കല്യാണി മൗനരാഗത്തിൽ നിന്നും പിന്മാറുമോ, ആശങ്കയിൽ ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിന് ആരാധകർ ഏറെയാണ്. സീരിയലിലെ കല്യാണി എന്ന കഥാപാത്രത്തിനും മിനിസ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നല്ലപോലെ പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുണ്ട്.

ഊമയായി പ്രേക്ഷകരുടെ പ്രിയം നേടിയ കഥാപാത്രമാണ് മൗനരാഗത്തിലെ കല്യാണി. പരമ്പരയെ ഹിറ്റാക്കിയ താര ജോഡികളാണ് കല്യാണിയും കിരണും. ഇരുവരുടെയും പ്രണയ രംഗങ്ങൾ തന്നെയാണ് പ്രേക്ഷകരെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നതും.

കല്യാണിയായി പരമ്പരയിൽ വേഷമിടുന്നത് ഐശ്വര്യയാണ്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ നെഞ്ചിൽ ഇടിത്തി പോലെ വീണിരിക്കുന്നത്.

തന്റെ പുതിയ തമിഴ് പ്രൊജക്ടിന്റെ പ്രമോ വീഡിയോ ആണ് ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ഭാരതി ദാസന്‍ കോളനി എന്ന സീരിയല്‍ വിജയ് ടിവിയില്‍ ആണ് സംപ്രേക്ഷണം ചെയ്യുന്നത് ഈ സീരിയലിലേക്കാണ് ഐശ്വര്യ ജോയിൻ ചെയ്യുന്നത്. ഐശ്വര്യ ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന പ്രൊജക്ട് ആണ് ഇത്.

പുതിയ പ്രോജെക്ടിലേക്ക് തിരിയുമ്പോൾ മൗനരാഗത്തിൽ നിന്നും പിന്മാറുമോ

മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം കല്യാണിയ്ക്ക് പുതിയൊരു തുടക്കം കൂടെ ലഭിച്ചതിലുള്ള സന്തോഷം ഉണ്ടെങ്കിലും പുതിയ പ്രോജെക്ടിലേക്ക് തിരിയുമ്പോൾ മൗനരാഗത്തിൽ നിന്നും പിന്മാറുമോ എന്ന വേവലാതിയാണ് ആരാധകർക്ക്.

അങ്ങനെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ നടീ - നടന്മാര്‍ സീരിയലുകളില്‍ നിന്നും പിന്മാറിയ ചരിത്രം ഉണ്ടായിട്ടുണ്ട്. എന്ത് തന്നെയായാലും പുതിയ പ്രൊജക്ടിന് ആശംസ അറിയിച്ചിരിക്കുകയാണ് ആരാധകർ.

പ്രേക്ഷകമനസ് കീഴടക്കിയ താര ജോഡികളായിരുന്നു കിരണ്‍ - കല്യാണി ജോഡികൾ

തമിഴ്‌നാട് സ്വദേശിയായ ഐശ്വര്യ നേരത്തെ ചില തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരം ശ്രദ്ധിക്കപ്പെട്ട തുടങ്ങിയത് മലയാളത്തിലെ മൗനരാഗം എന്ന സീരിയലിൽ എത്തിയതോടുകൂടിയാണ്.

മലയാളം സീരിയലുകളിൽ പ്രേക്ഷകമനസ് കീഴടക്കിയ താര ജോഡികളായിരുന്നു കിരണ്‍ - കല്യാണി ജോഡികൾ.

കല്യാണി മാറിയാല്‍ സീരിയല്‍ കാണില്ല

ഈ അടുത്താണ് സീരിയലില്‍ ഈ ജോഡികള്‍ വിവാഹിതരായത്. പ്രേക്ഷകർ വളരെ സന്തോഷത്തോടെയാണ് ഈ എപ്പിസോഡ് കണ്ടത്തും എന്നാൽ വിവാഹത്തിന് പിന്നാലെ
പിരിയുകയാണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് ഇപ്പോള്‍ വരുന്നത്. കല്യാണി മാറിയാല്‍ സീരിയല്‍ കാണില്ല എന്ന് പറയുന്നവരും ഉണ്ട്.

എന്തുതന്നെ ആയാലും താരം സീരിയലിൽ നിന്നും പിന്മാറുന്നതായി യാതൊരു സൂചനയും ഇതുവർരെ ലഭിച്ചിട്ടില്ലാത്തതിനാൽ ആരാധകർ അല്പമെങ്കിലും ആശ്വാസത്തിൽ ആണ്.

Read more about: aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X