ഒരു മാസം കൊണ്ട് യൂട്യൂബിലൂടെ ലക്ഷങ്ങൾ; ബഷീര്‍ ബഷിയുടെയും കൃഷ്ണ കുമാറിന്റെയും വരുമാനം, വീഡിയോയുമായി മൂപ്പന്‍സ്
കഴിഞ്ഞ ലോക്ഡൗണ്‍ കൂടി വന്നതോടെ യൂട്യൂബ് ചാനലില്‍ അക്കൗണ്ട് ഇല്ലാത്ത മലയാളികള്‍ ഇല്ലെന്ന് വേണം പറയാന്‍. വീട്ടിലെ ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ കാര്യങ്ങള്‍ വരെ ചാനലിലൂടെ പുറത്ത് വിട്ട് ഭീമമായ വരുമാനം ഉണ്ടാക്കാന്‍ പലരും പഠിച്ച് കഴിഞ്ഞു. സാധാരണക്കാര്‍ മാത്രമല്ല സെലിബ്രിറ്റികളും ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്.
മഞ്ഞ സാരിയിൽ തിളങ്ങി നിധി അഗർവാൾ, ചിത്രങ്ങൾ കാണാം
നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ പോലെ തന്നെ ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുടുംബവും യൂട്യൂബില്‍ സജീവമായി വീഡിയോസ് ഇടാറുള്ളവരാണ്. കഴിഞ്ഞ ഒരു മാസം യൂട്യൂബിലൂടെ ഇവരുണ്ടാക്കിയ വരുമാനം എത്രത്തോളമാണെന്ന് പറയുകയാണ് മറ്റൊരു വ്‌ളോഗറായ മൂപ്പന്‍സ് വ്‌ലോഗ്‌സ്. കൂടുതല്‍ വായിച്ചറിയാം..

കഴിഞ്ഞ ഒരു മാസം ചെയ്ത വീഡിയോയിലൂടെ കൃഷ്ണകുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, എന്നിവര്‍ ചേര്‍ന്ന് ഉണ്ടാക്കിയ തുകയെ കുറിച്ചാണ് ആദ്യം പറഞ്ഞത്. താനും ഒരു യൂട്യൂബര്‍ ആണെന്നും അതിലൂടെ ലഭിക്കുന്ന തുക എത്രത്തോളം ഉണ്ടെന്ന് അറിയാന്‍ സാധിക്കുമെന്നും മൂപ്പന്‍ പറയുന്നു. ടാസ്‌ക് എല്ലാം കൊടുത്തതിന് ശേഷമുള്ള തുകയാണ് ലഭിക്കുക. കൃഷ്ണകുമാറിന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത് അഹാനയ്ക്കാണ്.

ചാനലില്‍ മൊത്തം വന്നത് വ്യൂസ് 55 ലക്ഷമാണ്. ഒരു മാസം കേവലം 7 വീഡിയോയെ ചെയ്തിട്ടുള്ളു. അതില്‍ നിന്നുമാണ് ഇത്രയും വ്യൂസ് ഉണ്ടാക്കിയത്. 1650 യുഎസ് ഡോളര്‍ ലഭിക്കുകയും ചെയ്തു. ഏകദേശം നോക്കുമ്പോള്‍ 12,4000 രൂപയാണ് അഹാനയ്ക്ക് മാത്രം കിട്ടിയത്. ഇഷാനിയ്ക്ക് 35 ലക്ഷം വ്യൂസ് ഉണ്ട്. എഴുപത്തി അയ്യായിരത്തോളം രൂപ ഇഷാനിയ്ക്ക് നേടാന്‍ സാധിച്ചിട്ടുണ്ടാവും. ദിയ കൃഷ്ണയ്ക്കും അഞ്ച് ലക്ഷത്തിന് മുകളില്‍ സബസ്‌ക്രൈബേഴ്‌സ് ഉണ്ട്. അതില്‍ നിന്നും ഒരു ലക്ഷം രൂപയോളം കഴിഞ്ഞ മാസം സ്വന്തമാക്കാന്‍ സാധിച്ചു.

ഇളയമകള്‍ ഹന്‍സികയ്ക്ക് ലഭിച്ചത് മുപ്പതിനായിരം രൂപയുമാണ്. ഇനി കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധുവിന് ഇരുപത്തിയ്യായിരം രൂപയാണ് കിട്ടിയത്. അതേ സമയം കഴിഞ്ഞ മാസം വീഡിയോ ഒന്നും ചെയ്യാത്തത് കൊണ്ട് കൃഷ്ണകുമാറിന് ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിച്ചിട്ടില്ല. ഈ കുടുംബത്തിന്റെ മൊത്തം കണക്ക് നോക്കുകയാണെങ്കില്‍ നാല് ലക്ഷത്തിന് മുകളില്‍ രൂപയാണ് കഴിഞ്ഞ മാസം യൂട്യൂബ് ചാനലുകളില്‍ നിന്നും ലഭിച്ചത്.

ഇനിയുള്ളത് ബഷീറിന്റെ കുടുംബമാണ്. എല്ലാം കൂടി ചേര്‍ത്ത് ഏഴോളം ചാനലുകളാണ് ഇവര്‍ക്കുള്ളത്. കൂട്ടത്തില്‍ മഷൂറ ബഷിയ്ക്കാണ് 1 മില്യണ്‍ സബസ്‌ക്രൈബേഴ്‌സ് ഉള്ളത്. കഴിഞ്ഞ മാസത്തെ മാത്രം 37 വീഡിയോസ് ആണ് മഷുറയുടെ ചാനലിലൂടെ പോസ്റ്റ് ചെയ്തത്. അതില്‍ നിന്നും ഒന്നര കോടിയ്ക്ക് അടുത്ത് വ്യൂസ് ആണ് നേടിയത്. ഏകദേശം മൂന്നര ലക്ഷത്തിന് അടുത്ത് തുകയും ഈ ഒരൊറ്റ ചാനലിലൂടെ സ്വന്തമാക്കാന്‍ പറ്റി.

ഇതിനിടയില്‍ പരസ്യം കൂടി വന്നാല്‍ ഇതിലും രൂപ കൂടും. മറ്റ് ചാനലുകളെ നോക്കുകയാണെങ്കില്‍ മകളുടെ ചാനല്‍ സുനൈന എന്ന പേരിലാണ്. ബിബി ഗാര്‍ഡന്‍, ബഷീര്‍ ബഷി, സുഹാന ബഷീര്‍, മുഹമ്മദ് സൈഗാന്‍ ബഷി, ഡിസ്പാരോ മീഡിയ, അങ്ങനെ ഏഴ് ചാനലാണ് ഉള്ളത്. ഇതെല്ലാം കൂടി ചേര്‍ത്ത് നോക്കുകയാണെങ്കില്‍ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയാണ് കുടുംബത്തിന് ഒന്നടങ്കം ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications