For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെയാെക്കെ പ്ലിങ് ആക്കാമോ ചേട്ടാ !!കിട്ടിയ പണിയെ കുറിച്ച് പേളി പറയുന്നതിങ്ങനെ, വീഡിയോ കാണാം

  |

  മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഒരു പരിപാടിയാണ് റിയാലിറ്റി ഷോ. ടെലിവിഷനിലെ മറ്റു പരമ്പരകളേക്കാലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നത്. പാട്ട്, ഡാൻസ്, കോമഡി, എന്നു വേണ്ട വധുവിനെ തിരഞ്ഞെടുക്കൻ വരെ ഇപ്പോൾ റിയാലിറ്റി ഷോ നടത്തുന്നുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന ഒരു റിയാലിറ്റി ഷോയാണ് മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന നായിക നായകൻ.

  ഹോളിവുഡിലെ ''ജയിംസ് ബോണ്ട് ഗേൾ'' ഇനി ഓർമകൾ മാത്രം!! യൂനീസ് ഗെയ്സൺ ആരായിരുന്നുവെന്ന് അറിയാമോ!

  സംവിധായകൻ ലാൽ ജോസ് നായിക നായകനെ തേടി നടത്തുന്ന റിയാലിറ്റി ഷോയാണിത്. വളരെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നത്. 16 മത്സാരാഥിയാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. ലാൽ ജോസ് വിധികർത്താവായ് എത്തുന്ന ഷോയിൽ കുഞ്ചാക്കോ ബോബനും സംവൃത സുനിലും മത്സരാർത്ഥികളുടെ മെന്റർസായായി എത്തുന്നു എന്നുള്ള ഷോയുടെ ഒരു ഹൈലറ്റാണ് . ഷോയുടെ മറ്റൊരു ആകർഷണം പേളി മാണിയാണ്. പേളിയാണ് ഷോയുടെ നട്ടെല്ല് എന്നു വേണമെങ്കിൽ പറയാം.

  ദീപികയ്ക്ക് മുൻപേ ആലിയ- രൺബീർ വിവാഹം? കല്യാണം വൈകിപ്പിക്കില്ല, വെളിപ്പെടുത്തലുമായി ആലിയ

  പേളിയുടെ വായ് അടപ്പിച്ച്

  പേളിയുടെ വായ് അടപ്പിച്ച്

  കൗണ്ടർ പറഞ്ഞ് ആളുകളുടെ വായ് അടപ്പിക്കാനുള്ള പേളിയുടെ കഴിവ് എല്ലാവർക്കും അറിയാവുന്നതാണ്. തിരിച്ച് പേളിക്കൊരു പണി കൊടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ പെട്ടെന്ന് പിടി തരുന്ന ആളല്ല പേളി. ഇതാണ് പേളിയെന്ന അവതാരകയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇത് പേളിയുടെ ഒരു ക്വാളിറ്റി കൂടിയാണ്. എല്ലാവരേയും പ്ലിങ് ആക്കുന്ന പേളിയ്ക്ക് ഒരു കിടിലൻ പണി കിട്ടി. ശരിയ്ക്കും പോളി അൽപ സമയത്തേയ്ക്ക് ചൂളി പോയി എന്നു തന്നെ പറയാം.

  പേളിയെ മട്ടാഞ്ചേരി ‍ഡേവിഡ് ഒതുക്കി

  പേളിയെ മട്ടാഞ്ചേരി ‍ഡേവിഡ് ഒതുക്കി

  നായിക നായകൻ റിയാലിറ്റി ഷോയുടെ ഭാഗമായി എത്തിയ മട്ടഞ്ചേറി ഡേവിഡിന്റെ വാക്ക് ചാതുര്യത്തിനു മുന്നിലാണ് പേളി ഒതുങ്ങിയത്. എല്ലാവരേയും വാക്ക് സാമാർഥ്യത്തിലൂടെ മുട്ട് കുത്തിക്കുന്ന പേളിയുടെ കൊമ്പ് ഒടിക്കുകയായിരുന്നു ഡോവിഡ്. ശരിയ്ക്കും പേളി ചമ്മി എന്നു തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ആ വീഡിയോ വൈറലാണ്. പേളിയും ആ ഭാഗം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  പണി കിട്ടയത് അപരൻ റൗണ്ടിൽ

