ആ കിസ്സിങ് സീൻ ക്യാമറ ട്രിക്ക്, ഫസ്റ്റ്നൈറ്റ് സീനിൽ വൾ​ഗറായി ഒന്നും വരരുതെന്ന നിർബന്ധമുണ്ടായിരുന്നു; രാ​ഹുൽ

കുടുംബപ്രേക്ഷകർ നെഞ്ചിലേറ്റിയ മുഖമാണ് രാ​ഹുൽ സുരേഷ്. കാതോട് കാതോരം എന്ന സീരിയലിൽ നായക വേഷം ചെയ്തതോടെയാണ് രാ​ഹുലിന് ജനപ്രീതിയുണ്ടായത്. ഇപ്പോൾ താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മഴ തോരും മുൻപെ എന്ന സീരിയലിൽ നായക വേഷമാണ് ചെയ്യുന്നത്. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും കരുണയോട് കൂടി ജീവിതം നയിക്കുന്ന യുവതിയായ അലീനയുടെ ഹൃദയസ്‍പർശിയായ കഥയാണ് മഴ തോരും മുൻപേ പറയുന്നത്.

നികിതയാണ് സീരിയലിൽ രാഹുലിന്റെ നായിക. മോഡലിങിലൂടെ കരിയർ ആരംഭിച്ച രാഹുൽ ഇതുവരെയുള്ള തന്റെ സീരിയൽ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നു. പ്ലസ് ടു കഴിഞ്ഞ് ചാറ്റേർഡ് അക്കൗണ്ടൻസി ചെയ്തു.

Serial Actor Rahul Suresh
Photo Credit: Rahul Suresh / Instagram

പെട്ടന്ന് ജോലി കിട്ടുകയായിരുന്നു ലക്ഷ്യം. അച്ഛനും അമ്മയ്ക്കും കോമേഴ്സ് ബാ​ഗ്രൗണ്ടുണ്ട്. എനിക്ക് അക്കൗണ്ടൻസി ഇഷ്ടവുമാണ്. അങ്ങനെയാണ് ഈ പ്രൊഫഷനിലേക്ക് വന്നത്. ആക്ടിങ് ഇഷ്ടമായിരുന്നുവെങ്കിലും ഈ ഫീൽഡിലേക്ക് വരാൻ ഒരു മെന്റൽ ബ്ലോക്കായിരുന്നു. മോഡലിങ്ങാണ് ചെയ്ത് തുടങ്ങിയത്. പിന്നീട് പിന്നണി ​ഗായിക ​ഗൗരി ലക്ഷ്മിയുടെ ഒരു മ്യൂസിക്ക് വീ‍ഡിയോയിൽ അഭിനയിച്ചു.

അത് പുറത്ത് വന്നശേഷം കിട്ടിയ നല്ല പ്രതികരണങ്ങളാണ് ഈ ഫീൽഡിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചത്. ഞാൻ ചെയ്ത വർക്ക കാണുമ്പോൾ കിട്ടുന്ന് കിക്ക് എനിക്ക് ഇഷ്ടമാണ് രാഹുൽ പറഞ്ഞ് തുടങ്ങി. സിറ്റുവേഷൻ ഡിമാന്റ് ചെയ്തതുകൊണ്ടാണ് കാതോട് കാതോരത്തിൽ അന്ന് ഫസ്റ്റ് നൈറ്റ് കിസ്സിങ് സീനിൽ അഭിനയിച്ചത്. കിസ്സിങ് സീനാണെങ്കിലും കിസ്സൊന്നും ചെയ്തില്ല.

അതൊക്കെ ക്യാമറ വെച്ച് അഡ്ജസ്റ്റ് ചെയ്ത് ചെയ്തതാണ്. പിന്നെ സീൻ കാണുന്ന പ്രേക്ഷകർക്ക് വൾ​ഗാരിറ്റി തോന്നരുതെന്ന് നിർബന്ധമുണ്ടായിരുന്നു. കുടുംബപ്രേക്ഷകർ കാണുന്നതാണല്ലോ. നല്ല ഫീഡ്ബാക്ക് ആ സീനിന് ലഭിച്ചു. ക്രിട്ടിസിസം ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. സിം​ഗിൾ അല്ലായിരുന്നു ഞാനെങ്കിൽ സീരിയലിന് വേണ്ടി ഈ സീനിൽ അഭിനയിക്കില്ലായിരുന്നു.

