സമാധാനമുണ്ട്! മനസിലാക്കി ജീവിക്കുന്നവരാണ്! ഫാമിലി ലൈഫ് നന്നായി പോവുന്നതിന്റെ കാരണം വെളിപ്പെടുത്തി മഷൂറ ബഷീര്‍
നീണ്ട ഇടവേളയ്ക്ക് ശേഷമായി വ്‌ളോഗുമായെത്തിയിരിക്കുകയാണ് മഷൂറ ബഷീര്‍. മകന്റെ വരവോടെയായിരുന്നു വീഡിയോ ചെയ്യുന്നത് കുറഞ്ഞത്. ഇപ്പോള്‍ ഒന്നിനും സമയം കിട്ടാത്ത അവസ്ഥയാണെന്നായിരുന്നു മഷൂറ പറഞ്ഞത്. ഇടയ്‌ക്കൊക്കെ വ്‌ളോഗ് എടുക്കുന്നുണ്ട്. പഴയത് പോലെ കൃത്യമായി ചെയ്യാനാവുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോഴാണെങ്കില്‍ ബിസിനസ് കാര്യങ്ങളുമായി തിരക്കിലാണ്. അടുത്തിടെയായിരുന്നു ബഷീര്‍ ഓര്‍ണമെന്‍സ് ബിസിനസ് തുടങ്ങിയത്. മഷുവിനും സുഹാനയ്ക്കും കൃത്യമായി ജോലികള്‍ നല്‍കിയിട്ടുണ്ട്. അവര്‍ അത് നന്നായി ചെയ്യുന്നുണ്ടെന്നും ബഷീര്‍ പറഞ്ഞിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സങ്കടം സുഹാന പറഞ്ഞിരുന്നു. അത് തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനിടയില്‍ പുതിയ അക്കൗണ്ട് തുടങ്ങിയതിനെക്കുറിച്ച് ബഷീറും പറഞ്ഞിരുന്നു.
ഇപ്പോള്‍ ഫുള്‍ടൈം ബിസിനസിലാണ്. പഴയത് പോലെ തന്നെയുള്ള റൂട്ടീനാണ് പുതുവര്‍ഷമായെന്ന് വെച്ച് പെട്ടെന്ന് മാറ്റങ്ങളൊന്നുമില്ല. ബിസിനസ് നല്ല രീതിയില്‍ കൊണ്ടുപോവണം, അതുപോലെ വര്‍ക്കൗട്ടൊക്കെ തുടങ്ങണം. ഇപ്പോള്‍ കുറച്ച് തടി കൂടിയിട്ടുണ്ട്. ഇതാണ് നല്ലത് എന്നൊക്കെയുള്ള കമന്റുകള്‍ വരുന്നുണ്ട്. പക്ഷേ, എനിക്ക് ഇങ്ങനെ തടിക്കുന്നത് ഇഷ്ടമില്ല. ജങ്ക് ഫുഡൊക്കെ കുറച്ച് വര്‍ക്കൗട്ട് തുടങ്ങണം എന്നും മഷൂറ പറഞ്ഞിരുന്നു. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ തന്നെ സോനു ഡ്രസൊക്കെ മാറ്റി വന്നിട്ടുണ്ട്. വേറൊന്നുമല്ല, എന്നും നൈറ്റിയല്ലേ, പുതുവര്‍ഷത്തിലെങ്കിലും നല്ലൊരു ഡ്രസിട്ട് നിന്നൂടേയെന്ന ചോദ്യം വരേണ്ടെന്ന് കരുതിയാണ് ചുരിദാര്‍ ഇട്ട് വന്നതെന്നായിരുന്നു സുഹാന പറഞ്ഞത്.

