'നിങ്ങളെന്തൊരു സെൽഫിഷാണ് ബേബി.....'; ബഷീറിനോട് മഷൂറ പറഞ്ഞത്, സോനുവിനെ കൂട്ടുപിടിച്ച് മറുപടി നൽകി ബഷീർ!
നാല് വർഷത്തിന് ശേഷം തങ്ങളുടെ സന്തോഷം ഇരട്ടിയാക്കാൻ വരുന്ന ആദ്യത്തെ കൺമണിയെ കൈയ്യിലേറ്റ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് മഷൂറ ബഷീർ. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതലുള്ള ഓരോ വിശേഷങ്ങളും മഷൂറ കുറിപ്പായും വീഡിയോയായും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുണ്ട്.
ഒരുപാട് കുത്തുവാക്കുകൾ കേട്ട് എപ്പോഴും വിഷമത്തിലായിരുന്നു മഷൂറയെന്നും അവളുടെ പ്രാർഥനകളുടെ ഫലമാണ് വരാനിരിക്കുന്ന തങ്ങളുടെ കുഞ്ഞെന്നും മുമ്പ് ബഷീർ പറഞ്ഞിരുന്നു.
എന്തൊക്കെ ചെയ്ത് കൊടുത്ത് എങ്ങനെയൊക്കെ സന്തോഷിപ്പിക്കാൻ നോക്കിയാലും മഷൂറയ്ക്ക് എപ്പോഴും കുഞ്ഞില്ലാത്തതിന്റെ വിഷമമായിരുന്നുവെന്നും ബഷീർ പറഞ്ഞിട്ടുണ്ട്. മഷൂറയ്ക്ക് കുഞ്ഞുണ്ടാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയും മക്കളുമെല്ലാം ഹാപ്പിയാണ്.
പ്രഗ്നൻസിയുടെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന ത്രില്ലിലാണ് മഷൂറ. കഴിഞ്ഞ ദിവസം ബഷീറിന്റെ നേതൃത്വത്തിൽ മഷൂറയ്ക്കായി കിടിലൻ ബേബി ഷവർ പാർട്ടി നടത്തിയിരുന്നു.

ബഷീറിന്റേയും മഷൂറയുടേയും കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത ഗ്രാന്റ് പാർട്ടിയായിരുന്നു ബേബി ഷവർ. ബഷീറിന്റെ നിർബന്ധത്തിനാണ് ബേബി ഷവർ സംഘടിപ്പിച്ചിരുന്നതെന്നും മഷൂറ പറഞ്ഞു.
താൻ പ്രസവിച്ച് സുഹാനയുടെ കൈയ്യിലേക്ക് കുഞ്ഞിനെ കൊടുക്കുമെന്നും പിന്നെ കുഞ്ഞിന്റെ ഉത്തരവാദിത്വം മുഴുവൻ ഞാൻ സോനുവിന് നൽകുമെന്നും നേരത്തെ ബേബി ഷവർ ചടങ്ങിനിടെ സംസാരിക്കവെ മഷൂറ പറഞ്ഞിരുന്നു. ആദ്യത്തെ കൺമണിയായതിനാൽ മഷൂറയുടെ വീട്ടുകാർ മഷൂറയുടെ സ്വന്തം സ്ഥലമായ മാംഗ്ലൂരിൽ സീമന്തം ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.

