India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ വിധത്തിലും എന്നെ പൂര്‍ണയാക്കുന്ന ഭര്‍ത്താവാണ്; ബഷീറിനൊപ്പം സന്തോഷം പങ്കുവെച്ച് മഷുറ

  |

  ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുടുംബത്തില്‍ എന്നും ഓരോ സന്തോഷങ്ങള്‍ ഉണ്ടാവും. ഏറ്റവും പുതിയതായി ബഷീറും ഭാര്യ മഷുറയും നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ആദ്യ ഭാര്യയും രണ്ട് മക്കളും ഉള്ളപ്പോള്‍ തന്നെ ബഷീര്‍ മറ്റൊരു വിവാഹം കഴിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. എന്നാല്‍ രണ്ട് ഭാര്യമാരുടെ കൂടെ സന്തോഷത്തോടെ കഴിഞ്ഞ് വരികയാണ് താരമിപ്പോഴും.

  ഇതിനിടെ കുടുംബത്തിലെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരദമ്പതിമാര്‍. ഭര്‍ത്താവിനെ കുറിച്ചൊരു റൊമാന്റിക് എഴുത്തുമായിട്ടാണ് മഷുറ എത്തിയത്. പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ച് ആദ്യ ഭാര്യ സുഹാന ബഷീറും എത്തിയിരുന്നു. മാത്രമല്ല നൂറ് കണക്കിന് കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

  'ഡിയര്‍ ബേബി.. എന്റെ ഹൃദയം ഫീല്‍ ചെയ്യിപ്പിക്കുന്ന ആ പ്രത്യേക രീതിയിലൂടെ നിങ്ങളെ ഞാന്‍ സ്‌നേഹിക്കുകയാണ്. ഇത്രയും മനോഹരമായ വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ വയറ്റില്‍ ചിത്രശലഭങ്ങളെ തരുന്നത് നീയാണ്. ഏറ്റവും അത്ഭുതകരമായ ഭര്‍ത്താവായതിന് നന്ദി. പ്രിയ ഭര്‍ത്താവേ നിങ്ങള്‍ എല്ലാ വിധത്തിലും എന്നെ പൂര്‍ണയാക്കുന്നു. പ്രിയപ്പെട്ടവനെ നിങ്ങളെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു, നിങ്ങള്‍ക്ക് എന്റെ നാലാം വാര്‍ഷിക ആശംസകള്‍ നേരുകയാണ്..' എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ മഷുറ എഴുതിയിരിക്കുന്നത്.

  മഷുറയുടെ പോസ്റ്റിന് താഴെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു മോളൂ.. ഉമ്മാ.. എന്ന കമന്റുമായി ബഷീറും എത്തിയിരുന്നു. ഒപ്പം നാലാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെക്കുന്ന പോസ്റ്റുമായിട്ടും താരമെത്തി. പിന്നാലെ ബഷീറിനും മഷുവിനും ആശംസകള്‍ അറിയിച്ച് സുഹാന ബഷീറും എത്തിയിരുന്നു. താരങ്ങളുടെ ഫോട്ടോ പങ്കുവെച്ചതിനൊപ്പം വികാരപരമായിട്ടുള്ള എഴുത്താണ് സുഹാന പങ്കുവെച്ചത്.

  തനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്നാണ് പറഞ്ഞത്; ഭാര്യയുമായി വേര്‍പിരിയാന്‍ വരെ തീരുമാനിച്ചതായി നടൻ ശരൺ

  'എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമാണ് ഈ ആശംസകള്‍ അറിയിക്കുന്നത്. രണ്ടാള്‍ക്കും വളരെ മനോഹരമായൊരു വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ്. നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ സ്‌നേഹിക്കുന്നു' എന്നുമാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന കുറിച്ചത്. സുഹാനയ്ക്ക് നന്ദി പറഞ്ഞും തിരിച്ചും സ്‌നേഹിക്കുകയാണെന്നും പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.


  ബിഗ് ബോസ് ടീം സോഷ്യല്‍ മീഡിയയെ ട്രോളുന്നു; ഇതുവരെ കണ്ടത് പോലെ ആയിരിക്കില്ലെന്ന് ഉറപ്പിച്ച് ആരാധകരും

  ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം

  2018 മാര്‍ച്ച് പതിനൊന്നിനാണ് ബഷീര്‍ ബഷിയും മഷുറയും തമ്മില്‍ വിവാഹിതാരവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ എല്ലാ കാര്യങ്ങളും പരസ്പരം മനസിലാക്കിയാണ് വിവാഹത്തിലേക്ക് പ്രവേശിച്ചത്. ബഷീറിന് ഭാര്യയും മക്കളും ഉള്ളതൊക്കെ തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നും അവരുടെയും വീട്ടുകാരുടെയുമൊക്കെ സമ്മതം ഉണ്ടായിരുന്നുവെന്നും മഷുറ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സുഹാനയുടെ ജീവിതം നശിപ്പിച്ചവര്‍ എന്ന ആരോപണങ്ങളാണ് ഇരുവര്‍ക്കും പിന്നീട് നേരിടേണ്ടതായി വന്നത്.

  നിലവില്‍ യൂട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് മഷുറയ്ക്കുണ്ട്. വീട്ടിലെ ഓരോ വിശേഷങ്ങളും ദിനംപ്രതി വീഡിയോയായി എത്താറുണ്ട്. വിവാഹ വാര്‍ഷികവും വലിയ രീതിയില്‍ തന്നെ ആഘോഷമാക്കാനാണ് താരകുടുംബം തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. എന്തായാലും ഇതേ സന്തോഷത്തോടെ എല്ലാ കാലത്തും ജീവിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കട്ടേ എന്നാണ് പ്രിയപ്പെട്ടവര്‍ ആശംസിക്കുന്നത്.

  English summary
  Mashura Pens A Romantic Note To Husband Basheer Bashi On Their Fourth Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X