60 വയസിലും കൈയ്യില്ലാത്ത കുപ്പായം! ഇങ്ങനെ വേഷം കെട്ടാന്‍ നാണമില്ലേ? പ്രായത്തെ കുറിച്ച പരിഹാസിച്ചവരോട് നടി മായ

സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ധരിച്ചതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിയാണ് മായ വിശ്വനാഥ്. സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമായിരിക്കുന്ന നടിയുടെ പ്രായം എത്രയാണെന്നത് സംബന്ധിച്ചും ആളുകള്‍ക്കിടയില്‍ സംസാരമുണ്ടായി. ചിലര്‍ അധിഷേപങ്ങളുമായി വരുമ്പോള്‍ മറ്റ് ചിലര്‍ നടിയെ അനുകൂലിക്കും.

മായയ്ക്ക് എണ്‍പത് വയസുണ്ടെന്നും അതല്ല അറുപതാണെന്നും തുടങ്ങി വരുന്ന വാര്‍ത്തകളില്‍ പ്രതികരിക്കുകയാണ് നടിയിപ്പോള്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വ്‌ലോഗിലൂടെയാണ് ആളുകള്‍ക്ക് തന്നെ കുറിച്ചുണ്ടായ സംശയങ്ങള്‍ക്കും നടി മറുപടി പറഞ്ഞത്.

maya-viswanath

ലോകത്ത് ആര്‍ക്കും നമ്മളെ വേദനിപ്പിക്കാനോ, ദുഃഖിപ്പിക്കാനോ ഇറിറ്റേറ്റഡ് ആക്കാനോ സാധിക്കില്ല. ഈ ഇമോഷനൊക്കെ നമ്മുടെ കൈയ്യിലാണ്. തനിക്കേറ്റവും ഇഷ്ടമുള്ള ഇമോഷന്‍ സന്തോഷമാണ്. എന്റെ ജീവിതം മുഴുവനും അതാണ്. എന്ത് പ്രശ്‌നം വന്നാലും അതൊരിക്കലും താന്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മായ പറയുന്നത്.

പിന്നെ എന്റെ പ്രായം സംബന്ധിച്ച് അച്ഛനമ്മമാര്‍ക്ക് ഇല്ലാത്ത സങ്കടമാണ് നാട്ടുകാര്‍ക്ക്. എനിക്ക് അമ്പത്തിയെട്ട്, അമ്പത്തിയാറ്, അറുപത് വയസായി എന്നൊക്കെ പറയാറുണ്ട്. ഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടിയെങ്കിലും വ്യക്തികള്‍ക്ക് ഇനിയും സ്വതന്ത്ര്യം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ കുറിച്ച് പറയുന്നവര്‍ക്ക് പറഞ്ഞോണ്ടിരിക്കാം. ആര്‍ക്ക് വേണമെങ്കിലും എന്നെ ചീത്ത വിളിക്കാം. ഓരോരുത്തരും അവരുടെ വൈബ് പോലെയാണ് നമ്മളെ കാണുന്നതും നമുക്ക് കമന്റിടുന്നതും. അവരും അവര്‍ക്ക് ചുറ്റുള്ളവരും നെഗറ്റീവാണെങ്കില്‍ അതുപോലെയുള്ള കമന്റുകളെ അവര്‍ക്ക് വരികയുള്ളു.

എന്നെ കുറിച്ച് എത്ര നെഗറ്റീവ് പറഞ്ഞാലും പോസിറ്റീവ് പറഞ്ഞാലും എനിക്ക് ഒരുപോലെയാണ്. ഈ മുഖത്തെ ചിരിയ്ക്ക് യാതൊരു മാറ്റവും വരില്ല. ഈയിടയ്ക്ക് ആരോ എനിക്ക് എണ്‍പത് വയസായെന്ന് പറയുന്നതും കേട്ടു. എണ്‍പത് വയസിലും ഞാന്‍ ഇങ്ങനെ ഇരിക്കുകയാണല്ലോ എന്നോര്‍ത്ത് എനിക്ക് സന്തോഷമുള്ളു. പിന്നെ സോഷ്യല്‍ മീഡിയയിലൂടെ കൃത്യമായി എന്റെ പ്രായത്തെ കുറിച്ച് പറയുന്നവരൊക്കെ എന്റെ അച്ഛനും അമ്മയുമൊക്കെ ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ അവര്‍ക്കെങ്ങനെ കൃത്യമായ കണക്ക് പറയാന്‍ സാധിക്കുമെന്ന് മായ ചോദിക്കുന്നു...

maya-viswanath

എന്നെ ചീത്ത വിളിക്കുന്നവരുണ്ട്. അവരോട് എനിക്ക് നന്ദി മാത്രമേ ഉള്ളു. നിങ്ങളൊക്കെ എന്തൊക്കെ പറഞ്ഞാലും മരിക്കുന്നത് വരെ എന്റെ മനസില്‍ എനിക്ക് പതിനഞ്ച് വയസ് മാത്രമേ പ്രായമുണ്ടാവുകയുള്ളു. ഒരു പ്രണയം വേണം, കുസൃതി വേണം എങ്കിലെ ജീവിതം എന്‍ജോയ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഞാനെന്താണെന്ന് എനിക്കറിയാം. അത് ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു...

ഞാന്‍ മോഡേണ്‍ ഡ്രസ്സ് ഇടുന്നതാണ് പിന്നെ എല്ലാവര്‍ക്കും അറിയാനുള്ളത്. ഇപ്പോഴൊന്നുമല്ല, കുട്ടിക്കാലം മുതലേ ഞാന്‍ അത്തരത്തില്‍ വേഷമിടുന്ന ആളാണ്. എന്റെ കൂടെ പഠിച്ചവര്‍ക്കെല്ലാം അതറിയാം. പിന്നെ അടുത്ത കാലത്തായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു ഫോട്ടോയും അതിലെ വസ്ത്രവും വിവാദമായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചേച്ചിയും ചേട്ടനും കൂടെ വിദേശത്ത് നിന്നും വാങ്ങി കൊണ്ട് വന്നതാണ് അത്. പതിനെട്ട് വര്‍ഷമെങ്കിലും പഴക്കമുണ്ടാവും.

ഇടയ്ക്ക് ഞാന്‍ തടിച്ചിരുന്നു. ജിമ്മില്‍ പോയി വര്‍ക്കൗട്ട് തുടങ്ങിയ ശേഷം തടി കുറച്ചു. ഇതോടെ ഇഷ്ടമുള്ള വസ്ത്രമൊക്കെ ഇടാന്‍ തുടങ്ങി. കറക്ട് ഫിറ്റ് ആയി തുടങ്ങിയെന്നും അതുകൊണ്ട് തന്റെ വസ്ത്രത്തെ കുറിച്ച് ആരും പരിഹസിക്കാന്‍ ചാന്‍സ് കുറവാണെന്നുമാണ് മായ പറയുന്നത്.

More from Filmibeat

Read more about: maya viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X