പ്രതീക്ഷിക്കാത്ത ട്രാജഡി, ഉറങ്ങുന്ന കുഞ്ഞിനോടാണ് ചെയ്തത്, ഒരുപാട് കരഞ്ഞു; മകന്റെ ആഭരണം മോഷണം പോയെന്ന് മഷൂറ!
ബഷീർ ബഷിയും കുടുംബവും ഏറെ ആരാധകരുള്ള ഫാമിലി വ്ലോഗേഴ്സാണ്. യുട്യൂബ് ചാനലുകളുടെ അതിപ്രസരം വരും മുമ്പ് യുട്യൂബ് ചാനൽ ആരംഭിച്ച് വ്ലോഗിങ് തുടങ്ങിയവർ. തങ്ങളുടെ നിത്യ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ളവർ ഇപ്പോഴിതാ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയുടെ മകനുമായ എബ്രാനുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പുതിയ വ്ലോഗിലൂടെ.
ബന്ധു വീട്ടിൽ വെച്ച് മകന്റെ നാല് പവൻ സ്വർണ്ണം മോഷണം പോയിയെന്നും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മോഷണമാണെന്നും മഷൂറയും സുഹാനയും പറയുന്നു. നിങ്ങളോട് ഒരു കാര്യം പറയാൻ വിട്ടുപോയി. വിട്ടുപോയതല്ല ആ ഒരു വിഷമത്തിന്റെയും ടെൻഷന്റേയും ഇടയിൽ വ്ലോഗ് ചെയ്തില്ലായിരുന്നു. ഇന്നാണ് ഞാൻ കുറച്ച് ഓക്കെയായത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്.

വലിയൊരു ട്രാജഡിയായിരുന്നു. എബ്രുവിന്റെ കൈകളിൽ നല്ല തൂക്കത്തിലുള്ള ഒരു വളയും ബ്രെയ്സ്ലെറ്റും ഉണ്ടായിരുന്നു. ഞാൻ അത് അഴിച്ച് വെക്കാറില്ലായിരുന്നു. എപ്പോഴും കയ്യിൽ കാണും. അടുത്തിടെ ബന്ധുവിന്റെ വിവാഹമുണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നുവല്ലോ. ഗ്രൂം ടു ബി ചടങ്ങ് അവരുടെ വീട്ടിലായിരുന്നു. എബ്രു ഉറങ്ങിയിരുന്നതിനാൽ ആ വീട്ടിലെ ഒരു മുറിയിൽ അവനെ കിടത്തി ഞാൻ ഫങ്ഷനിൽ പങ്കെടുത്തു.
അവനെ കിടത്തിയ ആ മുറിയിൽ കുറച്ച് സ്ത്രീകളുണ്ടായിരുന്നു. അവരോടൊക്കെ ഞാൻ സംസാരിക്കുകയും ചെയ്തതാണ്. ഫങ്ഷൻ കഴിഞ്ഞശേഷം അവനേയും എടുത്ത് ഞങ്ങൾ വീട്ടിൽ തിരികെ വന്നു. അവൻ അന്ന് ഫുൾ സ്ലീവ് ഡ്രസ്സാണ് ഇട്ടത്. ഞാൻ അവന്റെ വസ്ത്രം ഊരിയപ്പോൾ ഒരു കയ്യിൽ വള കാണാനില്ല. ടീഷർട്ട് ഊരിയപ്പോൾ ഒപ്പം വന്ന് കാണുമെന്നാണ് ഞാൻ കരുതിയത്.
ഉടനെ ഞാൻ വസ്ത്രം കുടഞ്ഞ് നോക്കി. പക്ഷെ വള കണ്ടില്ല. മറ്റേ കൈ ഉടനെ സോനു പരിശോധിച്ചപ്പോൾ ബ്രേസ്ലെറ്റും കാണാനില്ല. അപ്പോഴാണ് സ്വർണ്ണം മോഷണം പോയിയെന്ന് മനസിലായി. ഉറങ്ങുന്ന കുഞ്ഞിന്റെ കയ്യിൽ നിന്നും മോഷ്ടിച്ചതാണ്. അത്ര നാണംകെട്ടവരല്ലാതെ ആരും അത് ചെയ്യില്ല. ഞങ്ങൾക്ക് ചിലരെ സംശയമുണ്ട്.
അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. ഞങ്ങളുടെ ആരുടെയെങ്കിലും സ്വർണ്ണമായിരുന്നുവെങ്കിൽ പ്രശ്നമില്ലായിരുന്നു. ഇത് ഉറങ്ങികിടന്ന പൈതലിന്റെ കൈ നിന്നാണ് മോഷ്ടിച്ചത്. ഇതുവരെ ഞങ്ങൾ ആരെയും പ്രാകിയിട്ടില്ല. ഈ സംഭവത്തിനുശേഷം പ്രാകി. ഇങ്ങോട്ട് ബുദ്ധിമുട്ടിക്കുന്നവരെ പോലും ഞങ്ങൾ ബുദ്ധിമുട്ടിക്കാറില്ലത്തവരാണ്. അവന്റെ കാലിയായ കൈ കണ്ടിട്ട് തന്നെ ഒരുപാട് നേരം ഞാൻ കരഞ്ഞുെവെന്ന് മഷൂറ പറയുന്നു.

