മമ്മൂട്ടി ഫാന്‍സിനെയും പാര്‍വ്വതി ഫാന്‍സിനെയും കളിയാക്കി കൊന്ന് മറിമായം; കാണൂ
സാമൂഹിക - രാഷ്ട്രീയ - സിനിമാ ചര്‍ച്ചകളാണ് മറിമായം എന്ന ആക്ഷേപ ഹാസ്യ ടെലിവിഷന്‍ ഷോയ്ക്ക് എന്നും വിഷയമാകാറുള്ളത്. ഇത്തവണ വിഷയം മമ്മൂട്ടി - പാര്‍വ്വതി വിഷയത്തില്‍ ആരാധകരെന്ന പേരില്‍ ചിലര്‍ രംഗത്തെത്തി കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണ്. ഞായറാഴ്ച രാത്രി 8 മണിക്ക് മറിമായത്തിന്റെ ഈ എപ്പിസോട് സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു. പാര്‍വ്വതിയെ ട്രോള്‍ ചെയ്തവരെയും മമ്മൂട്ടി ഫാന്‍സ് എന്ന് പറഞ്ഞ് നടിയെ ആക്രമിച്ചവരെയും ഒരുപോലെ കളിയാക്കുന്നുണ്ട്. അതേ സമയം മറിമായത്തിന്റെ എപ്പിസോഡ് കളിയാക്കുന്നത് താരങ്ങളെ അല്ല. മമ്മൂട്ടിയെയോ പാര്‍വ്വതിയെയോ ഷോ മോശമായി ചിത്രീകരിയ്ക്കുന്നില്ല.

എന്താണ് സംഭവിച്ചത്
മമ്മൂട്ടി ചിത്രത്തെ പാര്‍വ്വതി വിമര്‍ശിച്ചതിന്റെ പേരില്‍ ഇനിയൊരു പുകില്‍ കേരളത്തിലുണ്ടാവാനില്ല. ഓണ്‍ലൈന്‍ ആക്രമണത്തിന്റെ പേരില്‍ നടി കേസ് കൊടുത്തതും അറസ്റ്റ് സംഭവിച്ചതുമൊക്കെ വാര്‍ത്തയായിരുന്നു.

മറിമായത്തില്‍
ഇതാണ് മറിമായത്തിന്റെ പുതിയ വിഷയം. നായികയെ അഭിമുഖം ചെയ്യുന്നതും, അഭിമുഖത്തില്‍ നടി സൂപ്പര്‍സ്റ്റാറിന്റെ പേര് പരമാര്‍ശിക്കുന്നതും തുടര്‍ന്ന് ആരാധകര്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ക്കിടിയില്‍ നടക്കുന്ന് കോപ്രായങ്ങളുമാണ് എപ്പിസോഡ്.

താരങ്ങളെ അല്ല
അതേ സമയം മറിമായത്തിന്റെ എപ്പിസോഡ് കളിയാക്കുന്നത് താരങ്ങളെ അല്ല. മമ്മൂട്ടിയെയോ പാര്‍വ്വതിയെയോ ഷോ മോശമായി ചിത്രീകരിയ്ക്കുന്നില്ല.
കാണാം
എങ്ങനെയായാലും പരിപാടിയുടെ പ്രമോ ഒന്ന് കണ്ടു നോക്കാം. ഈ എപ്പിസോഡ് ഞായറാഴ്ച രാത്രി എട്ട് മണിക്ക് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു.


Click it and Unblock the Notifications











