ഡബിള്‍ ചിന്‍ ആയാലെന്താ! ബോഡി ഷെയ്മിംഗ് വളരെ മോശം! സുഹാനയെ കളിയാക്കിയ മഷൂറയ്ക്ക് വിമര്‍ശനം

ബഷീര്‍ ബഷിയും കുടുംബവും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, രണ്ട് വിവാഹം ചെയ്തതിനെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകള്‍ വൈറലായിരുന്നു. തുടക്കം മുതലേ തന്നെ കൃത്യമായി വീഡിയോ പങ്കുവെച്ചിരുന്നു മഷൂറ. കുഞ്ഞതിഥി എത്തിയതോടെയായിരുന്നു ബ്രേക്കായത്. ഇപ്പോഴിതാ വീണ്ടും പഴയത് പോലെ സജീവമായിരിക്കുകയാണ് മഷൂറ. ജ്വല്ലറിയും ഡ്രസ് ബിസിനസുമൊക്കെയായി സജീവമാണ് മഷൂറയും, സുഹാനയും. അത് ഞാന്‍ രണ്ടുപേരെയുമായി ഏല്‍പ്പിച്ചതാണ്. അവരത് കൃത്യമായി ചെയ്യുന്നുമുണ്ടെന്ന് ബഷീര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സുഹാനയ്ക്ക് സര്‍പ്രൈസ് നല്‍കിയതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുറച്ചധികം പരിപാടികള്‍ വരുന്നുണ്ട്. അതിനെല്ലാം വേണ്ടിയാണ് ഇത്രയും ഡ്രസുകള്‍ എടുത്തത്. ഇതൊന്നും ഇപ്പോള്‍ കാണിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്തോ വലിയ കാര്യം ചെയ്തത് പോലെയാണ് മഷൂറയുടെ വരവ്. കുടുംബസമേതമായി സിനിമ കാണാന്‍ പോയതും വീഡിയോയില്‍ കാണിച്ചിരുന്നു. ഇത്തവണ സുഹാനയായിരുന്നു മുന്നിലെ സീറ്റില്‍. ഇനി ഈ കാഴ്ച കാണാന്‍ അടുത്ത വര്‍ഷത്തെ വീഡിയോ വരേണ്ടി വരും എന്നായിരുന്നു കമന്റുകള്‍. ഇതെന്തിനാണ് ബഷീര്‍ സുഹാനയെ പരസ്യമായി വിമര്‍ശിച്ചതെന്നുമുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിങ്ങനെ പരസ്യമായി ചെയ്യണോയെന്നായിരുന്നു വിമര്‍ശനം.

Mashura  Basheer s new video
Photo Credit: Basheer Bashi / Facebook

സുഹാനയെ പോലെ ഗതികെട്ട ജീവിതം വേറെ ആര്‍ക്കും കൊടുക്കല്ലേ ദൈവമേയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഡബിള്‍ ചിന്‍ വന്നാലെന്താണ് കുഴപ്പം, എന്തിനാണ് ബോഡി ഷെയ്മിംഗ്, നിങ്ങള്‍ക്ക് അറിയില്ല, അത് എത്രത്തോളം അവരെ ബാധിക്കുമെന്ന്. ആ മക്കള്‍ എത്ര പക്വതയോടെയാണ് പെരുമാറുന്നത്. സുഹാന ഒരുപാട് സഹിക്കുന്നുണ്ട്. മഷൂറയുടെ കൈയ്യില്‍ നിന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഒരു കുഴപ്പവുമില്ല. അപ്പോള്‍ ബഷീറും ഒന്നും പറയില്ല. സോനൂന്റെ എന്തേലും കാര്യമുണ്ടെങ്കില്‍ ഒരു നൂറ് കുറ്റം എടുത്ത് പറയുന്നത് കേള്‍ക്കാം. സുഹാനത്ത എന്ന വിളിയില്‍ തന്നെയുണ്ട് പരിഹാസം.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X