അഞ്ച് വർഷം ഒരുപാട് വിഷമിച്ചു, അവന്റെ ജീവൻ ഞാനാണ്, ആ പ്രാധാന്യം കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് മനസിലാക്കി; മഷൂറ

ഫാമിലി വ്ലോ​ഗിങ്ങിലേക്ക് ആളുകൾ തിരിയുന്നതിന് ഏറെനാൾ മുമ്പ് യുട്യൂബ് ചാനൽ ആരംഭിച്ച വ്യക്തിയാണ് ബഷീർ ബഷി. പിന്നീട് താരത്തിന്റെ രണ്ട് ഭാര്യമാരും മക്കളുമെല്ലാം യുട്യൂബ് ചാനലുകൾ തുടങ്ങി. കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. ബഷീറിനെ വിവാഹം ചെയ്തശേഷം ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ ആൾ മഷൂറയായിരുന്നു.

ആദ്യ ഭാര്യയുമായി ദാമ്പത്യ‌ ജീവിതം നയിക്കുന്നതിനിടെയാണ് ബഷീർ മഷൂറയുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. വിവാഹം കഴിഞ്ഞ് അ‍ഞ്ച് വർഷത്തിനുശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. ഇന്ന് രണ്ട് വയസുകാരൻ മകൻ എബ്രുവിനെ ചുറ്റിപറ്റിയാണ് മഷൂറയുടെ ജീവിതം. ഇപ്പോഴിതാ അമ്മയായശേഷമുള്ള ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് മഷൂറ.

Mashura Basheer
Photo Credit: Mashura Basheer

യുട്യൂബിൽ പങ്കിട്ട പുതിയ വീഡിയോയിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. എന്റെ മദർഹുഡ് അനുഭവങ്ങളാണ് ഞാൻ പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ ആരും ജഡ്ജ് ചെയ്യരുതെന്ന് പറഞ്ഞുകൊണ്ടാണ് മഷൂറയുടെ വീഡിയോ ആരംഭിക്കുന്നത്. അഞ്ച് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് എനിക്ക് കുഞ്ഞ് പിറന്നത്.

ആ പോരാട്ടം എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഒരുപാട് വിഷമിച്ചു. എബ്രുവില്ലാതെ എനിക്ക് ഒരു ജീവിതമില്ല. അവന്റെ എനർജിയാണ് എനിക്ക് ഊർജം. കഴിഞ്ഞ മൂന്ന്, നാല് ദിവസം കൊണ്ട് ഞാൻ അത് മനസിലാക്കി. കാരണം ഛർദ്ദി വന്ന അവശനായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞ്. എപ്പോഴും എനർജെറ്റിക്കായി നിൽക്കുന്ന കുഞ്ഞ് പെട്ടന്ന് സൈലന്റായത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

അന്നാണ് അവന് എന്റെ ജീവിതത്തിലുള്ള പ്രാധാന്യം ഞാൻ മനസിലാക്കിയത്. പിന്നെ രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. കുഞ്ഞ് പിറന്നശേഷം ആറ് മാസം വരെ മുലപ്പാൽ മാത്രമെ കൊടുത്തിട്ടുള്ളു. വെള്ളം പോലും കൊടുത്തിരുന്നില്ല. കുഞ്ഞിന്റെ ആരോ​ഗ്യത്തിന് അതാണ് നല്ലതെന്ന് ഡോക്ടർമാരും പറ‍ഞ്ഞിരുന്നു. പിന്നീടാണ് സോളിഡ് ഫുഡ് കൊടുത്ത് തുടങ്ങിയത്. ഇപ്പോൾ അവൻ നമ്മൾ കഴിക്കുന്നതെല്ലാം കഴിക്കും.

ഇപ്പോൾ കുഞ്ഞിന് രണ്ട് വയസായി. എബ്രു തെറ്റ് ചെയ്താൽ ഞാൻ ദേഷ്യപ്പെടാറില്ല. ആവശ്യമുള്ളതിന് മാത്രമാണ് ദേഷ്യപ്പെടുന്നത്. എന്റേത് ജെന്റിൽ പാരന്റിങാണ്. അവരുടെ കുറുമ്പും കളിയുമെല്ലാം തെറ്റായി കാണാനും പറ്റില്ലല്ലോ. മനസിലാക്കാനുള്ള പ്രായമായി കഴിയുമ്പോൾ അതിന് അനുസരിച്ച് പെരുമാറാം എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്.

Mashura Basheer
Photo Credit: Mashura Basheer

കുഞ്ഞിന് വിഷമമാകുമോ ഡിപ്രസ്ഡാകുമോ എന്നോർത്ത് മുലപ്പാൽ നൽകുന്നത് നിർത്തിയിട്ടില്ല. അവൻ വിഷമിക്കുന്നത് എനിക്ക് കാണാൻ പറ്റില്ല. അവന് ‍ഞാൻ ജീവനാണ്. എന്നെ കാണാതെ കുറച്ച് സമയം പോലും അവന് നിൽക്കാൻ കഴിയില്ലെന്നും മഷൂറ പറയുന്നു. ​ഗർഭകാലത്തെ കുറിച്ചും മഷൂറ സംസാരിച്ചു. ഗർഭകാലം വളരെ നല്ലതായിരുന്നു. എപ്പോഴും ക്ഷീണിതയായി ഇരിക്കുന്ന ​ഗർഭിണിയായിരുന്നില്ല ഞാൻ ആ സമയത്ത്.

വളരെ ആരോ​ഗ്യവതിയുമായിരുന്നു. ​ഒമ്പത് മാസത്തെ ​ഗർഭകാലത്തിന് ഇടയിൽ രണ്ടോ മൂന്നോ തവണ മാത്രമെ ഞാൻ ഛർദ്ദിച്ചിട്ടുള്ളു. അതുപോലെ കുഞ്ഞുങ്ങൾ എപ്പോൾ വേണമെന്നത് ഓരോരുത്തരുടേയും ചോയ്സാണ്. മുപ്പത് വയസിന് മുമ്പ് പ്രസവിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. എബ്രുവും സൈ​ഗുവും തമ്മിൽ ജലസ് പ്രശ്നങ്ങൾ ഒന്നും ഇല്ല.

ജലസ് തോന്നേണ്ട പ്രായം എബ്രുവിന് ആയിട്ടില്ല. സൈ​ഗു നല്ല കുട്ടിയാണ്. എല്ലാം മനസിലാക്കി അവൻ ചെയ്യും. എന്ത് വാങ്ങിയാലും രണ്ട് പേർക്കും വാങ്ങുമെന്നും മഷൂറ പറഞ്ഞു. എനിക്ക് എന്റെ കുടുംബം വളരെ പ്രിയപ്പെട്ടതാണ്. അവർ കഴിഞ്ഞിട്ടേ മറ്റാരുമുള്ളു. ബേബിയുടേയും സോനുവിന്റെയും മക്കളുടേയും മുഖത്തുള്ള ഹാപ്പിനെസാണ് എന്റെ സന്തോഷമെന്നും മഷൂറ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: basheer basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X