സീരിയലിൻ്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതോടെ ആള്‍ക്കാര്‍ വന്ന് തല്ലുമോന്ന് പേടിച്ചിരുന്നു; രാക്കുയിലിലെ മാനസി പറയുന്നു

രാക്കുയില്‍ സീരിയലില്‍ മാനസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് നടി അപ്‌സര. കിടിലനൊരു നെഗറ്റീവ് റോള്‍ ആണെങ്കിലും പ്രേക്ഷകരുടെ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സീരിയലിലെ കഥാപാത്രത്തെ കുറിച്ച് നടി വാചാലയായിരിക്കുന്നത്.

;\പ്രേക്ഷകര്‍ക്ക് പലപ്പോഴും അപ്‌സര ശരിക്കും മലയാളിയാണോ എന്ന സംശയം ഉണ്ടാവാം എന്ന അവതാരകയുടെ ചോദ്യത്തിന് ഞാന്‍ ഒര്‍ജിനല്‍ 916 തൃശൂര്‍ക്കാരി ആണെന്നാണ് നടിയുടെ മറുപടി. ഇനിയിപ്പോ തൃശൂര്‍ക്കാരി ആണെന്ന് അറിയിക്കാന്‍ അവിടുത്തെ ഭാഷ പറയണമോ എന്നും ചോദിക്കുന്നു. തന്നോട് ഒരുപാട് പേരായി ചോദിക്കാറുള്ള കാര്യമാണിത്. മലയാളിയാണോ, അതോ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ട് വന്ന് അഭിനയിപ്പിക്കുന്നതാണോന്ന് ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബ് കമന്റുകളിലുമൊക്കെ എല്ലാവരും ചോദിക്കുന്നതായി അപ്‌സര വ്യക്തമാക്കുന്നു.

apsara

ഞാനിപ്പോള്‍ ചെന്നൈയില്‍ സെറ്റില്‍ഡാണ്. പക്ഷേ ജനിച്ചതും വളര്‍ത്തന്നതും സ്‌കൂളില്‍ പഠിച്ചതുമൊക്കെ തൃശൂരിലായിരുന്നു. ഓഫീസിന് അകത്തിരുന്ന് എട്ട്, ഒന്‍പത് മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. സാരിയില്‍ മോഡലിങ്ങാണ് ഞാന്‍ ആദ്യം ചെയ്തിരുന്നത്. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെയാണ് സീരിയലിലേക്ക് എത്തുന്നത്. തുടക്കത്തില്‍ ഇതൊരു സീരിയസ് കരിയറായി കണ്ടിരുന്നില്ല.

സാരി അഴകിൽ മനോഹരിയായി മധുമിത, നടിയുടെ ചിത്രങ്ങൾ കാണാം

പിന്നെ കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നി. അങ്ങനെയാണ് അതില്‍ സജീവമാകുന്നത്. ഇപ്പോള്‍ സന്തോഷവതിയാണ്. മലയാളത്തില്‍ നല്ലൊരു പ്രോജക്ട് ചെയ്യണമെന്നതും നെഗറ്റീവ് റോള്‍ വേണമെന്നതും എന്റെ വലിയ സ്വപ്‌നമായിരുന്നു. അത് രണ്ടും ഒരുമിച്ച് സാധിച്ചു. അതില്‍ സംതൃപ്തി ഉണ്ട്. മലയാള സിനിമയിലേക്ക് വരുമോ എന്നുള്ള പ്രതീക്ഷ ഒന്നുമില്ല. വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്.

ഈ കഥ കേട്ട് ആദ്യ ഷെഡ്യൂള്‍ വന്ന് അഭിനയിച്ചപ്പോള്‍ ആള്‍ക്കാരുടെ കൈയില്‍ നിന്നും അടി കിട്ടുമെന്നാണ് വിചാരിച്ചത്. നെഗറ്റീവ് ക്യാരക്ടര്‍ ആയത് കൊണ്ട് ചീത്തയൊക്കെ പറയുമെന്ന് കരുതി. ആരും മാനസിയെ സ്വീകരിക്കുമെന്ന് കരുതിയില്ല. പക്ഷേ പ്രതീക്ഷിച്ചതിലും കൂടുതല്‍ കേരളത്തില്‍ നിന്നും ലഭിച്ചു.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X