എഷ്യാനെറ്റിനു പുറമെ മാതൃഭൂമിയുടെ ന്യൂസ് ചാനലും ഇനി മുതല്‍ ഹോട്ട് സ്റ്റാറില്‍!!

By Midhun

സ്റ്റാര്‍ ഇന്ത്യയുടെ പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനുകളിലൊന്നായ ഹോട്ട് സ്റ്റാറില്‍ ഇനി മുതല്‍ മാതൃഭൂമി ന്യൂസും. വിനോദ ചാനലുകള്‍ക്ക് പുറമെ ന്യൂസ് ചാനലുകളും അപ്ലിക്കേഷനില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് മലയാളത്തിലെ മുന്‍നിര ന്യൂസ് ചാനലുകളിലൊന്നായ മാതൃഭൂമി ന്യൂസ് ഹോട്ട് സ്റ്റാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എഷ്യാനെറ്റ് ന്യൂസായിരുന്നു ഹോട്ട് സ്റ്റാര്‍ ആപ്ലിക്കേഷനില്‍ എത്തിയിരുന്ന ആദ്യ മലയാള ന്യുസ് ചാനല്‍. മാത്യഭൂമി ന്യൂസിനു പുറമെ ഇന്ത്യയിലെ മറ്റു ഭാഷകളിലെ നിരവധി വാര്‍ത്താ ചാനലുകളും ഹോട്ട് സ്റ്റാറില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഗ് നെറ്റ്വര്‍ക്കിന്റെ ന്യൂസ് 24, ഇ24 എന്നീ ചാനലുകളാണ് ആപ്ലിക്കേഷനില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

hotstar

ഇന്ത്യയിലെ മറ്റു മുന്‍ നിര വാര്‍ത്താ ചാനലുകളായ റിപ്പബ്ലിക്ക് ടിവി, എബിപി ന്യൂസ്,എബിപി മജ്ഹാ,എബിപി ആനന്ദ,എബിപി അസ്മിത, ടിവി 9 തെലുഗു, ടിവി 9 കന്നഡ. ബിടിവിഐ,ഫോക്‌സ് ന്യൂസ്,ഫോക്‌സ് ബിസിനസ് തുടങ്ങിയ ചാനലുകളും ഹോട്ട്‌സ്റ്റാറില്‍ ലഭ്യമാണ്. 2015 ഫെബ്രുവരിയില്‍ തുടക്കമിട്ട ഹോട്ട്സ്റ്റാറിന് മികച്ച സ്വീകാര്യതയാണ് തുടക്കം മുതല്‍ ആളുകള്‍ നല്‍കിയിരുന്നത്.

mathrubhumi news

സീരിയലുകളും സിനിമകളും കായിക മല്‍സരങ്ങളുമടക്കം 80000 മണിക്കൂര്‍ ഉളളടക്കവുമായിരുന്നു ഹോട്ട് സ്റ്റാര്‍ കേരളത്തിലെത്തിയിരുന്നത്. എഴ് ഭാഷകളില്‍ ഹിറ്റായ ശേഷമായിരുന്നു ഹോട്ട് സ്റ്റാര്‍ ആപ്ലിക്കേഷന്‍ കേരളത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നത്. നടന്‍ മോഹന്‍ലാലായിരുന്നു ഹോട്ട്‌സ്റ്റാറിന്റെ മലയാളം വേര്‍ഷന്‍ പുറത്തിറക്കിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X