For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയം വിടാം എന്ന് തീരുമാനിച്ച സമയം, തിരിച്ചുകൊണ്ടുവന്നത് അദ്ദേഹം, തുറന്നുപറഞ്ഞ് മാളവിക

  |

  മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി മാളവിക വെയില്‍സ്. സിനിമയിലെ ഗീതു എന്ന നായികാകഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. മലര്‍വാടിക്ക് ശേഷവും സിനിമകള്‍ ചെയ്‌തെങ്കിലും പിന്നീട് ടെലിവിഷന്‍ രംഗത്താണ് മാളവിക കൂടുതല്‍ സജീവമായത്. അവതാരകയായി തുടങ്ങിയ താരം പൊന്നമ്പിളിയിലൂടെയാണ് സീരിയല്‍ രംഗത്ത് എത്തിയത്‌. നന്ദിനി, അമ്മുവിന്‌റെ അമ്മ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു. നിലവില്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെയാണ് മാളവിക പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.

  ഗ്ലാമറസ് ലുക്കില്‍ നീരജ നായര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

  പൊന്നമ്പിളി എന്ന ആദ്യ സീരിയലിലൂടെ തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറി. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അഞ്ജനയായും തിളങ്ങിനില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട് താരത്തിന്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയ താരമാണ് മാളവിക. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയില്‍ എല്ലാം പ്രാവീണ്യം നേടിയിരുന്നു നടി.

  അഭിനയ രംഗത്തേക്ക് എത്തിച്ചത് അച്ഛനാണെന്ന് മുന്‍പ് മാളവിക പറഞ്ഞിട്ടുണ്ട്. അതേസമയം അച്ഛന്‌റെ വിയോഗം തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്ന് പറയുകയാണ് നടി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാളവിക വെയ്ല്‍സ് മനസുതുറന്നത്. അച്ഛനായിരുന്നു തനിക്ക് എല്ലാ കാര്യത്തിലും താങ്ങായും തണലായും ഉണ്ടായിരുന്നത് എന്ന് നടി പറയുന്നു. അച്ഛന്‍റെ വിയോഗ ശേഷമാണ് സിനിമകള്‍ ചെയ്യാതിരുന്നതും അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തതും.

  കുറച്ചുനാള്‍ വിട്ടുനിന്ന ശേഷമാണ് സീരിയലിലൂടെ അഭിനയ രംഗത്തേക്ക് തിരിക എത്തുന്നത്. അച്ഛന്‌റെ മരണശേഷവും തനിക്ക് സിനിമാ ഓഫറുകള്‍ വന്നിരുന്നു എന്നും മാളവിക പറഞ്ഞു. എന്നാല്‍ അച്ഛന്‍ പോയത് എന്നെ വിഷാദത്തിലേക്ക് നയിച്ചു. കാരണം എന്‌റെ എല്ലാ കാര്യങ്ങളിലും അച്ഛന്‌റെ സാന്നിദ്ധ്യമുണ്ടായിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കാം. അഭിനയം വിടാം എന്നായിരുന്നു അന്നത്തെ തീരുമാനം.

  പക്ഷേ പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിന്‍ രാഘവന്‍ സാര്‍ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടുവന്നു. ആദ്യമൊക്കെ ഒഴിവായെങ്കിലും അവസാനം എന്റെ തീരുമാനം മാറ്റി. ചെയ്ത എല്ലാ സീരിയലുകളും ഇഷ്ടമാണെങ്കിലും പൊന്നമ്പിളിയിലെ പൊന്നുവാണ് ഹൃദയത്തോട് എറ്റവും ചേര്‍ന്നുനില്‍ക്കുന്നതെന്നും നടി പറഞ്ഞു. വിവാഹത്തെ കുറിച്ചും അഭിമുഖത്തില്‍ മാളവിക മനസുതുറന്നു.

  അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

  ഉടന്‍ വിവാഹത്തിനില്ല എന്നാണ് നടി പറയുന്നത്. കരിയറില്‍ ഇനിയും സ്വപ്‌നങ്ങളുണ്ട്. വിവാഹത്തെ കുറിച്ച് മനസില്‍ വരുന്ന ഒരു സങ്കല്‍പ്പത്തെ കുറിച്ചും നടി പറഞ്ഞു. അമ്പലമുറ്റത്ത് വെച്ചുളള ലളിതമായ ചടങ്ങ്. നെറ്റിയില്‍ ചന്ദനക്കുറി ചാര്‍ത്തി കസവ് വസ്ത്രമണിഞ്ഞ് കഴുത്തില്‍ തുളസീമാലയുമായി എന്‌റെ ആളുടെ കൂടെ കൈപിടിച്ചുനില്‍ക്കുക. അത് നടക്കുമോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഇല്ലായിരിക്കും. വിവാഹത്തിന്‌റെ കാര്യത്തില്‍ എകപക്ഷീയമായി ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലല്ലോ. വിവാഹത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നതിലും ആഡംബരം കാട്ടുന്നതിലും തനിക്ക് തീരെ താല്‍പര്യമില്ലെന്നും മാളവിക പറഞ്ഞു.

  പൃഥ്വിരാജിന്റെ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച് വന്ന ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  അതുകണ്ട് എങ്ങനെയാണ് ഒരമ്മയുടെ സമനില തെറ്റാതിരിക്കുന്നതെന്ന് സീമ ജി നായർ | Oneindia Malayalam

  സീരിയലുകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. പത്തിലധികം സിനിമകളാണ് മാളവിക അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു താരം. മാളവിക അഭിനയിച്ച നന്ദിനി സീരിയല്‍ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു. 2019ലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് നടിയുടെതായി സംപ്രേക്ഷണം ആരംഭിച്ചത്. രേഖ രതീഷ്, യുവകൃഷ്ണ, ഷോബി തിലകന്‍, അഖില്‍ ആനന്ദ്, ശാലു മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  സംവിധായകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ പറയുന്ന കാര്യങ്ങള്‍ നമുക്കും പ്രചോദനമാവും, മനസുതുറന്ന് സന്തോഷ് രാമന്‍

  English summary
  Mazhavil Manorama's Manjil Virinja Poovu Fame Malavika Wales About Her Marriage And Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X