സിനിമയ്ക്ക് വേണ്ടിയാണെങ്കിൽ ചെയ്യും. അല്ലാത്തപക്ഷം അവസരം നഷ്ടപ്പെടുമല്ലോ. മാതാപിതാക്കളോട് ഒപ്പം ഇരുന്നാണ് ആ സീൻ കണ്ടത്. അവർ ഫ്രണ്ട്ലിയാണ്. അതുകൊണ്ട് പ്രശ്നങ്ങളൊന്നും പറഞ്ഞില്ല. ആ കിസ്സിങ് സീൻ ക്യാമറ ട്രിക്ക് തന്നെയാണ്. മലയാളത്തിൽ വരുന്ന ഭൂരിഭാ​ഗം സീരിയലുകളും റീമേക്കാണ്. സിനിമയാണ് എന്റെ ലക്ഷ്യം അതിലേക്കുള്ള മാർ​ഗമായാണ് സീരിയലിനെ കാണുന്നത് രാഹുൽ പറഞ്ഞു.

Serial Actor Rahul Suresh
Photo Credit: Rahul Suresh / Instagram

എന്റെ പാരന്റ്സ് അടക്കം ജോയ്സി സാറിന്റെ മഴതോരും മുൻപെ എന്ന നോവൽ വായിച്ചിട്ടുണ്ട്. വളരെ ഫെയ്മസായ നോവലാണ്. എനിക്ക് കെമിസ്ട്രി നന്നായി വർക്കൗട്ടായി തോന്നിയത് നടി കൃഷ്ണേന്ദുവുമായാണ്. അതിൽ റൊമാന്റിക്ക് സീനുകൾ ഉണ്ടായിരുന്നു. മഴ തോരും മുൻപെയിൽ നികിതയുമായി സർട്ടിലായിട്ടുള്ള പ്രണയരം​ഗങ്ങൾ മാത്രമെയുള്ളു. കാതോട് കാതോരത്തിലേത് പോലെ ആവർത്തനം വരരുത് ഇത്തരം രം​ഗങ്ങളിലെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.

സീരിയലിൽ നായികമാർക്കാണ് പ്രതിഫലം എന്നതിനെ കുറിച്ച് എനിക്ക് അറിയില്ല. ആ വ്യത്യാസം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രതിഫലം ഒരുപോലെയാണെന്നാണ് തോന്നിയിട്ടുള്ളത്. അടിപൊളിയാണെങ്കിൽ വില്ലൻ വേഷം ചെയ്യാൻ ആ​ഗ്രഹമാണ്. സിനിമയിലാണെങ്കിൽ കൂടുതൽ സന്തോഷം.

സൺടിവി തമിഴിൽ നിന്നും അവസരം വന്നിരുന്നു. തമിഴിൽ വർക്ക് ചെയ്യാൻ അടിപൊളിയാണെന്ന് പലരും പറഞ്ഞ് അറിയാം. പിന്നീട് അത് പല കാരണങ്ങളാൽ ഡിലേയായി. ചെയ്യാൻ കഴിഞ്ഞില്ല രാഹുൽ പറഞ്ഞു. കുട്ടിക്കാലത്ത് അനുഭവിച്ച ബോഡി ഷെയ്മിങ്ങിനെ കുറിച്ചും നടൻ സംസാരിച്ചു.

കാണാൻ ഭം​ഗിയില്ലെന്ന് പറഞ്ഞ് പണ്ട് ഒരുപാട് ബുള്ളിയിങ് ഞാൻ അനുഭവിച്ചിട്ടുണ്ട്. അന്ന് ഞാൻ മെലിഞ്ഞായിരുന്നു ഇത്. വിളറി വെളുത്തതുപോലെയായിരുന്നു. അതുകൊണ്ട് പ്ലസ് വൺ, പ്ലസ് ടു കാലം ഭീകരമായിരുന്നു. എന്നും വീട്ടിൽ പോയി കരയുമായിരുന്നു രാഹുൽ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: malayalam serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X