കുഞ്ഞിനെ മഷൂറ എവിടേയും കിടത്തുകയോ ഒറ്റയ്ക്കാക്കി പോവുകയോ ചെയ്യാറില്ല. ഓവർ പ്രൊട്ടക്ടീവായിട്ടുള്ള അമ്മയാണ്. കിട്ടാതെ കിട്ടിയ കുഞ്ഞാണ്. ഞങ്ങൾ പറഞ്ഞ് പറഞ്ഞാണ് കുഞ്ഞിനെ കുറച്ചെങ്കിലും മഷു താഴെവെച്ച് തുടങ്ങിയത്. കുറച്ചുകാലമെ ആയിട്ടുള്ളു ബന്ധു വീടുകളിൽ പോയാൽ കുഞ്ഞിനെ മഷു റൂമിൽ കിടത്താൻ തുടങ്ങിയിട്ട്. ഇതുവരെ ഇങ്ങനൊരു സംഭവം നടന്നിട്ടില്ല. വെൽ പ്ലാൻഡായി നടന്ന മോഷണമാണ്. ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയ്ക്ക് വാങ്ങിയതാണ്.
അത് എടുത്തവർക്ക് അതിനുള്ളത് തിരിച്ച് കിട്ടാതിരിക്കില്ലെന്ന് സുഹാനയും പറഞ്ഞു. മകന്റെ കൈകൾ ശൂന്യമായി കിടക്കുന്നത് കാണാൻ കഴിയാതെ ബഷീർ പുതിയൊരു ബ്രേസ്ലെറ്റും വളയും കുഞ്ഞിനായി വാങ്ങി. കുഞ്ഞ് പിറന്നപ്പോൾ മുതൽ കൈകളിലും കാലുകളിലുമെല്ലാം സ്വർണ്ണം അണിയിപ്പിച്ചതാണെന്നും അത് പിന്നീട് ഇതുവരേയും ഊരിയിട്ടില്ലായിരുന്നുവെന്നും ബഷീർ പറഞ്ഞു.
നിയമപരമായി വേണ്ട കാര്യങ്ങൾ മോഷ്ടാവിനെ കണ്ടെത്താൻ ബഷീറും കുടുംബവും ചെയ്തിട്ടുണ്ട്. എബ്രാനെ കൂടാതെ ആദ്യ ഭാര്യയിൽ സുനൈന, മുഹമ്മദ് സൈഗം എന്നിങ്ങനെ രണ്ട് മക്കൾ കൂടി ബഷീറിനുണ്ട്.


Click it and Unblock the Notifications