മഷൂറയ്ക്ക് ആഢംബര കാർ; സുഹാനയും സമ്മാനങ്ങൾ‌‍ അർഹിക്കുന്നെന്ന് കമന്റ്; കഠിനാധ്വാനത്തിന്റെ ഫലമെന്ന് മറുപടി!

കഴിഞ്ഞ ദിവസമായിരുന്നു ബഷീർ ബഷിയുടേയും മഷൂറയുടേയും എട്ടാം വിവാഹ വാ​ർഷികം. പതിവുപോലെ ഇത്തവണയും ഒരു കുറവും വരാതെ അതി​ഗംഭീരമായി ഇരുവരും ആനിവേഴ്സറി ആഘോഷിച്ചു. മാത്രമല്ല ഇത്തവണത്തെ ആനിവേഴ്സറി മഷൂറയ്ക്ക് ഏറെ സ്പെഷ്യലായിരുന്നു. വളരെ നാളുകളായി മനസിൽ കൊണ്ടുനടന്ന ഒരു ആ​ഗ്രഹം സഫലമായി എന്നതാണ് വിവാഹ വാർഷികം ഏറെ സ്പെഷ്യലാകാൻ കാരണം. രണ്ട് കോടിക്ക് അടുത്ത് വിലവരുന്ന ഒരു ആഢംബ കാർ മഷൂറ വാങ്ങി.

പുതിയ വാഹനത്തിന്റെ വീ‍ഡിയോ പങ്കിട്ട് മഷൂറ കുറിച്ചത് ഇങ്ങനെയാണ്... അവൾ നിശ്ശബ്ദമായി പരിശ്രമിച്ചു. ലോകം അവളുടെ ശക്തിയെ സംശയിച്ചുകൊണ്ടിരിക്കുമ്പോഴും. ദൈർഘ്യമേറിയ ദിവസങ്ങളും ഉറക്കമില്ലാത്ത രാത്രികളും അവസാനമില്ലാത്ത ദൃഢനിശ്ചയവും ഒടുവിൽ അവളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി.

Mashura Basheer

ഇന്ന് അവൾ ഒരു കാർ മാത്ര അല്ല ഓടിക്കുന്നത്... അവളുടെ കഠിനാധ്വാനത്തിന്റെയും ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ് അവൾ ഓടിക്കുന്നത്. അവളുടെ BMW X7 xDrive40d LCI M Sport വെറും ആഡംബരമല്ല ഒരിക്കലും കൈവിടാതെ മുന്നോട്ട് പോയ ഒരു സ്ത്രീയുടെ വിജയത്തിന്റെ പ്രതീകമാണ് അത് എന്നാണ് മഷൂറ കുറിച്ചത്.

മഷൂറയുടെ ആഢംബര കാറിന്റെ ഓൺറോ‍ഡ് പ്രൈസ് ഏകദേശം ഒരു കോടി അറുപത് ലക്ഷം രൂപയ്ക്ക് അടുത്താണ് എന്നാണ് റിപ്പോർട്ടുകൾ. മഷൂറയ്ക്കൊപ്പം വാഹനം ഏറ്റുവാങ്ങാൻ ബഷീറും ആ​ദ്യ ഭാര്യ സുഹാനയും മക്കളും എല്ലാം ഉണ്ടായിരുന്നു. പോസ്റ്റ് വൈറലായതോടെ ഇവരുടെ ആരാധകരും പ്രേക്ഷകരും കരുതിയത് മഷൂറയ്ക്ക് വിവാഹ വാർ‌ഷികത്തിന് ബഷീർ നൽകിയ സമ്മാനമാണ് പുതിയ ബിഎംഡബ്ല്യു കാർ എന്നാണ്.

