അയ്യപ്പനല്ല സാക്ഷാൽ പരമശിവൻ, നിഓം ഭൂമിയിലേക്ക് എത്തിയതോടെ വരുമാനം ഇരട്ടിച്ചു, ദിയയുടെ ലക്കി ചാം, തരംഗമായി ഓമി
സോഷ്യൽമീഡിയയിൽ കഴിഞ്ഞ രണ്ട് ദിവസമായി തരംഗമാകുന്നത് ദിയ കൃഷ്ണയും കുടുംബവുമാണ്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ദിയയ്ക്ക് ആദ്യത്തെ കൺമണി പിറന്നത്. നിഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് കുടുംബം പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വിളിപ്പേര്. യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും ലൈഫ് സ്റ്റൈൽ വ്ലോഗറുമായതുകൊണ്ട് തന്നെ ഗർഭിണിയായത് മുതലുള്ള എല്ലാ വിശേഷങ്ങളും ദിയ വ്ലോഗായി പങ്കിട്ടിരുന്നു.
അതുകൊണ്ട് തന്നെ പ്രസവവും സഹോദരി അഹാനയുടെ സഹായത്തോടെ വ്ലോഗായി ദിയ ഷൂട്ട് ചെയ്തിരുന്നു. കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് ദിയയും കുടുംബാംഗങ്ങളും ആദ്യം അറിയിച്ചത്. പിന്നീടാണ് പ്രസവവീഡിയോ ദിയ യുട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. നോർമൽ ഡെലിവറിയായിരുന്നു ദിയയുടേത്.

പ്രസവത്തിനായി നേരത്തെ തന്നെ ലെബർ സ്യൂട്ട് ബുക്ക് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഭർത്താവും കുടുംബാംഗങ്ങളും എല്ലാം പ്രസവ സമയത്ത് ദിയയ്ക്കൊപ്പമുണ്ടായിരുന്നു. വീഡിയോ അതിവേഗത്തിൽ വൈറലായി. രണ്ട് ദിവസം കൊണ്ട് വീഡിയോ കണ്ടത് അറുപത്തിയാറ് ലക്ഷം ആളുകളാണ്. യുട്യൂബ് ട്രെന്റിങ് ലിസ്റ്റിലും വീഡിയോ ഒന്നാമതാണ്. പൊതുവെ പ്രസവ വീഡിയോയോടും ഗർഭിണിയുടെ വോഗ്ലുകളോടും മുഖം തിരിക്കുന്നവരാണ് മലയാളികൾ.
പ്രസവം പോലും കണ്ടന്റാക്കി പണം സമ്പാദിക്കാൻ നോക്കുന്നുവെന്നാണ് ഫാമിലി വ്ലോഗേഴ്സ് പ്രധാനമായും കേൾക്കാറുള്ള വിമർശനവും. എന്നാൽ ദിയയുടെ ഡെലിവറി വീഡിയോ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. പുരുഷന്മാർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോയാണ് ദിയയുടെ ഡെലിവറി വീഡിയോ എന്നാണ് പ്രതികരണങ്ങൾ.
പ്രസവ സമയത്ത് ഒരു സ്ത്രീ എത്ര മാത്രം വേദന അനുഭവിക്കുന്നുവെന്ന് മനസിലാക്കാനും സ്ത്രീയെ അടുത്തറിയാനും ദിയയുടെ വീഡിയോ സഹായിക്കുമെന്നും ചിലർ പ്രതികരിച്ചു. ദിയയുടെ വീഡിയോ കണ്ട് കഴിഞ്ഞാൽ അമ്മമാരെ ഉപേക്ഷിക്കാനോ പരിഹസിക്കാനോ വേദനിപ്പിക്കാനോ പിന്നീട് ഒരു മകനും മകൾക്കും തോന്നില്ലെന്നും കമന്റുകളുണ്ട്. യുട്യൂബിൽ ട്രെന്റിങ്ങാണ് എന്നതുകൊണ്ട് തന്നെ ദിയയുടെ ഡെലിവറി വ്ലോഗ് പണം വാരും.
വ്യൂവർഷിപ്പിനും വരുമാനത്തിനും അപ്പുറത്ത് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസം വീഡിയോയാക്കി ഡോക്യുനമെന്റ് ചെയ്യുക, ഭാവിയിൽ മക്കൾക്ക് അത് കാണിച്ച് കൊടുക്കുക എന്ന ഉദ്ദേശവും പ്രസവം ഷൂട്ട് ചെയ്തതിലൂടെ ദിയയ്ക്കും അശ്വിനും ഉണ്ടായിരുന്നു. കുഞ്ഞിന് ഭാവിയിൽ താൻ ഈ വീഡിയോ കാണിച്ച് കൊടുക്കുമെന്ന് അശ്വിനും പറഞ്ഞിരുന്നു.

തന്റെ ലക്കി ചാം ആണ് കുഞ്ഞെന്ന് തനിക്ക് അറിയാമെന്ന് കുഞ്ഞിനെ ഒമ്പത് മാസം വയറ്റിൽ ചുമക്കുന്ന സമയത്ത് തന്നെ ദിയ പറയുമായിരുന്നു. തന്റെ ഓഫീസിലെ ജീവനക്കാർ നടത്തുന്ന കള്ളത്തരങ്ങൾ പോലും പിടികൂടാൻ സാധിച്ചതും തന്റെ ഭാഗത്തെ ന്യായം തെളിയിക്കാൻ കഴിഞ്ഞതും കുഞ്ഞിന്റെ ഐശ്വര്യം കൊണ്ടാണെന്നും ദിയ പറഞ്ഞിരുന്നു.
ദിയയുടെ മകന്റെ പേരും ചർച്ചയാകുന്നുണ്ട്. അധികം കേട്ട് കേൾവിയില്ലാത്ത പേരാണ് നിഓം. അതുകൊണ്ട് തന്നെ ഇങ്ങനൊരു പേര് കുടുംബം സെലക്ട് ചെയ്യാനുള്ള കാരണം ആരാധകരും ചർച്ച ചെയ്തിരുന്നു. സ്റ്റൈലിഷ് പേര് എന്നതിനപ്പുറം ലോഡ് ശിവ എന്നൊരു അർത്ഥം പേരിനുണ്ടെന്നാണ് ഗൂഗിൾ നൽകുന്ന വിവരം. കുഞ്ഞിന് പേര് കണ്ടെത്താനുള്ള ചുമതല അമ്മയ്ക്കാണെന്നും സംസ്കൃതം പേര് അമ്മ കണ്ടെത്തി തരുമെന്നും ദിയ പറഞ്ഞിരുന്നു.
അമ്മയായിരിക്കാം നിഓം എന്ന പേരും ദിയയ്ക്ക് കണ്ടെത്തി കൊടുത്തത്. അമ്മയുടെ പേരും പെരുമയും എല്ലാം പതിന്മടങ്ങായി വർധിപ്പിച്ചുകൊണ്ടാണ് നിഓം ഭൂമിയിലേക്ക് എത്തിയിരിക്കുന്നത്. അയ്യപ്പസ്വാമി ദിയയ്ക്ക് ആൺകുഞ്ഞായി പിറക്കുമെന്ന് അഞ്ച് മാസം ഗർഭിണിയായിരിക്കെ ഒരു കൈനോട്ടക്കാരൻ പ്രവചിച്ചിരുന്നു.


Click it and Unblock the Notifications