഘോഷമാക്കുകയായിരുന്നു പ്രേക്ഷകർ. ഇപ്പോഴും താരങ്ങളുട കല്യാണം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ പുത്തൻ വിശേഷമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ശ്രീകുമാറിനെക്കാളും സ്നേഹയാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം. അടുത്തിടെ സ്നേഹ പങ്കിട്ട ഒരു ക്യൂ എ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

ജീവിതത്തിൽ എപ്പോഴെങ്കിലും തടി കുറയ്ക്കണം എന്ന് തോന്നിയിട്ടില്ലേ, ശ്രമിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതൊരു വല്ലാത്ത ചോദ്യമായി പോയി എന്നായിരുന്നു നടിയുടെ മറുപടി. ജീവതത്തിൽ എനിക്ക് വണ്ണം കുറയ്ക്കണം, അതായത് എന്റെ ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിട്ടൊന്നും തോന്നീട്ടില്ല. കാരണം ഞാൻ ചെറുപ്പം മുതൽ തന്നെ തടിച്ച ഒരു പ്രകൃതം ആണ്. ആ ശരീരം വച്ചിട്ടാണ് ഡാൻസ് ചെയ്തതും, കഥകളി ചെയ്തതും, ഓട്ടൻതുള്ളൽ ചെയ്തതും എല്ലാം.

എന്റെ ശരീരം ഫ്ലെക്സിബിൾ ആണ്. ഇനിയിപ്പോൾ അൽപ്പം കുറഞ്ഞാൽ തന്നെ ചിലർ പറയും പഴയതായിരുന്നു നല്ലത് എന്ന്. എന്തിനാ ഇപ്പൊൾ അതിന് നിക്കുന്നത്. എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ഞാൻ കഴിക്കും', സ്നേഹ ചോദ്യത്തിന് ഉത്തരമായി പറയുന്നു. കൂടാതെ അമ്മയാകുന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങൾ നടിയോട് പ്രേക്ഷകർ ചോദിച്ചിരുന്നു. അതിനുളള മറുപടിയും നടി നൽകിയിട്ടുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾ കണ്ടിട്ട് വിശേഷം ആയോ എന്നുള്ള ചോദ്യങ്ങളുമായി ഒരുപാട് കോളും മെസെജുകളും വന്നിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നാണ് സ്നേഹ പറയുന്നത്. വിശേഷം ആകുമ്പോൾ അറിയിക്കാം എന്നും നടി പറയുന്നു.

2019 സിസംബറിലായിരുന്നു ഇവരുവരും വിവാഹിതരാകുന്നത്. തൃപ്പുണിത്തറയിലെ പൂര്‍ണത്രെയീശ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവർ വിവാഹിതരായത്. നേരത്തെ തന്നെ വിവാഹിതരാകാൻ പോകുന്ന വിവരം താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു, ഓട്ടന്‍തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വര്‍ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനയത്തിനോടൊപ്പം തന്നെ നൃത്തവും മുന്നോട്ട് കൊണ്ട് പോകുകയാണ്.ദേശീയ- അന്താരാഷ്ട്ര വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള സ്നേഹ
വിവാഹ ശേഷവും സജീവമാണ്
Recommended Video

മറിമായത്തിലൂടെയാണ് ശ്രീകുമാര്‍ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉപ്പും മുളകിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി. പൃഥ്വിരാജ് നായകനായി എത്തിയ മെമ്മറീസ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,. അതുവരെ കണ്ട ശ്രീകുമാറിനെയായിരുന്നില്ല സിനിമയിൽ കണ്ട്ത്.
പിന്നീട് ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് താരം. മികച്ച പ്രേക്ഷ സ്വീകാര്യതയാണ പരമ്പരയിലെ ഉത്തമൻ എന്ന കഥാപാത്രത്തിന് ലഭിക്കുന്നത്. അശ്വതി ശ്രീകാന്ത് ആണ് ജോഡിയായി എത്തുന്നത്.


Click it and Unblock the Notifications