ഈ മാസം അവസാനത്തോടയൊണ് സീമന്തം ചടങ്ങ് മഷൂറയ്ക്കായി വീട്ടുകാർ സംഘടിപ്പിക്കുന്നത്. അതിനായി വൈകാതെ ബഷീറും കുടുംബവും മംഗലാപുരത്തേക്ക് പോകും. അതേസമയം സീമന്തം ചടങ്ങുകൾ മനോഹരമായി നടത്താനുള്ള ഷോപ്പിങിലും മറ്റുമാണ് മഷൂറയും സോനുവും ബഷീറുമെല്ലാം.
സീമന്തത്തിന് സാരിയാണ് താൻ ധരിക്കുകയെന്നും സാരി ധരിക്കാത്തതിനെ കുറച്ച് പലരും തന്നോട് ചോദിച്ചിരുന്നുവെന്നും മമ്മയ്ക്കും താൻ സാരി ഉടുത്ത് കാണാനാണ് താൽപര്യമെന്നും മഷൂറ തന്റെ സീമന്തം ചടങ്ങിന് മുന്നോടിയായുള്ള ഷോപ്പിങ് വീഡിയോയിൽ പറയുന്നുണ്ട്.

എല്ലാവരുടേയും ആഗ്രഹം പോലെയായി പച്ച നിറത്തിലുള്ള സാരി തന്നെ വാങ്ങിക്കുമെന്നും മഷൂറ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം എന്റെ വ്ലോഗാണെങ്കില്‍ മാത്രമെ ഞാന്‍ സംസാരിക്കൂയെന്ന് ബഷീർ പറഞ്ഞപ്പോള്‍ ബേബി എന്തൊരു സെല്‍ഫിഷാണെന്നായിരുന്നു മഷൂറ ചോദിച്ചത്. 'ഷോപ്പിലേക്ക് വന്ന സമയത്ത് ബേബി നല്ല തിരക്കിലായിരുന്നു. മാറി ഇരിക്കുകയായിരുന്നു.'
'പെട്ടെന്ന് വന്ന് ഇതൊന്ന് ഉടുത്ത് നോക്കെന്ന് പറഞ്ഞ് ഒരു സാരി തന്നു. എടുത്ത് തന്നപ്പോള്‍ എനിക്ക് ഇഷ്ടമായിരുന്നില്ല. ഉടുത്തപ്പോള്‍ നല്ല ഭംഗിയുണ്ടായിരുന്നു. ഗോള്‍ഡൊന്നും ഇടാതെ തന്നെ നല്ല ബ്രൈറ്റ് ലുക്കുണ്ട് എനിക്ക് ആ സാരി ധരിക്കുമ്പോൾ.'

നിങ്ങള്‍ സെലക്ട് ചെയ്യുന്നതൊക്കെ എങ്ങനെയാവുമെന്ന് എനിക്കറിയാമല്ലോ... അതാണ് ഞാന്‍ തന്നെ ഇതെടുത്തതെന്നായിരുന്നു' സാരി സെലക്ട് ചെയ്ത് കൊടുത്ത ശേഷം ബഷീറിന്റെ കമന്റ്. പുതിയ വീഡിയോയും വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി.
കമന്റുകളിലേറെയും സീമന്തം ചടങ്ങിന്റെ വിശേഷങ്ങൾ ചോദിച്ചുള്ളതാണ്. 'സാരി ഏതാണ് സെലക്റ്റ് ചെയ്തതെന്ന് കാണിച്ചില്ലല്ലോ, മാംഗ്ലൂരിലെ ചടങ്ങുകള്‍ കാണാനായി കാത്തിരിക്കുകയാണ്. സുഹാനയുടെ സാരി കൊള്ളാം' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

ബഷീറിന്റെ മക്കളായ സൈഗുവും സുനുവുമെല്ലാം മഷൂറയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. മഷൂറ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സുനു കരയുന്ന വീഡിയോയും മുമ്പ് വൈറലായിരുന്നു.
തന്റെ സ്വന്തം മക്കളെപ്പോലെ തന്നെയാണ് മഷൂറ സുഹാനയുടെ മക്കളേയും സ്നേഹിക്കുന്നതും പരിചരിക്കുന്നതും. ഇവരുടെ കുടുംബത്തിന്റെ ഐക്യം വീഡിയോ കാണുന്ന എല്ലാവർക്കും എപ്പോഴും അത്ഭുതമാണ്.


Click it and Unblock the Notifications