For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് ശേഷം മിനിസ്ക്രീനിലേയ്ക്ക്, പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോയുടെ മേരി പറയുന്നു

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചാക്കോയും മേരിയും. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച ആരാധകരാണുള്ളത്. ഭ്രമണം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സജിൻ ജോൺ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രമായ ചാക്കോയെ അവതരിപ്പിക്കുന്നത്. തുടക്കം മുതൽ തന്നെ ചാക്കോയുണ്ടെങ്കിലും മേരി ഈ അടുത്ത കാലത്താണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. പുതുമുഖ താരംഅപർണദേവിയാണ് മേരിയായി എത്തുന്നത്.

  മലയാളി പ്രേക്ഷകർക്ക് അപർണയെ അത്രസുപരിചിതമല്ല. പുതുമുഖ താരമായിരുന്നിട്ട് പോലും നടി ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. നർത്തകിയായ അപർണ എങ്ങനെയാണ് ചാക്കോയുടെ മേരിയായതെന്ന് തുറന്ന് പറയുകയാണ്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സീരിയൽ വിശേഷം മാത്രമല്ല വിവാഹ ജീവിതത്തെ കുറിച്ചും നടി പറയുന്നുണ്ട്.

  കൊല്ലം ചവറയിൽ ജനിച്ചു വളർന്ന അപർണയ്ക്ക് ചെറുപ്പം മുതലെ നൃത്തത്തിനോട് വളരെ താൽപര്യമായിരുന്നു. ഏഴാം ക്ലാസ് വരെ നാട്ടിൽ പഠിച്ചതിന് ശേഷം കലാമണ്ഡലത്തിൽ ചേർന്ന് പഠിക്കുകയായിരുന്നു. വീട്ടിൽ നിന്ന് മാറി നിൽക്കാൻ ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നെങ്കിലും കാലക്രമേണ അത് മാറി. പിന്നീട് ഡിഗ്രി വരെ ജീവിതം അവിടെയായിരുന്നു. ഇതിനിടയ്ക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നും നടി പറയുന്നു.

  വിവാഹത്തിന് ശേഷമാണ് അപർണ മിനിസ്ക്രീനിൽ എത്തുന്നത്. പത്ത് മാസങ്ങൾക്കു മുമ്പായിരുന്നു വിവാഹം. കലാമണ്ഡലവുമായി ബന്ധമുള്ള രമിത്തിനെയാണ് അപർണ്ണ വിവാഹം കഴിച്ചത്. പ്രണയ വിവാഹമാണോ എന്ന് ചോദിക്കുന്നവരോട് പ്രണയിക്കുന്നതിന് മുൻപ് തന്നെ വീട്ടുകാർ ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു എന്നാണ് നടി നൽകുന്ന മറുപടി. കലാമണ്ഡലത്തിൽ കുറച്ചു നാൾ പഠിച്ച രമിത്ത് ഇപ്പോൾ സിംഗപ്പൂരിൽ ആക്ടിങ് കോഴ്സ് പഠിക്കുകയാണ്. ഭർത്താവ് അടുത്തില്ലാത്ത വിഷമവും നടി അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്.

  സീരിയലിൽ എത്തിയതിനെ കുറിച്ചും അപർണ അഭിമുഖത്തിൽ പറയുന്നുണ്ട്. ഭർത്താവിന്റെ ചേച്ചി വഴിയാണ് പരമ്പര ലഭിക്കുന്നത്. കാസ്റ്റിങ് കോൾ കണ്ട ചേച്ചിയുടെ നിർബന്ധത്തെ തുടർന്നാണ് സീരിയലിലേയ്ക്ക് അപേക്ഷ അയക്കുന്നത്. ഓഡിഷനിലൂടെയാണ് പരമ്പരയിൽ അവസരം ലഭിച്ചതെന്നും അപർണ പറയുന്നു. ഈ അടുത്തകാലം വരെ തന്റെ സ്വപ്നങ്ങളിൽ പേലും അഭിനയം ഇല്ലായിരുന്നുവെന്നാണ് നടി പറയുന്നത്. ഭർത്താവിന്റെ വീട്ടുകാർ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും അപർണ പറയുന്നുണ്ട‍്.

  പുതിയ ലുക്ക് ബിലാലിനോ? ആ വിശ്വരൂപം മരക്കാറിന് വേണ്ടിയെന്ന് ആരാധകര്‍ | Filmybeat Malayalam

  ഇപ്പോൾ കൊച്ചിയിലാണ് അപർണ്ണ താമസിക്കുന്നത്. ഈ വർഷം പകുതിയോടെ അങ്കമാലിയിൽ ഒരു വീടുവാങ്ങിയിരുന്നു. അതിനുശേഷമാണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. നൃത്തവും അഭിനയവും ഒന്നിച്ച് കൊണ്ടു പോകാനാണ് അപർണയുടെ ആഗ്രഹം. കഴിഞ്ഞ അഞ്ചു വർഷമായി മുദ്രാപീഠം എന്ന പേരിൽ ഒരു ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. നൂറോളം കുട്ടികൾ അവിടെ നൃത്തം അഭ്യസിക്കുന്നുണ്ടെന്നും അപർണ ദേവി അഭിമുഖത്തിൽ പറയുന്നു.

  Read more about: serial tv
  English summary
  mazhavil manorama Serial Chackoyum maryum actress Aparna devi About Her Serial entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X