»   » ദിലീപിന് ഡിമാന്റ് കൂടുന്നു.. പാട്ടും സിനിമയും കോമഡിയും ചര്‍ച്ചയും എല്ലാം ദിലീപിന് വേണ്ടി മാത്രം!!

ദിലീപിന് ഡിമാന്റ് കൂടുന്നു.. പാട്ടും സിനിമയും കോമഡിയും ചര്‍ച്ചയും എല്ലാം ദിലീപിന് വേണ്ടി മാത്രം!!

Posted By: Rohini
Subscribe to Filmibeat Malayalam

നല്ലതോ ചീത്തയോ.. ഇത് ദിലീപിന്റെ സമയമാണ്. ദിലീപ് എന്ന പേരിന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള സമയം. അത് പരമാവധി ഉപയോഗിക്കുകയാണ് ഇപ്പോള്‍ സ്വകാര്യ ചാനലുകള്‍. നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദിലീപ്.

ദിലീപിന്റെ അറസ്റ്റ്; ശ്രീനാഥിന്റെ ആത്മഹത്യയിലെ ദുരൂഹതയും പുറത്ത് വരുന്നു.. കൊന്നതാണോ?

ന്യൂസ് ചാനലുകള്‍ തുറന്നാല്‍ ദിലീപ് മാത്രമാണ്. ദിലീപിന്റെ ജാമ്യം, ദിലീപിനെ തെളിവെടുപ്പിന് കൊണ്ടു പോയി.. ദിലീപിന്റെ ജയിലിലുള്ള അവസ്ഥ.. ദിലീപ് വിഷയത്തില്‍ താരങ്ങളുടെ പ്രതികരണം.. ദിലീപിനെ നായകനാക്കി ചാനല്‍ ചര്‍ച്ചകള്‍.. അങ്ങനെ നീളുന്നു പരിപാടികള്‍.

dileep

വാര്‍ത്താ ചാനലുകളല്ലാതെ മറ്റേത് ചാനല്‍ വച്ചു നോക്കിയാലും അവിടെയും ദിലീപ് മാത്രം. ദിലീപ് അറസ്റ്റിലായതിന് ശേഷം മിക്ക ചാനലുകളിലും ദിലീപ് സിനിമകളാണ് ഓടിക്കൊണ്ടിരിയ്ക്കുന്നത്. കോമഡി ചാമനലുകളില്‍ ദിലീപ് കോമാളിത്തരങ്ങള്‍ മാത്രം.. മ്യൂസിക് ചാനല്‍ വച്ചാല്‍ ദേ അവിടെയും ദിലീപ് പാടിത്തകര്‍ത്തഭിനയിക്കുന്നു..

മയക്ക് മരുന്ന് കേസിന് ദിലീപിന്റെ നായികയ്ക്ക് നോട്ടീസ്, എല്ലാവര്‍ക്കും കഷ്ട കാലം തന്നെ??

ദിലീപിനെതിരെയുള്ള നെഗറ്റീവ് പബ്ലിസിറ്റി മാര്‍ക്കറ്റിങ് തന്ത്രമായി ഉപയോഗിക്കുന്നതാണ് കാണുന്നത്. ഏറ്റവും എരുവോടെയും ചൂടോടെയും ദിലീപ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള മത്സരങ്ങളും കണ്ടില്ലെന്ന് വയ്ക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല.

English summary
Marketing tactic; Dileep became trend on television channels too

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam