''ഇപ്പോൾ അമ്മ പിന്നെ അമ്മായിയമ്മ'' സുജാതയ്ക്ക് നോസ്കട്ട് കൊടുത്ത് ദീപക് ദേവ്; വീഡിയോ കാണാം
16 നഗവാഗത മത്സരാഥികളുമായാണ് സ്റ്റാർ ഫോർ യാത്ര ആരംഭിക്കുന്നത്.
മഴവില്ല് മനോരമയിൽ ഉടൻ ആരംഭിക്കാൻ പോകുന്ന സംഗീത റിയാലിറ്റി ഷോയിലാണ് ഗയിക സുജാതയോട് സംഗീത സംവിധായകൻ ദീപക് ദേവ് ഇങ്ങനെ പറഞ്ഞത്. പരിപാടിയുടെ പ്രമോ വീഡിയോയിലൂടെയാണ് സംഗതി വെളിച്ചത്തായത്. എന്തായാലും സംഭവം ജോറായിട്ടുണ്ട്.
നവാഗത സംഗീത പ്രതിഭകളെ കണ്ടെത്താനായി മഴവില്ല് മനോരമയിൽ പുതിയ സംഗീത റിയാലറ്റി ഷോ വരുന്നു. ഫെബ്രുവരി 3 നാണ് ഷോ ആരംഭിക്കുന്നത്. ഒരുപാട് സർപ്രൈസുകൾ കാഴ്ചക്കാർക്കായി സ്റ്റാർ ഫോർ ഒരുക്കുന്നുണ്ട്. ശരത്, പിന്നണി ഗായിക സുജാത, ദീപക് ദേവ്, ഷാൻ എന്നിവരാണ് റിയാലിറ്റി ഷേയിലെ വിധി കർത്താക്കൾ.

16 നഗവാഗത മത്സരാഥികളുമായാണ് സ്റ്റാർ ഫോർ യാത്ര ആരംഭിക്കുന്നത്. നാലു ടീമുകളായാണ് മത്സരം ആരംഭിക്കുമന്നത്. ശോയുടെ പ്രമോ തരംഗമായിരിക്കുകയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ ചാനൽ എന്ന പ്രീതി പിടിച്ചു പറ്റാൻ മഴവില്ല് മനോരമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനു കാരണം മഴവില്ല് മനോരമയുടെ പരിപാടികളാണ്.


Click it and Unblock the Notifications