  പണി കിട്ടയത് അപരൻ റൗണ്ടിൽ

  നായിക നയകനിൽ പുതുമായാർന്ന റൗണ്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിലൊരു റൗണ്ടാണ് അപരൻ മത്സാരാഥികൾ തങ്ങളുടെ ചുറ്റുപാടിലുള്ള അരുടെയെങ്കിലും ജീവിതം പുനരവതരിപ്പിക്കുകയാണ് വേണ്ടത്. ഈ റൗണ്ടിലേയ്ക്ക് മത്സരാഥിയായ ആന്റണി തിരഞ്ഞെടുത്തത് ഡേവിഡിനെയാണ്. ഫോർട്ട് കൊച്ചിയിൽ ഹോട്ടൽ നടത്തുകയാണ് ഡേവിഡ്. അദ്ദേഹം തന്റെ കടയിലേയ്ക്ക ആളുകളെ വിളിച്ചു കയറ്റുന്നതാണ് ആന്റണി പുനരവതരിപ്പിച്ചത്.

    തകർപ്പൻ പ്രകടനം

  തകർപ്പൻ പ്രകടനം

  ആന്റണിയുടേത് തകർപ്പൻ പ്രകടനമായിരുന്നു. ആന്റണിയിൽ നിന്ന് ഡേവിഡിലേയ്ക്കുള്ള മാറ്റത്തിന് ജഡ്ജസ് ഉൾപ്പെടെ എല്ലാവരും മികച്ച അഭിപ്രായമായിരുന്നു നൽകിയത്. ഇതിനു ശേഷം എല്ലാവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഡേവിഡ് വേദിയിലെത്തിയത്. മത്സരാഥികളും വിധി കർത്താക്കളും ഇദ്ദേഹത്തിന്റെ പ്രകടനത്തിനു മുന്നിൽ ഒരു നിമിഷം ഞെട്ടിപ്പോയിരുന്നു .തുടർന്ന് ഡേവിഡിനെ കൂടുതൽ പരിചയപ്പെടുന്നതിനിടയിലാണ് പേളിയ്ക്ക് കിടിലൻ പണി കിട്ടിയത്.

  പേളിയെ തോൽപ്പിച്ചത് ഇങ്ങനെ

  പേളിയെ തോൽപ്പിച്ചത് ഇങ്ങനെ

  പേളി തന്നെ തന്റെ തോൽവി തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ഡേവിഡുമായുള്ള ഭാഗം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടായിരുന്നു താൻ പ്ലിങ് ആയ സംഭവം തുറന്നു പറ‍ഞ്ഞത്. ഡേവിഡിനോട് വീട്ടിൽ ആരൊക്കെയുണ്ടെന്നായിരുന്നു പേളിയുടെ ചോദ്യം.അച്ഛന്‍, അമ്മ, അനിയൻ പിന്നെ എന്റെയൊരു മോളുമുണ്ട്. ഒൻപത് മാസം, വെരി നോട്ടി ഗേൾ.'-ഡേവിഡ് പറഞ്ഞു. കുട്ടിയെ കുറിച്ചു കേട്ടപ്പോൾ കുഞ്ഞിന്റെ പേരറിയാൻ പേളിയ്ക്ക് തിടുക്കമായി. ഹണിയെന്നാണ് പേരെന്ന് ഡേവിഡ് പറഞ്ഞു. ‘ഹണി ബേബിക്ക് ഹായി' എന്നു പേളി പറഞ്ഞതോടെയാണ് സംഭവം കൈയിൽ നിന്ന് പോയത്. ഹണി എന്നത് ലാബ്രഡോർ പട്ടിക്കുഞ്ഞ് ആണെന്നാണ് ഡേവിഡ് വെളിപ്പെടുത്തുന്നത്. നായികാ നായകൻ വേദിയിലെ ഏറ്റവും വലിയ പ്ലിങ് ആയ സംഭവം ഇതായിരുന്നുവെന്ന് പേളി തന്നെ തുറന്നു പറഞ്ഞു.

  English summary
  mazhavil manorama reality show nayika nayakan pearly manney pling moment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X