For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരി മാത്രമല്ല കണ്ണ് നിറയുന്ന സംഭവങ്ങളും ഉണ്ട്, ഷോയ്ക്കിടെ കരഞ്ഞ സംഭവത്തെ കുറിച്ച് ഡിഡിയും മീനാക്ഷിയും

  |

  റിയാലിറ്റി ഷോ മത്സരാർഥികളായി എത്തി പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരായി മാറിയ താരങ്ങളാണ് മീനാക്ഷിയും ഡെയ്ൻ ഡേവിസും. മഴവിൽ മനോരമയിലൂടെയാണ് ഇരുവരും തങ്ങളുടെ കരിയർ ആരംഭിക്കുന്നത്. വളരെ ചെരിയ സമയം കൊണ്ട് തന്നെ ഡെയ്നും- മീനാക്ഷിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. നിലവിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം 3.0 യുടെ അവതാരകരനാണ് ഇരുവരും . ചെറിയ സമയം കെണ്ട് തന്നെ ഇരുവരും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

  യുവതാരത്തിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു , കാണൂ

  മഴവിൽമനോരമ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ നായിക-നായകനിലൂടെയാണ് മീനാക്ഷി മിനിസ്ക്രീനിൽ എത്തിയത്. മീനാക്ഷി മത്സരാർഥിയായി എത്തിയ ഷോ അവതരിപ്പിച്ചിരുന്നഥത് ഡെയ്ൻ ആയിരുന്നു. നായിക-നായകന് ശേഷമാണ് ഇരുവരും ഒരുമിച്ചൊരു റിയാലിറ്റി ഷോയുമായി എത്തിയത് തുടക്കത്തിൽ തന്നെ ഇരുവരുടേയും കോമ്പോ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിത ഷോയ്ക്കിടെ കണ്ണ നിറഞ്ഞ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മീനാക്ഷിയും ഡെയ്നും. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മീനാക്ഷി ഡെയ്ൻ കെമിസ്ട്രിയെ കുറിച്ചും തുറന്നു പറഞ്ഞു.

  ചിരി മാത്രമല്ല ഷോയ്ക്കിടെ കണ്ണ് നിറയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ടെന്ന് മീനാന്റി അഭിമുഖത്തിൽ പറയുന്നു.ചില ജീവിതങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറയാറുമുണ്ട്. അവരുടെ ജീവിതത്തിലെ പ്രശനങ്ങളും ദുഃഖങ്ങളും കേൾക്കുമ്പോൾ നമ്മൾ സ്റ്റേജിലാണ് നിൽക്കുന്നതെന്നൊക്കെ മറന്നു പോകും. ഇതിന്റെ തുടർച്ചയായി വേദിയിൽ നിന്ന് കരഞ്ഞ സംഭവം ഡിഡി പറയുകയും ചെയ്തു. ജോസ് പ്രകാശിന്റെ കാരക്ടർ ചെയ്ത സ്റ്റേജിൽ ഞാനും മീനാക്ഷിയും കരഞ്ഞു പോയി. പിന്നെ, എപ്പിസോഡ് വന്നപ്പോഴതാ, ജോസ് പ്രകാശിന്റെ വേഷമൊക്കെയിട്ട് കൊമ്പൻ മീശയൊക്കെ വച്ച് ഞാൻ കുടുകുടാ കരയുന്നു. അന്ന് തീരുമാനിച്ചു ഇനി മാക്സിമം സഹിച്ച് നില്‍ക്കുമെന്ന്.

  മീനാക്ഷി ഡെയ്ൻ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഡെയ്നുമായുള്ള കെമിസ്ത്രിയെ കുറിച്ച് മീനാക്ഷി പറയുന്നത് ഇങ്ങനെയാണ്. ഞങ്ങൾ തമ്മിൽ നല്ലൊരു വൈബ് കിട്ടുന്നതാണ് സ്റ്റേജിൽ കയറുമ്പോൾ ഏറ്റവും സൗകര്യമുള്ള കാര്യം. ഒരാൾ പെട്ടെന്ന് സൈലന്റ് ആയി പോയാലും മറ്റേയാൾ രക്ഷപ്പെടുത്തും. ഈ പ്രോഗ്രാമിന്റെ 90 ശതമാനം ക്രെഡിറ്റും സംവിധായകൻ ഉൾപ്പെടെയുള്ള ടീമിനാണ്. മേക്കപ്പിനും കോസ്റ്റ്യൂമിനുമൊക്കെ ഇതിൽ വലിയ പ്രാധാന്യമുണ്ട്.

  സ്ക്രിപ്റ്റ് പഠിച്ചിട്ടൊന്നുമല്ല സ്റ്റേജിൽ കയറുന്നതെന്നും ഡെയ്ൻ പറഞ്ഞു. കയ്യിൽ നിന്ന് ഇടുക എന്ന ആശയത്തിനാണ് പ്രാധാന്യം. അതിനുള്ള സ്വാതന്ത്ര്യം തരുന്നതാണ് പരിപാടിയുടെ ഏറ്റവും വലിയ ഗുണം. ചില സമയത്ത് നമുക്ക് വാക്കുകൾ തെറ്റിപോകാം, പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും മാറി പോകാം. പക്ഷേ, അന്നേരമൊന്നും കട്ട് പറഞ്ഞ് റീ ടേക്ക് എടുക്കേണ്ട ആവശ്യ മില്ല. അടുത്തയാൾ അതറിഞ്ഞ് ഡയലോഗ് പറഞ്ഞാൽ മതി. പിന്നെ, ‍ഞങ്ങൾ വളരെ സീരിയസായി ഒരു കാര്യം പറ‍ഞ്ഞാലും ആളുകൾക്ക് ചിരിയാണെന്നും ഡെയ്ൻ പറയുന്നു.

  Meenakshi Raveendran Exclusive Interview | FilmiBeat Malayalam

  ഉടൻ പണം 3.0 ൽ നിന്ന് ഡെയ്ൻ ചെറിയ ഒരു ഇടവേള എടുക്കിരുന്നു. ഷോ വിജയകരമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഡിഡി ഷോയിൽ നിന്ന് അപ്രത്യക്ഷനായത്. ഇത് സോഷ്യൽ മീഡിൽ വലിയ ചർച്ച വിഷയമായിരുന്നു. നിരവധി വ്യാജ വാർത്തകളായിരുന്നു പ്രചരിച്ചത്. എന്നാൽ കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഡെയ്ൻ ഷോയിൽ നിന്ന് മാറി നിന്നത്. അസുഖം പൂർണ്ണമായി മാറിയപ്പോൾ പഴയത് പോലെ മടങ്ങി വരുകയും ചെയ്തിരുന്നു . ഡിഡി തന്നെയാണ ഇക്കാര്യം പ്രേക്ഷകരോട് വെളിപ്പെടുത്തിയത്.

  Read more about: meenakshi dain davis
  English summary
  Mazhavil Manorama Udan Panam 3.0 fame Meenakshi and Dain davis About Sad Moment In The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X