വിവാഹം അവരുടെ തീരുമാനം! പേര് മാറ്റിയത് അതിനുവേണ്ടി തന്നെ! രേണുവിനെക്കുറിച്ച് മൂപ്പന്‍ പറഞ്ഞത്!
സോഷ്യല്‍മീഡിയയിലെ വിവാദതാരമാണ് രേണു സുധി. എന്ത് ചെയ്താലും വാര്‍ത്തയായി മാറാറുണ്ട്. വ്‌ളോഗേഴ്‌സെല്ലാം ഇവരെക്കുറിച്ച് നിരന്തരമായി വീഡിയോകള്‍ ചെയ്യുന്നുമുണ്ട്. അടിക്കടിയുള്ള വിദേശയാത്രയും, അതിലെ കാര്യങ്ങളുമെല്ലാം വൈറലാവാറുണ്ട്. 14 കോടിയുമായി രേണു സുധി എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇടയില്‍ സജീവമായിരുന്നു. മൂപ്പന്‍സ് വ്‌ളോഗിലൂടെയായി ശരത് പരമേശ്വരനും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പേരിനൊപ്പം സുധി ചേര്‍ത്തതായിരുന്നു തുടക്കാലത്ത് ആളുകളെ പ്രകോപിപ്പിച്ചത്. ആ പേര് മാറ്റിയിട്ട് നീ എന്ത് വേണമെങ്കിലും കാണിച്ചോ എന്നായിരുന്നു ആളുകളുടെ മാനസികാവസ്ഥ. വെരിഫിക്കേഷന് വേണ്ടിയാണ് പേരും, പ്രൊഫൈല്‍ ഫോട്ടോയും മാറ്റിയതെന്ന് രേണു വിശദീകരിച്ചിരുന്നു. ഇനി രേണു സുധിയല്ല, രേഷ്മ പി തങ്കച്ചനാണെന്ന് രേണു വ്യക്തമാക്കിയിരുന്നു.
പേര് മാറ്റിയതോടെ ഇനി അവരുടെ വിവാഹമാണോയെന്നായിരുന്നു ചോദ്യങ്ങള്‍. ഭര്‍ത്താവ് മരണപ്പെട്ടു എന്ന് കരുതി പുനര്‍വിവാഹം പാടില്ല എന്നുണ്ടോ. അവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കട്ടെ. അതേക്കുറിച്ച് എന്തിനാണ് ഇങ്ങനെ വിമര്‍ശനമെന്നായിരുന്നു ശരതിന്റെ ചോദ്യം. ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. വിവാഹത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. മക്കളെയും നോക്കുന്നൊരാള്‍ വന്നാല്‍ അത് സംഭവിച്ചേക്കുമെന്നായിരുന്നു രേണു പറഞ്ഞത്. അതെ അവര്‍ വിവാഹം നടത്തട്ടെ. അവരുടെ ആഗ്രഹം പോലെ ചെയ്യട്ടെ. അതല്ലേ അതിന്റെ ശരി. പ്രമോഷന്‍ പരിപാടികളോ, മറ്റ് ഇവന്റുകളോ ഇല്ലെങ്കിലും രേണുവിന്റെ വീഡിയോയും, കമന്റും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. അവരെക്കുറിച്ചുള്ള വീഡിയോകള്‍ക്ക് നല്ലതും ചീത്തയുമായ പ്രതികരണങ്ങള്‍ ഉണ്ടാവാറുണ്ട്.



Click it and Unblock the Notifications