എനിക്കങ്ങനെ ന്യൂ ഇയര്‍ റെസല്യൂഷനൊന്നുമില്ല. പെട്ടെന്നൊരു സുപ്രഭാതത്തിലൊന്നും അങ്ങനെ മാറ്റം വരില്ല. വെയ്റ്റ് ഒന്ന് കുറയ്ക്കണമെന്നുണ്ട്. പതുക്കെ കുറയ്ക്കണം സോനു എന്ന് ഞാന്‍ മനസിനെ പാകപ്പെടുത്തി വരികയാണ്. വര്‍ക്കൗട്ടൊക്കെ തുടങ്ങണം. വെള്ളം കുടിച്ചാല്‍ പോലും കലോറി കൂടുന്ന പ്രകൃതമാണ് എന്റേത്. മക്കളും നല്ലൊരു ഹെല്‍ത്തി ലൈഫിലേക്ക് പോവണം. ജീവിതം നന്നായി സന്തോഷത്തോടെയും, സമാധാനത്തോടെയും പോവുക. എത്ര പൈസയുണ്ടാക്കിയാലും സമാധാനം പ്രധാനപ്പെട്ട കാര്യമാണ്. സമാധാനമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല. ഞങ്ങളെല്ലാം പരസ്പരം മനസിലാക്കി ജീവിക്കുന്നവരാണ്. അതുകൊണ്ടാണ് പ്രശ്‌നങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോവാന്‍ കഴിയുന്നതെന്നും മഷൂറ പറഞ്ഞിരുന്നു.
ബഷിയുടെയോ, മഷുവിന്റെയോ വ്‌ളോഗില്‍ നോക്കിയാല്‍ എന്നെ കാണാം. കണ്ടന്റ് ക്ഷാമമുണ്ടെന്ന് കരുതി ഇങ്ങനെയൊന്നും ചെയ്യരുത്, സുഹാനയെ കാണാനില്ലെന്നൊക്കെ പറയുന്നത് ഞാനും കണ്ടിരുന്നു എന്നായിരുന്നു സുഹാന പറഞ്ഞത്. ബിസിനസ് കാര്യങ്ങളൊക്കെയായി ഞാന്‍ ഇവിടെ നല്ല തിരക്കിലാണ്. അല്ലാതെ നിങ്ങളുദ്ദേശിക്കുന്നത് പോലെയുള്ള യാതൊന്നും ഇവിടെയില്ല. ചൈനയില്‍ പോയി തന്നെയാണ് ഞങ്ങള്‍ പ്രൊഡക്ടുകളൊക്കെ വാങ്ങിക്കുന്നത്. ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പാഷന് വേണ്ടിയാണ് ഞങ്ങള്‍ ജ്വല്ലറി, ഡ്രസ് ബിസിനസ് ചെയ്യുന്നത്. ഞങ്ങള്‍ക്ക് വേണ്ടി ബേബി സെറ്റ് ചെയ്ത് തന്നതാണ് ഇതെല്ലാം എന്നായിരുന്നു മഷൂറ വിശദീകരിച്ചത്.
പണിയൊക്കെ കഴിഞ്ഞ് ഞങ്ങള്‍ രണ്ടുപേരും മാത്രമായി ഇങ്ങനെ ചില്‍ ആയിരിക്കാന്‍ ഇഷ്ടമാണ്. പിള്ളേരൊക്കെ പോയി, എബ്രുവും ഉറങ്ങിയാല്‍ ഇവിടെ മുഴുവന്‍ സൈലന്റാവും. എബ്രുവിന്റെ ഇപ്പോഴത്തെ കുറുമ്പുകള്‍ നല്ല രസമാണ്. അവന്റെ എക്‌സ്പ്രഷനിലൂടെ കള്ളത്തരം കണ്ടുപിടിക്കും സോനു. ഞങ്ങളൊന്നും വേണ്ട ഡാഡയാണ് എല്ലാം. ഡാഡയുടെ മുത്തേ, ഡാഡയെയാണ് ഇഷ്ടം. ഡാഡയെ ആണോ ഇഷ്ടം എന്ന് ചോദിച്ച് ബഷി എന്നെ ചൊറിയാന്‍ വരും. ഡാഡയും ഉമ്മിയും ഇല്ലെങ്കില്‍ ഹെല്‍പ്പ് മി എന്ന് പറഞ്ഞ് സോനുവിന്റെ അടുത്ത് പോവും.


Click it and Unblock the Notifications











