ഞാൻ ക്രിസ്ത്യനും കുക്കു മുസ്ലീമും ആണ്, ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്തു, കുക്കുവും ദീപയും പറയുന്നു

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സുഹൈദ് കുക്കു. അവതാരകൻ കൂടിയായ താരത്തെ പ്രേക്ഷകരുടെ ഇടയിൽ കുക്കു എന്നാണ് അറിയപ്പെടുന്നത്. നിലവിൽ ഡെയിൻ ഡേവിസിനും മീനാക്ഷിക്കുമൊപ്പം മഴവിൽ മനോരമയുടെ ഉടൻ പണം 3.0 അവതരിപ്പിക്കുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണിത്. മികച്ച കാഴ്ചക്കാരാണ് ഈ ഷോയ്ക്കുള്ളത്.

കുക്കുവിനെ പോലെ തന്നെ ഭാര്യ ദീപയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. 2020 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. കുക്കു തന്നെയാണ് തന്റെ ജീവിതത്തിലെ പ്രധാന നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുക്കുവിന്റേയും ദീപയുടേയും ക്യുഎ സെക്ഷനാണ്. യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരുടെ ചോദ്യത്തിന് താരങ്ങൾ മറുപടി നൽകിയിരിക്കുന്നത്. പ്രേക്ഷകർക്ക് അറിയേണ്ട ഒരു പ്രധാന കാര്യം ഇരുവരുടേയും വിവാഹത്ത കുറിച്ചാണ്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഇവർ കുടുബാംഗങ്ങളുടെ അനുഗ്രഹത്തോടെയാണ് കല്യാണം കഴിക്കുന്നത്.

വിവാഹം

"എല്ലാവരുടെയും ജീവിതത്തിൽ എല്ലാം നല്ലതുപോലെ സംഭവിക്കണം എന്നില്ലല്ലോ. ഞങ്ങൾ സെലിബ്രിറ്റീസ് ആയതുകൊണ്ട് എല്ലാം ഈസിയായി നടന്നു എന്നൊന്നും ഇല്ല. നമ്മളും സാധാരണ മനുഷ്യർ തന്നെയാണ്. ഫീലിങ്ങ്സ് ഒക്കെയും ഞങ്ങൾക്കും ഉണ്ട്. അതേപോലെ പ്രശ്നനങ്ങളും ഉണ്ടെന്നാണ് വിവാഹത്തിനെ കുറിച്ച് ചോദിച്ച ചോദ്യത്തിനോട് കുക്കുവും ദീപയും പ്രതികരികരിച്ചത്. പിന്നീട് ഇരുവരുടേയും പ്രെഫഷന കുറിച്ചും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. വിവാഹത്തിന് മുൻപ് എച്ച് ആർ ആയി ജോലി നോക്കുകയായിരുന്നു ദീപ. വ്‌ളോഗർ ആണ്, അവതാരകൻ ആണ് പിന്നെ ഡാൻസ് സ്റ്റുഡിയോയും നടത്തുന്നുണ്ടെന്ന് കുക്കു പറയുന്നു.

കുക്കുവിന്  വന്ന മാറ്റം

വിവാഹത്തിന് ശേഷം കുക്കുവിന് വന്ന മാറ്റത്തെ കുറിച്ചും ആരാധകർ ചോദിക്കുന്നു. കുറച്ച് സാമാധാനം കൂടിയെന്നാണ് കുക്കു പറയുന്നത്. ഇപ്പോൾ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരാളെ കൂടി കിട്ടിയെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വർഷങ്ങളായി വിചാരിച്ചിട്ട് നടക്കാത്ത പ്ലാനിനെ കുറിച്ചു താരങ്ങൾ പറയുന്നുണ്ട്. കാർ എടുക്കാൻ പ്ലാൻ ഉണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിനായിരുന്നു ഇതുവരെ നടക്കാത്ത ആഗ്രഹത്തെ കുറിച്ച് ഇരുവരും പറഞ്ഞത്. വർഷങ്ങളായുള്ള പ്ലാൻ ആണ് പക്ഷെ ഇതുവരെ നടന്നിട്ടില്ല എന്നായിരുന്നു മറുപടി.

