സാ​ഗറിന് പ്രതീക്ഷയുണ്ടായിരുന്നു, ട്രാൻസ്പ്ലാന്റേഷന് തടസമായത്...; ഇന്നെനിക്ക് സ്നേ​ഹിക്കാൻ ഭയമാണ്: മീന

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് നടി മീനയോട് പ്രത്യേക മമതയുണ്ട്. കുട്ടിയായിരുന്നപ്പോൾ മുതൽ ബി​ഗ് സ്ക്രീനിൽ കാണുന്നതാണ് മീനയുടെ മുഖം. പിൽക്കാലത്ത് മീന താരറാണിയായി മാറി. ഇന്നും ബഹുമാന്യ സ്ഥാനം മീനയ്ക്ക് സിനിമാ ലോകത്തുണ്ട്. മീനയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം. ശ്വാസകോശത്തിൽ അണുബാധയേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവിന്റെ വിയോ​ഗത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ മീന. റായൻ മിഥുനുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന് അസുഖം മാറും, തിരിച്ച് വരും എന്നാണ് കരുതിയത്. തുട‌ക്കത്തിൽ ‍‍ഡോക്ടർമാരും അങ്ങനെയാണ് കരുതിയത്. പക്ഷെ ട്രാൻസ്പ്ലാന്റേഷന് എവിടെ നിന്ന് ലഭിച്ചാലും അത് ആവശ്യത്തിന് ഹെൽത്തി ആയിരുന്നില്ല. അതാണ് തിരിച്ചടിയായത്. അപ്പോഴും ഞങ്ങൾ പ്രതീക്ഷ കെെ വിട്ടില്ല. സാ​ഗറും ശക്തമായി പൊരുതുന്നുണ്ടായിരുന്നു. ആ ഘട്ടത്തിൽ നിന്നും സാ​ഗറിന് പുറത്ത് കടക്കണമായിരുന്നു. അതായിരുന്നു അവസാനം വളരെയധികം വിഷമിപ്പിച്ചത്. എല്ലാ വശങ്ങളിൽ നിന്നും ഇത്രയും പ്രതീക്ഷയുണ്ടായിട്ടും ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും ഇത് സംഭവിച്ചത് കനത്ത അടി പോലെയായിരുന്നു.

Meena

ഒരാളുടെ വേർപാട് നമുക്ക് പുതിയ കാര്യമല്ല. കുടുംബത്തിലോ സുഹൃത്തുക്കൾക്കിടയിലോ അയൽപ്പക്കത്തോ മരണം നമ്മൾ കാണുന്നുണ്ട്. മരണ സീനിൽ അഭിനയിക്കുക പോലും ചെയ്തിട്ടുണ്ട്. പക്ഷെ നമ്മുടെ ജീവിത്തിൽ ശരിക്കും അത് നടക്കുമ്പോൾ നമുക്ക് വളരെ വേണ്ടപ്പെട്ടയാൾ വിട പറയുമ്പോൾ അത് വല്ലാതെ ബാധിക്കും. അസുഖമായി ഒരുപാട് നാൾ കിടന്ന് മരിക്കുന്നവരുണ്ട്. നന്നായിരുന്നയാൾ പെട്ടെന്ന് ഇങ്ങനെയാകുകയും ഇത് മറികടക്കും എന്ന് പ്രതീക്ഷിക്കുമ്പോൾ മരണപ്പെടുന്നത് വളരെ വിഷമകരമാണ്.

ഇപ്പോൾ ഞാൻ ഒരാളെ എത്രമാത്രം സ്നേ​ഹിക്കണമെന്നതിൽ ശ്രദ്ധാലുവാണ്. ഒരുപാട് സ്നേഹം നൽകാൻ ഞാൻ മടിക്കുന്നു. പൂർണമായും നൽകാനാകുന്നില്ല. കാരണം അതെന്നെ വളരെ വേദനിപ്പിച്ചേക്കുമെന്ന് അറിയാം. എന്റെ മകളോട് പോലും അങ്ങനെയാണ്. എന്താണിങ്ങനെ, മുമ്പ് ഇങ്ങനെയായിരുന്നില്ലല്ലോ ഞാൻ എന്ന് തോന്നി. അന്ധമായി സ്നേഹിച്ചിരുന്നതാണ്. എന്തിനാണ് പിൻവലിയുന്നത്, ചെയ്ത് കൂടായിരുന്നോ, പറഞ്ഞ് കൂടായിരുന്നോ എന്ന് തോന്നും. പറയാനാ​ഗ്രഹിക്കുന്ന ചില കാര്യങ്ങൾ നൂറ് ശതമാനം പറയാൻ പോലും എനിക്ക് ഭയമാണ്.

Meena s Husband

യാത്രകളും വർക്കും എന്നെ ഹീൽ ചെയ്തിട്ടുണ്ട്. എന്റെ ആദ്യ സോളോ ട്രിപ്പ് ജപ്പാനിലായിരുന്നു. നെപ്പോളിയന്റെ മകന്റെ വിവാഹത്തിന് പോയതാണ്. അമ്മയുമുണ്ടായിരുന്നു. എല്ലാവരുമുണ്ട്. ഞാൻ നേരത്തെ എത്തി. ഒരു ട്രിപ്പ് പോയ ശേഷം വിവാഹത്തിനെത്താൻ തീരുമാനിച്ചു. ഞാൻ ഹിരോഷിമ, നാ​ഗസാക്കി എന്നിവിടങ്ങളിൽ പോയി. ഞാൻ ഒറ്റയ്ക്കായിരുന്നു. താൻ ഏറെ ആസ്വദിച്ച നിമിഷങ്ങളായിരുന്നു അതെന്നും മീന പറഞ്ഞു.

അഭിനയ രം​ഗത്ത് മീന ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നുണ്ട്. ദൃശ്യം ത്രീയാണ് മീനയുടെ വരാനിരിക്കുന്ന സിനിമകളിലൊന്ന്. കരിയറിൽ എപ്പോഴും ശ്രദ്ധേയ സിനിമകൾ ലഭിച്ച നടിയാണ് മീന. തമിഴിലും തെലുങ്കിലും താരറാണിയായിരുന്ന കാലത്ത് നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം മീന അഭിനയിച്ചു. ഒരു ഘട്ടത്തിൽ അവിടെ താരമൂല്യം കുറഞ്ഞപ്പോൾ മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ മീനയെ തേടിയെത്തി. മലയാള സിനിമാ ലോകത്ത് എപ്പോഴും മീനയ്ക്ക് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചു. മീനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നെെനിക എന്നാണ് മീനയുടെ മകളുടെ പേര്. തെരി എന്ന സിനിമയിൽ ബാലതാരമായി നെെനിക അഭിനയിച്ചിട്ടുണ്ട്. നിലവിൽ പഠനത്തിലേക്ക് ശ്രദ്ധ കൊടുക്കുകയാണ് നെെനിക. അമ്മയും മകളുമാണ് മീനയുടെ ഇന്നത്തെ ലോകം.

More from Filmibeat

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X