രണ്ടാളും ഒരാളുടെ ഭാര്യ, എല്ലാവരെയും കൺഫ്യൂഷനിലാക്കുന്ന ദമ്പതിമാര്‍! സുഹാനയില്ലാതെ പറ്റില്ല, ആശംസയുമായി മഷൂറ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടാറുള്ള താരകുടുംബങ്ങളില്‍ ഒന്നാണ് ബഷീര്‍ ബഷിയുടേത്. ബിഗ് ബോസ് താരമായ ബഷീര്‍ നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആളാണ്. ഇതിന് പുറമേ വ്‌ലോഗറും ബിസിനസുകാരനുമൊക്കെയാണ്. പക്ഷേ ഒരേ സമയം രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിക്കുന്നു എന്നതിന്റെ പേരിലാണ് ബഷീര്‍ പലപ്പോഴും വിമര്‍ശനം നേരിടാറുള്ളത്.

ആദ്യ ഭാര്യയും രണ്ട് മക്കളും ഉള്ളപ്പോഴാണ് ബഷീര്‍ രണ്ടാമതും വിവാഹിതനാവുന്നത്. ഇതിനിടയില്‍ മറ്റൊരു റിലേഷന്‍ വന്ന് പോവുകയും ചെയ്തു. ഇപ്പോള്‍ ഭാര്യമാര്‍ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ് ബഷീര്‍. എത്രയൊക്കെ സത്യമാണെന്ന് പറഞ്ഞാലും വീഡിയോയില്‍ കാണുന്നത് പോലെയല്ല ഇവരുടെ ജീവിതമെന്നാണ് പൊതുഅഭിപ്രായം. ഇത്തരത്തില്‍ വ്യാപക വിമര്‍ശനവും വരുന്നുണ്ട്.

basheer-bashi

എന്നാല്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ തനിക്ക് എങ്ങനയൊണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മഷൂറയിപ്പോള്‍. 'ഒറ്റയ്ക്ക് നല്ലതാണ്, പക്ഷേ സുഹാന കൂടെയുള്ളപ്പോഴാണ് അതിലും മികച്ചതെന്ന്' പറഞ്ഞൊരു വീഡിയോയുമായിട്ടാണ് മഷുറ എത്തിയത്. ഇരുവരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍ ഫേസ് ചെയ്യുന്നതൊക്കെയാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുഹാന ഇല്ലാതെ കാണുമ്പോള്‍ നല്ലതാണെങ്കിലും അവള്‍ ഉള്ളതാണ് തനിക്ക് സന്തോഷമെന്ന് പറയാനാണ് മഷുറ ശ്രമിച്ചത്.

മാത്രമല്ല സുഹാനയും താനും തമ്മിലുള്ള ബന്ധമെന്താണെന്നും നീണ്ടെരു എഴുത്തിലൂടെ മഷൂറ സൂചിപ്പിച്ചിരിക്കുകയാണ്. 'എന്റെ ജീവിതത്തില്‍ നിന്നെ പോലെ ഒരാളെ ലഭിച്ചതില്‍ ഞാന്‍ എത്രത്തോളം സന്തോഷിക്കുകയാണെന്ന് പറയാന്‍ ഇന്നത്തെ ഈ സ്‌പെഷ്യല്‍ ദിവസത്തില്‍ ആഗ്രഹിക്കുകയാണ്. നീ എന്റെ സഹോദരി മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും വലിയ ചിയര്‍ ലീഡറുമാണ്. ദയയും സ്‌നേഹവും ഊഷ്മളതയും നിറഞ്ഞ മനോഹരമായ ഹൃദയമാണ് നിന്റേത്.

ഈയൊരു വര്‍ഷം അനന്തമായ സന്തോഷവും വിജയവും സ്‌നേഹവും കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിന്റെ എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാന്‍ സാധിക്കട്ടെ. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എപ്പോഴും സന്തോഷം കണ്ടെത്തട്ടെ. നീ എത്ര അത്ഭുതകരമാണെന്നും എത്രമാത്രം സ്‌നേഹിക്കപ്പെടുന്നുവെന്ന കാര്യം ഒരിക്കലും മറക്കരുത്. നിന്റെ സ്‌പെഷ്യല്‍ ദിവസം പൂര്‍ണ്ണമായും ആസ്വദിക്കൂ, എന്തുതന്നെയായാലും ഞാന്‍ എപ്പോഴും നിനക്കൊപ്പം ഉണ്ടാകുമെന്ന് ഓര്‍ത്തോളൂ... എന്റെ പ്രിയപ്പെട്ട സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകള്‍. എല്ലായിപ്പോഴും സ്‌നേഹം മാത്രം...' എന്നുമാണ് മഷൂറ പറയുന്നത്.

basheer-bashi

ആല്‍ബത്തില്‍ അഭിനയിക്കുന്ന കാലത്താണ് സുഹാനയും ബഷീറും തമ്മില്‍ പരിചയത്തിലാവുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വിവാഹിതരാവുകയായിരുന്നു. രണ്ടാളും രണ്ട് മതത്തില്‍ നിന്നുള്ളവരാണെങ്കിലും സന്തോഷമായൊരു ജീവിതത്തിലേക്ക് പ്രവേശിച്ചു. ഇതിനിടയിലാണ് മഷൂറയുമായി ബഷീര്‍ പരിചയത്തിലാവുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ മഷൂറയും ബഷീറും വിവാഹിതരാവാന്‍ തീരുമാനിച്ചു. ആദ്യം സുഹാന ഈ ബന്ധത്തെ എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിന്റെ ഇഷ്ടത്തിന് കൂടെ നില്‍ക്കുകയായിരുന്നു. വിവാഹിതരായതിന് ശേഷം കുറച്ച് നാള്‍ രണ്ട് വീടുകളിലായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരുമിച്ച് ഒരു വീട്ടിലാണ് എല്ലാവരും താമസിക്കുന്നത്. പക്ഷേ വീഡിയോയില്‍ കാണുന്നത് പോലൊരു ഒത്തൊരുമ ഇവര്‍ക്കിടയില്‍ ഉണ്ടോ എന്നാണ് പലരുടെയും സംശയം.

ബഷീര്‍ പലപ്പോഴും ആദ്യ ഭാര്യയെ മാറ്റി നിര്‍ത്തുകയും രണ്ടാമത്തെ ഭാര്യയ്ക്ക് പ്രധാന്യം കൂടുതല്‍ കൊടുക്കുന്നതായിട്ടും ആരോപണമുണ്ട്. എന്നാല്‍ രണ്ടാളെയും ഒരുപോലെ സ്‌നേഹിക്കാനും അവര്‍ക്ക് വേണ്ടതൊക്കെ ചെയ്യാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. മാത്രമല്ല ഭാര്യയ്ക്കും മക്കള്‍ക്കുമെല്ലാം യൂട്യൂബ് ചാനലുകളൊക്കെ ഉണ്ടാക്കി കൊടുത്ത് അവര്‍ക്കൊരു വരുമാനം ഉണ്ടാക്കാനും ബഷീറിന് സാധിച്ചിരുന്നു. രണ്ട് വയസുള്ള കുഞ്ഞ് മുതല്‍ വീട്ടിലെ എല്ലാവരും വ്‌ലോഗ് ചെയ്യുന്നവരാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X