കുഞ്ഞുങ്ങൾ

ജീവിത്തിൽ കേൾക്കാൻ ആഗഹ്രമില്ലാത്ത ചോദ്യത്തെ കുറിച്ചും താരങ്ങൾ പറയുന്നുണ്ട്. പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇഷ്ടമല്ലാത്ത ചോദ്യത്തെ കുറിച്ച് ഇരുവരും പറഞ്ഞത്. വിവാഹത്തിന് മുൻപേ ആണെങ്കിൽ പ്രായത്തെ കുറിച്ച് ചോദിക്കുന്നതും വിവാഹത്തിന് ശേഷം ഇങ്ങനെ നടന്നാൽ മതിയോ മൂന്നാമത് ഒരാൾ വേണ്ടേ എന്ന ചോദ്യവും ഏറെ ബുദ്ധിമുട്ടാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടി അല്ലല്ലോ നമ്മൾ വിവാഹം കഴിക്കുന്നത്. ഇത്രയും നാളും ജീവിതം ഒരറ്റത്ത് എത്തിക്കാൻ വേണ്ടി സ്ട്രഗിൾ ചെയ്യുകയായിരുന്നു. ഇപ്പോൾ ജീവിതം ആസ്വദിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. എല്ലാത്തിനും സമയം ആകുമ്പോൾ എല്ലാം നടക്കുമെന്നും താരങ്ങൾ കൂട്ടിച്ചേർത്തു.

ബോണ്ട്

കുക്കുവിനെ പേരു വിളിക്കുന്നകിനെ കുറിച്ചും ദീപയോട് ആരാധകർ ചോദിക്കുന്നുണ്ട്. തന്നെക്കാളും ഒരു വയസ്സിനു മൂത്തതാണ് കുക്കു. ഇക്ക, ചേട്ടാ എന്നുള്ള വിളികൾ ഒരു ഗ്യാപ്പ് ഫീൽ ചെയ്യാറുണ്ട്. ഞങ്ങൾ തമ്മിൽ ഒരു ബോണ്ട് അതായത് കൊണ്ടാണ്. വിളിയിൽ അത്ര വലിയ കാര്യം ഒന്നും ഇല്ലെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായ പറയുന്നുണ്ട്.

Recommended Video

Monson deceived actor Mohanlal with fake antiques
വിവാഹത്തിലെ  പ്രശ്നങ്ങൾ

തങ്ങളുടെ ഇന്റർ കാസ്റ്റ് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനും താരങ്ങൾ മറുപടി നൽകിയിട്ടുണ്ട്. എല്ലാ ഇന്റർ കാസ്സറ് വിവാഹത്തിലും ഉണ്ടാകുന്ന വിഷയങ്ങൾ ഞങ്ങളുടെയും കാര്യത്തിൽ ഉണ്ടായിരുന്നു എന്നാണ് ദീപ പറയുന്നത്. '' ഇന്റർ കാസ്റ്റ് വിവാഹത്തെകുറിച്ചുള്ള ചോദ്യങ്ങളും ഒരുപാട് ആളുകൾ ചോദിച്ചിരുന്നു. ഞാൻ ക്രിസ്ത്യൻ ആണ് കുക്കു മുസ്ലീമാണ്. എല്ലാ ഇന്റർ കാസ്റ്റ് വിവാഹത്തിലും ഉണ്ടാകുന്ന വിഷയങ്ങൾ ഞങ്ങളുടെയും കാര്യത്തിൽ ഉണ്ടായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്തിട്ടാണ് ഞങ്ങൾ വിവാഹം എന്ന കടമ്പയിലേക്ക് എത്തിയത്. രണ്ടു കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കുക്കുവിന്റെ കുടുംബം ഓക്കെ ആയി. പയ്യെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും എന്നും ദീപ പറയുന്നു.

More from Filmibeat

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X