India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ മാത്രമേ നിന്നെ ഫോണില്‍ വിളിക്കാന്‍ പാടുള്ളു; രസകരമായ വീഡിയോയുമായി ബഷീറും ഭാര്യ മഷുറയും

  |

  ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് ബഷീര്‍ ബഷീ. യൂട്യൂബ് ചാനലില്‍ സജീവമായ താരം കുടുംബസമേതമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. എന്നാല്‍ രണ്ടു ഭാര്യമാരുള്ളതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളാണ് താരത്തിന് ലഭിക്കാറുള്ളത്. രണ്ടാം ഭാര്യ മഷൂറ ബഷിക്കും നിരന്തരം വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ അതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കുകയില്ല എന്ന നിലപാടിലാണ് താരങ്ങള്‍.

  യൂട്യൂബില്‍ നിരന്തരം വീഡിയോകള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ കുടുംബം ഒറ്റക്കെട്ടാണ്. ഇതിലൂടെ വലിയൊരു വിഭാഗം ഫോളോവേഴ്‌സും താരകുടുംബത്തിനുണ്ട്. ഇതിന് പുറമേ സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ഇടുന്നതും പതിവാണ്. ഇപ്പോഴിതാ ഭര്‍ത്താവിന്റെ കൂടെയുള്ള പുതിയ വീഡിയോയും ആയിട്ടാണ് മഷുറ എത്തിയിരിക്കുന്നത്. രസകരമായ അഭിനയത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാനും താരദമ്പതിമാര്‍ക്ക് സാധിച്ചിരിക്കുകയാണ്.

  ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഒരു സംഭാഷമാണ് മഷുറയും ബഷീറും അഭിനയിച്ച് കാണിക്കുന്നത്. 'നിന്റെ ഫോണിലേക്ക് വേറാരും വിളിക്കുന്നത് എനിക്കിഷ്ടമല്ല, എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ. എനിക്കൊട്ടും ഇഷ്ടമില്ല ഇങ്ങനെ കോള്‍ വരുന്നത്. നിന്റെ ഫോണിലേക്ക് ഞാന്‍ അല്ലെങ്കില്‍ നിന്റെ ഭര്‍ത്താവ് മാത്രം വിളിച്ചാല്‍ മതി എന്നുമാണ് ഡയലോഗ്. ഇത്രമാത്രമുള്ള വൈറല്‍ വീഡിയോ ആണ് താരങ്ങള്‍ അഭിനയിച്ച് കാണിച്ചിരിക്കുന്നത്. മഷുറയും ബഷീറും തകര്‍ത്ത് അഭിനയിച്ച് കളഞ്ഞനെന്നാണ് ആരാധകര്‍ പറയുന്നത്.

  'നിന്റെ ഫോണിലേക്ക് വേറാരും വിളിക്കുന്നത് എനിക്കിഷ്ടമല്ല' എന്ന ക്യാപ്ഷനില്‍ മഷുറ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ചിരിക്കുന്ന സ്‌മൈലിയുമായി ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയും എത്തിയിരുന്നു. കോമഡി സീനുകള്‍ ഇക്കാനെ പോലെ ഭംഗിയാക്കാന്‍ വേറൊരാളില്ല. ഇത് കൊള്ളാം, ക്ലൈമാക്സ് അടിപൊളി. രണ്ടാള്‍ക്കും അഭിനയത്തിലേക്ക് കൂടി ഒന്ന് ശ്രമിക്കാവുന്നതാണ് എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

  ഭാര്യയും മക്കളുമാണ് തന്റെ പാട്ടുകള്‍ ആദ്യം കേള്‍ക്കുന്നത്; പുതിയ പാട്ടുകള്‍ വീട്ടില്‍ പ്ലേ ചെയ്യുമെന്ന് ദീപക്

  അടുത്തിടെ മഷുറ ഗര്‍ഭിണിയായി അഭിനയിക്കുന്നൊരു വീഡിയോ ആയിരുന്നു താരങ്ങള്‍ പങ്കുവെച്ചത്. ലേശം റൊമന്‍സ് കൂടുതലായി കാണിച്ചിരിക്കുന്ന വീഡിയോയ്ക്കും വലിയ സ്വീകാര്യത തന്നെ ലഭിച്ചു. ബഷീര്‍ ബഷിയുമായിട്ടുള്ള വിവാഹശേഷമാണ് മഷുറയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബഷീര്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു താരവിവാഹം നടക്കുന്നത്. ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ വലിയ വരുമാനം ഉണ്ടാക്കാന്‍ മഷുറയ്ക്ക് സാധിക്കുന്നുണ്ട്.

  എല്ലാ സീരിയലുകളൂടെയും അവസ്ഥ ഇത് തന്നെ; നന്നായി പോയി കൊണ്ടിരുന്ന രാക്കുയില്‍ സീരിയലിന് അവസാനമായി

  എന്നാല്‍ മഷുറ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. കേട്ടതൊന്നും സത്യമല്ലെന്ന് വ്യക്തമാക്കി അവര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. സ്ഥിരമായി വീട്ടില്‍ നിന്നുള്ള രസകരമായ കാര്യങ്ങളാണ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. രണ്ട് ഭാര്യമാരുടെയും രണ്ട് മക്കളുടെയും കൂടെ സന്തോഷത്തോടെ കഴിഞ്ഞ് വരികയാണ് ബഷീര്‍. പല ബിസിനസുകളും ഇടയിലൂടെ ചെയ്യാറുള്ള താരം യൂട്യൂബിലും സജീവമാണ്.


  ഞാനിപ്പോഴും രഘുവരന്റെ ആരാധികയാണ്; മകന്റെ കൂടെ മുന്‍ഭര്‍ത്താവിന്റെ സിനിമകള്‍ കാണാറുണ്ടെന്ന് നടി രോഹിണി

  ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം

  താരങ്ങളുടെ വീഡിയോ കാണാം

  English summary
  Mashura Basheer Shared Funny Video With Hubby Basheer Bashi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X