അതിനാൽ തന്നെ ബഷീറിനെ വിമ​ർശിച്ചും ആദ്യ ഭാര്യ സുഹാനയ്ക്ക് വേണ്ടി വാദിച്ചും നിരവധി പേർ കമന്റ് ബോക്സിൽ എത്തി. ഇതിലും വലുത് ഇനി സുഹന ഇറക്കണം, ഇതുപോലെ തന്നെ ആ​​​ദ്യ ഭാര്യയ്ക്കും ബഷീർ സമ്മാനങ്ങൾ കൊടുക്കാൻ മനസ് കാണിക്കണം. ആനിവേഴ്സറി ഗിഫ്റ്റായി ബഷീർ രണ്ടാം ഭാര്യ മഷൂറക്ക് വാങ്ങിക്കൊടുത്തത് BMW X7 ആണ്.

ഏകദേശം ഓൺറോഡ് പ്രൈസ് 1 കോടി 60 ലക്ഷം രൂപയോളം ഈ വണ്ടിക്ക് വരുന്നുണ്ട്. ബഷീർ സുഹാനയുടെയും മീഡിയക്കാരുടെയുമൊക്കെ മുന്നിൽ പറയുന്നത് ഇത് താൻ വാങ്ങിയതല്ലെന്നും മഷൂറ സ്വന്തമായി അധ്വാനിച്ച് വാങ്ങിയതാണെന്നുമാണ്. പക്ഷെ കാണുന്ന എല്ലാവർക്കും അറിയാം ഇതിൽ ബഷിയുടെ പൈസയും ഉണ്ടെന്ന്. മഷൂറയെ സംബന്ധിച്ചിടത്തോളം ചെറിയ ബിസിനസും അതുപോലെ യുട്യൂബ് ചാനലും ആണുള്ളത്.

Mashura Basheer

അതുവെച്ച് ഒരിക്കലും ഇത്രയും വിലയുള്ള കാർ വാങ്ങാൻ പറ്റില്ല. സുഹാനക്ക് വാങ്ങിച്ച് കൊടുക്കാതെ മഷുവിന് വാങ്ങിച്ച് കൊടുക്കുമ്പോൾ ആളുകൾ അത് പറയാതിരിക്കാനാണ് ബഷി ഇങ്ങനെ പറയുന്നത്. പാവം ആ സുഹാന അതൊക്കെ വിശ്വസിച്ചു. സുഹാന പാവം അതൊക്കെ കണ്ട് ഒരു സൈഡിൽ ഇങ്ങനെ നിൽക്കുകയാണ്. കാർ ഒന്നും വാങ്ങിച്ച് കൊടുത്തില്ലെങ്കിലും അവളെ ഒന്ന് ചേർത്തുനിർത്താമായിരുന്നു.

സുഹാനയുടെ മനസിന്റെ ശക്തി സമ്മതിക്കണം. പാവം ഉള്ളിൽ ഒരുപക്ഷെ പൊട്ടിക്കരയുകയാവും എന്നിങ്ങനെയായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ വന്നത്. നെ​ഗറ്റീവ് കമന്റ്സിനോട് മഷൂറയോ ബഷീറോ പ്രതികരിച്ചില്ലെങ്കിലും കൃത്യമായ മറുപടി സുഹാന നൽകിയിട്ടുണ്ട്. മഷൂറയെക്കാൾ അധികം ഇതിന് അർഹതയുള്ള ആരുമില്ല.

അവൾ അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. അത് അവൾ സ്വന്തമാക്കി. അവൾ അർഹിച്ചതാണ് ലഭിച്ചത്. അഭിനന്ദനങ്ങൾ. കഷ്ടപ്പെട്ടാൽ എല്ലാവർക്കും ഇതുപോലെ വാങ്ങാൻ കഴിയും എന്നാണ് സു​ഹാന വിമർശിച്ചവർക്കുള്ള മറുപടിയായി കുറിച്ചത്. മഷൂറയ്ക്ക് മാത്രമല്ല സുഹാനയ്ക്കും ഇമിറ്റേഷൻ ആഭരണങ്ങളുടെ ഒരു ഓൺലൈൻ ബിസിനസ് ബഷീർ തുടങ്ങി കൊടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X