മം​ഗലാപുരത്തെ പ്രബല കുടുംബം, പിതാവിന്റെ പ്രിയപുത്രി; ബഷീർ മൂന്നാമത് വിവാഹം ചെയ്താൽ സംഭവിക്കുക: നെറ്റിസൺസ്

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാണ് ബഷീർ ബഷിയും കുടുംബവും. രണ്ട് ഭാര്യമാർ. രണ്ട് ഭാര്യമാരിലും മക്കൾ. എല്ലാവരും ഒരു വീട്ടിൽ താമസിക്കുന്നു. എത്ര ചിന്തിച്ചിട്ടും പലർക്കും ഈ സാഹചര്യം ഉൾക്കൊള്ളാനേ പറ്റുന്നില്ല. ഭർത്താവ് മറ്റൊരു വിവാഹം ചെയ്യുന്നതിൽ ആദ്യം സുഹാനയ്ക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് സുഹാന ബഷീറിന്റെ ​ആ​ഗ്രഹത്തെ എതിർത്തില്ല. ബഷീറിന്റെ രണ്ടാം ഭാര്യയാകാൻ മഷൂറയ്ക്കും സമ്മതമായിരുന്നു. രണ്ട് വിവാഹം ചെയ്ത പലരുമുണ്ടാകും. എന്നാൽ രണ്ട് ഭാര്യമാരും ഒരു വീട്ടിൽ സ്നേഹത്തോടെ കഴിയുന്നത് അപൂർവ കാഴ്ചയാണ്.

മഷൂറയും സുഹാനയും തമ്മിൽ സഹോ​​ദരിമാരെ പോലെ അടുത്ത സ്നേഹബന്ധമുണ്ടെന്നാണ് വാദം. വ്ലോ​ഗുകളിൽ എപ്പോഴും വളരെ സ്നേഹത്തോടെയാണ് ഇവർ പരസ്പരം ഇടപഴകാറുള്ളത്. സുഹാനയ്ക്കാണ് ആരാധകർ കൂടുതൽ. സുഹാന കടന്ന് വന്ന പാത ചെറുതല്ലെന്ന് ആരാധകർ പറയുന്നു. ബഷീറിനെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറിയ ആളാണ് സുഹാന. ഭർത്താവ് മറ്റൊരു പെൺകു‌ട്ടിയെ സ്നേഹിച്ചപ്പോഴും സുഹാനയ്ക്ക് ഈ ബന്ധത്തിൽ തന്നെ തുടരേണ്ട സാഹ​ചര്യമായിരുന്നന്ന് ആരാധകർ പറയുന്നു. എന്നാൽ സുഹാന ഈ വാദം അം​ഗീകരിക്കാറേ ഇല്ല.

Basheer Bashi  Mashura

മൂവരെയും കുറിച്ച് റെഡിറ്റിൽ ന‌ടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബഷീർ മൂന്നാമതൊരു വിവാഹം ചെയ്താൽ മഷൂറയ്ക്ക് സുഹാന കടന്ന് പോയ മാനസിക സംഘർഷങ്ങൾ മനസിലാകുമെന്ന് റെ‍ഡിറ്റ് യൂസേർസ് വാദിക്കുന്നു. എന്നാൽ ബഷീർ മൂന്നാമത് വിവാഹം ചെയ്യാൻ സാധ്യതയില്ലെന്നും അഭിപ്രായമുണ്ട്. സുഹാനയുടേത് താരമതമ്യേന പാവപ്പെട്ട കുടുംബമായിരുന്നു. കഷ്ടപ്പാടിൽ നിന്നും വളർന്ന് വന്നയാളാണ് സുഹാന.

എന്നാൽ മഷൂറ അങ്ങനെയല്ലെന്ന് നെറ്റിസൺസ് പറയുന്നു. മഷൂറയുടെ വിവാ​ഹ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നതാണ് ആർഭാടപൂർവം നടന്ന വിവാഹമാണിത്. മഷൂറയുടെ പിതാവും സഹോദരനും ധനികരും പ്രബലരുമാണ്. ബഷീർ മറ്റൊരു വിവാഹം ചെയ്താൽ ഈ കുടുംബം ബഷീറിനെ വെറുതെ വിടില്ലെന്നും വാ​ദമുണ്ട്. ബഷീറുമായുള്ള വിവാഹത്തിൽ ആദ്യം മഷൂറയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ബഷീറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോൾ മഷൂറയുടെ പിതാവ് ശക്തമായി എതിർത്തു. പിതാവിന്റെ പ്രിയപ്പെട്ട മകളായിരുന്നു മഷൂറ. മഷൂറ ഒരു തരത്തിലും പിന്മാറാഞ്ഞതോടെ വീട്ടുകാർ സമ്മതിക്കുകയായിരുന്നു.

Basheer Bashi  Mashura

വീട്ടുകാരെ സമ്മതിപ്പിക്കാൻ മഷൂറയ്ക്ക് കടുത്ത ശ്രമങ്ങൾ ന‌ടത്തേണ്ടി വന്നു. ഒടുവിൽ മഷൂറയുടെ പിതാവ് സമ്മതം പറയുകയായിരുന്നു. തിന്നാതെയും കുടിക്കാതെയും കിടന്നു. വെള്ളം പോലും കുടിച്ചില്ല. ഞാനെന്ന് പറഞ്ഞാൽ പപ്പയ്ക്ക് ജീവനാണ്. ഇത് കണ്ടിരിക്കാൻ പപ്പയ്ക്ക് പറ്റിയില്ല. എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന് പപ്പ എന്നോട് ആദ്യം ചോദിച്ചു. അതൊന്നും എനിക്കറിയില്ല, എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ നന്നായി നോക്കുമെന്ന് അറിയാമെന്ന് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് മഷൂറയും ബഷീറും പരിചയപ്പെടുന്നത്. കൊച്ചിയിൽ വെച്ചാണ് ബഷീറിനെ ആദ്യം നേരിൽ കാണുന്നത്. മം​ഗലാപുരത്ത് നിന്നും ബഷീറിനെ കാണാൻ വരികയായിരുന്നെന്നും മഷൂറ ഓർത്തു.

More from Filmibeat

Read more about: basheer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X